വെള്ള മുസലി എന്ന ഹെർബൽ വയാഗ്ര
മലയാളികൾക്ക് പരിചയമില്ലാത്ത ഒരു ഔഷധച്ചെടിയാണ് വെള്ള മുസലി.വെളുത്ത നിലപ്പന എന്ന പേരിലും ഇത് അറിയപ്പെടും .ശാസ്ത്രീയനാമം: Chlorophytum tuberosum.ആയുർവേദത്തിലും യുനാനി ചികിത്സയിലും വെള്ള മുസലി ശക്തമായ ലൈംഗീക ഉത്തേജന മരുന്നായി ഉപയോഗിച്ചുവരുന്നു .രാജസ്ഥാൻ ,ഗുജറാത്ത് ,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് കൃഷി ചെയ്യുന്നു .ഗുജറാത്തിൽ ഉല്പാദിപ്പിക്കുന്ന വെള്ള മുസലിയ്ക്കാണ് ഫലം കൂടുതൽ കിട്ടുന്നത് എന്ന് പറയപ്പെടുന്നു .ഇപ്പോൾ കേരളത്തിലും ഇത് കൃഷി ചെയ്യുന്നുണ്ട്
വെള്ള മുസലി ഇപ്പോൾ വാജീകരണ ഔഷധമെന്ന നിലയിൽ അന്താരാഷ്ട്ര പ്രസിദ്ധി നേടിക്കഴിഞ്ഞു .ഒരുകിലോ വെള്ള മുസലിയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ 5000 രൂപ മുതൽ 10000 രൂപ വരെ വിലയുണ്ട് ഇന്ത്യയിൽ കിലോയ്ക്ക് 1000 രൂപയിൽ പുറത്താണ് ഇലയും കിഴങ്ങുമാണ് ഔഷധമായി ഉപയോഗിക്കുന്നത്
വെള്ള മുസലിയുടെ കിഴങ്ങ് കഷായം വച്ചോ ഉണങ്ങി പൊടിച്ചോ പതിവായി കഴിച്ചാൽ ലൈംഗീക ഉത്തേജനം കിട്ടുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല .ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ചത് 10 ഗ്രാം വീതം പാലിൽ ചേർത്ത് കാച്ചി പതിവായി കുടിച്ചാൽ ലൈംഗിക ബലഹീനതകൽ മാറി ലൈംഗീക ശേഷി വർദ്ധിക്കും .പ്രമേഹരോഗത്തിനും വളരെ നല്ല മരുന്നാണ് വെള്ള മുസലി ഇതിന്റെ ചൂർണ്ണം തേനിൽ ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം കുറയും .പ്രമേഹ രോഗികളിൽ പൊതുവെ ലൈംഗീക ബലഹീനത ഉള്ളതുകൊണ്ട് ഈ മരുന്നിന്റെ ഉപയോഗത്തിലൂടെ അവർക്ക് ലൈംഗീക ശേഷി വീണ്ടെടുക്കാൻ പറ്റും
വെള്ള മുസലി, നായ്കൊരണ പരിപ്പ് ,ശതാവരി കിഴങ്ങ് ,വയൽച്ചുള്ളി വിത്ത് ,അമുക്കുരം ,കർക്കിടകശൃംഗി എന്നിവ പാൽക്കഷായം ഉണ്ടാക്കി കഴിച്ചാൽ ഫലം ഇരട്ടിക്കും ,നല്ല ശരീരബലവും ,നല്ല ലൈംഗീക ശേഷിയും ഉണ്ടാകും