ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു ബ്രാഹ്മണൻ അദ്ദേഹത്തിന്റെ ഭാര്യയും താമസിക്കുന്നുണ്ടായിരുന്നു ബ്രാഹ്മണന്റെ ഭാര്യ മറ്റൊരു യുവാവുമായി പ്രണയത്തിൽ ആയിരുന്നു ഭർത്താവ് അറിയാതെ അവൾ തന്റെ ഇഷ്ടക്കാരന് ഇഷ്ട്ടപെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുത്തുകൊണ്ടിരുന്നു .ഒരു ദിവസം ഈ യുവാവ് തന്റെ വീട്ടിൽ വന്നുപോകുന്നത് ബ്രാഹ്മണൻ കാണാൻ ഇടയായി .ആരാണ് ഇവിടെ വന്നിട്ട് പോയതെന്ന് ബ്രാഹ്മണൻ ഭാര്യയോട് ചോദിച്ചു .എനിക്ക് അറിയില്ല എന്നവൾ മനപ്പൂർവം കള്ളം പറഞ്ഞു .ഇതറിഞ്ഞ യുവാവ് പിന്നീട് ഇങ്ങോട്ടു വരാതായി കാരണം ബ്രാഹ്മണന്റെ ഭാര്യ യുവാവിനോട് പറഞ്ഞിരുന്നു ഇവിടെ വന്നിട്ട് പോകുന്നത് തന്റെ ഭർത്താവു കണ്ടു എന്ന്
ഇതിന് ശേഷം ബ്രാഹ്മണന്റെ ഭാര്യ ഭക്ഷണങ്ങൾ ഉണ്ടാക്കി യുവാവിന് അങ്ങോട്ടു കൊണ്ടുപോയി കൊടുക്കാൻ തുടങ്ങി .ഒരു ദിവസം ബ്രാഹ്മണൻ ഇതും കണ്ടുപിടിച്ചു അന്ന് അദ്ദേഹം,ഭാര്യയോട് ഇക്കാര്യം ഒന്നും തന്നെ ചോദിച്ചില്ല .പിറ്റേന്ന് അതെ സമയത്ത് ഭക്ഷണവുമായി ഇറങ്ങിയപ്പോൾ ബ്രാഹ്മണൻ ഭാര്യയോട് ചോദിച്ചു .പ്രിയേ നീ എവിടേക്കാണ് ഈ ഭക്ഷണവുമായി പോകുന്നത് ആർക്കു കൊടുക്കാനാണ് ഈ ഭക്ഷണം .ഇതു കേട്ട് അവൾ ഒന്നു പതറിയെങ്കിലും അവൾ ബുദ്ധിപൂർവം ഒരു നുണ പറഞ്ഞു
ഞാൻ ഈ ഭക്ഷണവുമായി ക്ഷേത്രത്തിലേക്ക് ആണ് പോകുന്നത് ഇതെല്ലം ദേവിക്ക് സമർപ്പിക്കാനുള്ളതാണ് .ശെരി എങ്കിൽ നീ പോയിട്ടുവരു എന്നു ബ്രാഹ്മണൻ ഭാര്യയോട് പറഞ്ഞു .ബ്രാഹ്മണനും ആള് മോശക്കാരനല്ല ഭാര്യയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ ഇവൾ പറയുന്നത് കള്ളമാണെന്ന് അയാൾക്കു മനസിലായി .പക്ഷെ അയാളത് പുറമെ കാട്ടിയില്ല .ഭാര്യ പോയി കഴിഞ്ഞപ്പോൾ അവൾ അറിയാതെ ബ്രാഹ്മണനും അവളെ പിന്തുടർന്നു .പക്ഷെ അന്നവൾ പോയത് ക്ഷേത്രത്തിലേയ്ക്ക് തന്നെയായിരുന്നു
അവൾ കേഷേത്രത്തിൽ എത്തുന്നതിനു മുൻപുതന്നെ ബ്രാഹ്മണൻ ക്ഷേത്രത്തിൽ എത്തിയിരുന്നു അയാൾ ഒരു വിഗ്രഹത്തിനു പുറകിൽ അവൾ വരുന്നതും കാത്ത് ഒളിച്ചിരുന്നു .അല്പസമയത്തിനുള്ളിൽ അവൾ ക്ഷേത്രത്തിൽ എത്തി .എന്നിട്ടു ദേവിയോട് ഇപ്രകാരം പ്രാർത്ഥിച്ചു .എന്റെ ദേവി ..എനിക്ക് ജീവിതത്തിൽ ഒരു ആഗ്രഹം മാത്രമേയുള്ളു എന്റെ ഭർത്താവിന്റെ കാഴ്ചശക്തി ഇല്ലാതാകണം അത് ദേവി എനിക്ക് സാധിച്ചുതരണം
