കണ്ണിലെ ചൊറിച്ചിൽ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് അലർജി രോഗമുള്ളവരിലാണ് ഈ പ്രശനം കൂടുതലായും കാണപ്പെടുന്നത് .കണ്ണിൽ ശക്തമായ ചൊറിച്ചിലും കണ്ണിൽനിന്ന് വെള്ളം വരികയും കണ്ണിന് ചുവപ്പ് നിറമാകുകയും കണ്ണിന്റെ പോളകൾക്ക് നീര് ഉണ്ടാകുകയും ചെയ്യും കൂടാതെ തുമ്മൽ ,ജലദോഷം ,മൂക്കടപ്പ് ,ചെവി ചൊറിച്ചിൽ എന്നിവയും ഉണ്ടാകാം .ചിലർക്ക് രാവിലെ എഴുനേൽക്കുമ്പോഴാണ് നിർത്താതെയുള്ള തുമ്മലും കണ്ണുചോറിച്ചിലും ഉണ്ടാകുന്നത് .ചിലർക്ക് ചിലതരം ഭക്ഷണം കഴിക്കുമ്പോൾ ആയിരിക്കും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഉദാഹരണത്തിന് ബീഫ് കഴിക്കുമ്പൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയും ശരീരമാകെ ചൊറിഞ്ഞു തടിക്കുകയും ചെയ്യും ,ചിലർക്ക് പഴം കഴിക്കുമ്പൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും ,ചിലർക്ക് പൊടി അലർജിയായിരിക്കും ചിലർക്ക് വളർത്തു മൃഗങ്ങളുടെ രോമങ്ങൾ അവയുടെ ഗന്ധം അലർജിയുണ്ടാക്കും .ചിലർക്ക് സ്വന്തം വീട്ടിൽ നിൽക്കുമ്പോഴാണ് അലർജി മറ്റെങ്ങോട്ടെങ്ങിലും മാറിയാൽ ഒരു കുഴപ്പവുമില്ല .മറ്റ് ചിലർക്ക് വീട്ടിൽനിന്നും മറ്റെങ്ങോട്ടെങ്ങിലും മാറുമ്പോഴാണ് അലർജിയുണ്ടാകുന്നത് അങ്ങനെ പല കാരണങ്ങൾകൊണ്ടും അലർജിയുണ്ടാകാം അലർജി പൂർണ്ണമായും ചികിൽസിച്ചു മാറ്റാൻ കഴിയില്ല അലർജിയുടെ ലക്ഷണങ്ങൾ മരുന്നുകളുടെ സഹായത്തോടെ ഒഴിവാക്കാൻ പറ്റും മരുന്ന് നിർത്തി കുറച്ചുനാൾ കഴിയുമ്പോൾ രോഗം വീണ്ടും പ്രത്യക്ഷപ്പെടും .അലർജിയുണ്ടാക്കുന്ന വസ്തുക്കളെ കണ്ടെത്തി അതിൽനിന്നുള്ള സമ്പർക്കം ഒഴിവാക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗം .അലർജി രോഗത്തിന് പലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
മൂക്കിനകത്ത് ദശയുണ്ടങ്കിൽ തുമ്മലും ,ജലദോഷവും വിട്ടുമാറില്ല കടലാടിയുടെ ഇലയുടെ നീര് മൂക്കിനകത്ത് ദശയിൽ പുരട്ടിയാൽ മൂക്കിനുള്ളിലെ ദശ മാറും
ഒരു പിടി ചിറ്റാടലോടകം 100 മില്ലി വെളിച്ചെണ്ണയിൽ ചൂടാക്കി ഇല കരിഞ്ഞു തുടങ്ങുമ്പോൾ അടുപ്പിൽനിന്നും ഇറക്കി അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം ഈ എണ്ണ പതിവായി തലയിൽ തേച്ച് കുളിക്കുക അലർജികൊണ്ടുള്ള ജലദോഷവും തുമ്മലും മാറും
പച്ച മഞ്ഞളും ,കറിവേപ്പിലയും അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറും വയറ്റിൽ തുടർച്ചയായി കഴിച്ചാൽ അലർജികൊണ്ടുള്ള ജലദോഷവും തുമ്മലും മാറും കുറച്ചുദിവസം കഴിച്ചതിന് ശേഷം മാത്രമേ ഫലം കണ്ടു തുടങ്ങുകയൊള്ളു
വെളിച്ചണ്ണയിൽ തുളസിയിലയുടെ നീര് ചേർത്ത് കാച്ചി ഈ എണ്ണ പതിവായി തലയിൽ തേച്ച് കുളിക്കുക അലർജികൊണ്ടുള്ള ജലദോഷവും തുമ്മലും മാറും
ഒരു ഗ്ലാസ് വാഴപ്പിണ്ടിയുടെ നീര് രാവിലെ വെറുംവയറ്റിൽ പതിവായി കഴിക്കുന്നതും അലർജികൊണ്ടുള്ള ജലദോഷവും തുമ്മലും മാറാൻ നല്ലതാണ് കഴിച്ചതിന് ഒരു മണിക്കൂർ ശേഷമേ ആഹാരം കഴിക്കാവൂ ...
തൊലിപ്പുറത്ത് ഉണ്ടാകുന്ന അലർജി മാറാൻ ഉപ്പും ,മഞ്ഞളും ,കറിവേപ്പിലയും ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുകയും .3 ഗ്രാം നെല്ലിക്കാപ്പൊടി 10 ഗ്രാം നെയ്യിൽ ചേർത്ത് പതിവായി കഴിക്കുക ചെയ്യുക തൊലിപ്പുറത്ത് ഉണ്ടാകുന്ന അലർജി മാറും
കോവലിന്റെ ഇലയുടെ നീര് പുറമെ പുരട്ടുന്നതും തൊലിപ്പുറത്ത് ഉണ്ടാകുന്ന അലർജക്ക് വളരെ നല്ലതാണ്
താന്നിക്കയുടെ തോട് ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും തൊലിപ്പുറത്ത് ഉണ്ടാകുന്ന അലർജക്ക് വളരെ നല്ലതാണ്
ചുക്ക് കത്തിച്ച ചാരം തേനിൽ ചാലിച്ച് കൺപോളയിൽ പുരട്ടിയാൽ കണ്ണ് ചൊറിച്ചിൽ മാറും
മുരിങ്ങയിലയുടെ നീര് തേനും ചേർത്ത് കണ്ണിലെഴുതുന്നത് കണ്ണുചൊറിച്ചിൽ മാറാൻ നല്ലതാണ്
മുക്കുറ്റിയുടെ ഇലയുടെ നീര് കണ്ണിലിറ്റിക്കുന്നത് കണ്ണുചൊറിച്ചിൽ മാറാൻ വളരെ ഗുണം ചെയ്യും
പൂവാംകുറുന്തൽ നീര് തേനും ചേർത്ത് കണ്ണിലെഴുതുന്നത് കണ്ണുചൊറിച്ചിൽ മാറാൻ നല്ലതാണ്