മലദ്വാരത്തിന്റെ സമീപം അകത്തോ പുറത്തോ കുരുവായി അല്ലങ്കിൽ ചെറിയ ദ്വാരം പോലെ വന്ന് പിന്നീട് വ്രണമായി തീരുന്ന രോഗമാണ് ഫിസ്റ്റുല ( ഭഗന്ദരം) പിന്നീട് അതിൽ നിന്നും പഴുപ്പും ,രക്തവും ,മലവുമൊക്കെ പുറത്തേക്ക് വരാം .മലദ്വാരത്തിന്റെ ഭാഗത്ത് വിയർപ്പ് ഗ്രന്ഥികൾ പോലുള്ള ചെറിയ ,ചെറിയ ഗ്രന്ഥികളുണ്ട് ഈ ഗ്രന്ഥികൾ അണുബാധ മൂലം അടയുകയും അതിൽ പഴുപ്പ് അടിയുകയും ചെയ്യുന്നു .ഈ പഴുപ്പ് പുറത്തേക്ക് വരാൻ വേണ്ടി അവിടെ ഒരു ചെറിയ കനാൽ രൂപപ്പെടും അങ്ങനെ മലദ്വാരത്തിന്റെ ഉള്ളിൽ നിന്ന് മെല്ലെ മെല്ലെ പുറത്തേക്ക് വരികയും പിന്നീട് അതൊരു ദ്വാരമായി രൂപപ്പെടുകയും ചെയ്യുന്നു
കടുത്ത വേദന, ചലം, പഴുപ്പ്, രക്തം, നീര്, ദുർഗന്ധം, പുറത്തേക്ക് വരിക ,ആ ഭാഗം ചുവന്നു തുടുത്തിരിക്കുക ,മലം പോകുമ്പോഴും മൂത്രം പോകുമ്പോഴും അസഹ്യമായ വേദന ഉണ്ടാകുക ,ഇരിക്കാൻ പ്രയാസം , പനി, വിറയൽ , കുളിര് എന്നിവ രോഗ ലക്ഷണങ്ങളാണ്
ഫിസ്റ്റുല-ആയുർവേദ പരിഹാരം
പൂച്ചയുടെയോ ,പട്ടിയുടെയോ അസ്ഥി കാടിയിൽ അരച്ച് തുടർച്ചയായി തടിപ്പ് മാറുന്നതുവരെ പുരട്ടുക ഫിസ്റ്റുല പൂർണ്ണമായും മാറും .പൂച്ചയുടെ അസ്ഥി ത്രിഫല കഷായത്തിൽ അരച്ച് പുരട്ടുന്നതും ഫലപ്രദമാണ്
ചുക്ക് ,അമൃത് ,തഴുതാമ ,പേരാലിന്റെ ഇല ഇവയോടൊപ്പം ഒരു ചെറിയ ചുടുകട്ടയുടെ കഷണവും ചേർത്ത് അരച്ച് പതിവായി പുരട്ടിയാൽ ഫിസ്റ്റുല പൂർണ്ണമായും മാറും
കറിവേപ്പില ,മഞ്ഞൾ ,എരിക്കിൻ വേര് ,കടുക്കാത്തോട് ,ഇന്തുപ്പ് എന്നിവ മോരും ചേർത്ത് അരച്ച് പതിവായി പുരട്ടിയാൽ ഫിസ്റ്റുല പൂർണ്ണമായും മാറും
തഴുതാമയുടെ വേര് ,പേരാൽമൊട്ട് , അമൃത് ,എള്ള് എന്നിവ പാലിൽ പുഴുങ്ങി അരച്ച് പതിവായി പുരട്ടിയാൽ ഫിസ്റ്റുല പൂർണ്ണമായും മാറും
ശംഖുപുഷ്പത്തിന്റെ വേര് ,പടവലം ,വയമ്പ് ,മുരിങ്ങത്തൊലി ,മുതിര ,നാഗദന്തിയുടെ വേര് ,ദേവതാരം ,ചുക്ക് ,മുതിര എന്നിവ കഷായം വച്ച് ഇന്തുപ്പും കായവും പൊടിച്ച് ചേർത്ത് കഴിച്ചാൽ ഫിസ്റ്റുല അർശ്ശസ് എന്നിവ പൂർണ്ണമായും മാറും
ഗുഗ്ഗുലു 32 ഗ്രാം നെല്ലിക്ക 28 ഗ്രാം കടുക്ക 24 ഗ്രാം താന്നിക്ക 20 ഗ്രാം ചിറ്റമൃത് 4 ഗ്രാം ഏലത്തരി 8 ഗ്രാം വിഴാലരി 12 ഗ്രാം കാടുകപ്പാലയരി 16 ഗ്രാം എന്നിവ കൂട്ടി പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ഫിസ്റ്റുല മാറും
കരിനൊച്ചിയുടെ വേര് ,നീർമാതളത്തിൻ വേര്, ത്രിഫലത്തൊണ്ട് എന്നിവ കഷായം വച്ച് ഇന്തുപ്പും ,എണ്ണയും ചേർത്ത് കഴിച്ചാൽ ഫിസ്റ്റുല മാറും