വിഗ്രഹത്തിന്റെ പുറകിൽ ഒളിച്ചിരുന്ന ബ്രാഹ്മണൻ ഇത് കേട്ടു നടുങ്ങിപ്പോയി .തന്റെ ഭാര്യ ഇത്രത്തോളം ദുഷ്ടയായിരുന്നോ ഇത്രത്തോളം അവൾ തന്നെ വെറുക്കുന്നു എന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല .ഒരു നിമിഷം അയാൾ പതറി പോയെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് ഒരു അശിരീരിപോലെ അദ്ദേഹം ഇപ്രകാരം പറഞ്ഞു .അല്ലയോ ഭക്‌തേ നീ എന്റെ ഇഷ്ട്ട ഭക്തയായാൽ ഞാൻ നിന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരുന്നതാണ് .അതിനായി നീ നിന്റെ ഭർത്താവിന് ഇഷ്ട്ടമുള്ള പലഹാരങ്ങൾ ആവിശ്യം പോലെ ഉണ്ടാക്കി കൊടുക്കണം ഈ പലഹാരങ്ങൾ കഴിച്ചു കഴിച്ചു നിന്റെ ഭർത്താവിന്റെ കാഴ്ചശക്തി ക്രമേണ നഷ്ട്ടപ്പെടുന്നതാണ് ഇതു കേട്ട് അവൾക്കു സന്തോഷമായി
അവൾ അന്നുമുതൽ ഭർത്താവിന് ഇഷ്ട്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കികൊടുക്കാവാൻ തുടങ്ങി ..അങ്ങനെ ദിവസങ്ങൾ കടന്നുപോയി ബ്രാഹ്മണൻ പലഹാരങ്ങൾ കഴിച്ചു മടുത്തു .ഒരു ദിവസം അയാൾ ഭാര്യയെ വിളിച്ചു പറഞ്ഞു .പ്രിയതമേ എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല എന്റെ കണ്ണിന്റെ കാഴ്ച്ച നഷ്ട്ടപ്പെട്ട പോലെ .അതു കേട്ടപ്പോൾ ഭാര്യയ്ക്കു വളരെ സന്തോഷമായി .ദേവി എന്റെ പ്രാർഥന കേട്ടിരിക്കുന്നു എനിക്കു സന്തോഷമായി ഇനിയും എന്റെ കാമുകനെ സൗകര്യം പോലെ വീട്ടിൽ വിളിച്ചു വരുത്താം എന്റെ ഭർത്താവു കാണുകയുമില്ല അവൾ സന്തോഷം കൊണ്ട് ഭർത്താവിന്റെ മുൻപിൽ തുള്ളിച്ചാടി ആദ്ദേഹം ഇതെല്ലം കണ്ടു ദേഷ്യം ഉള്ളിലൊതുക്കി
പിറ്റേ ദിവസം അവളുടെ ഇഷ്ടക്കാരാൻ വളരെ സന്തോഷത്തോടെ വീട്ടിലെത്തി ഈ അവസരത്തിനായി ബ്രാഹ്മണൻ കാത്തിരിക്കുകയായിരുന്നു .കയ്യോടെ ബ്രാഹ്മണൻ അയാളെ പിടികൂടി ശെരിക്കു പെരുമാറി അവൻ ഓടിയ വഴിയിൽ ഇനി പുല്ലുപോലും കിളിർക്കുമോന്നു തോന്നുന്നില്ല അതിനു ശേഷം ഭാര്യയെയും നല്ലരീതിയിൽ പെരുമാറി അവളെ അവിടുന്നു ഓടിക്കുകയും ചെയ്തു
കഥ എഴുതുന്ന കൂട്ടുകാക്ക് ഇവിടെ കഥകൾ സമർപ്പിക്കാം