മുത്തങ്ങ ,വരട്ടുമഞ്ഞൾ ,വെളുത്തകൊട്ടം ഇരട്ടിമധുരം ,നെല്ലിയ്ക്ക എന്നിവ കഷായം വച്ച് ദേവതാരം ,ഇരട്ടിമധുരം ,കുറുന്തോട്ടി വേര് എന്നിവ അരച്ച് ചേർത്ത് വെളിച്ചണ്ണ ചേർത്ത് കാച്ചിയ എണ്ണ പൊക്കിളിൽ പുരട്ടിയാൽ പൊക്കിൾ പഴുപ്പ് മാറും
വെളുത്തകൊട്ടം അരച്ച് വെളിച്ചെണ്ണ കാച്ചി പൊക്കിളിൽ പുരട്ടിയാൽ പൊക്കിൾ പഴുപ്പ് മാറും
ചെറുകറുക ചതച്ച് നീരെടുത്ത് അതിൽ വരട്ടുമഞ്ഞൾ ,ഇരട്ടിമധുരം നറുനീണ്ടി എന്നിവ അരച്ച് ചേർത്ത് വെളിച്ചെണ്ണ കാച്ചി പൊക്കിളിൽ പുരട്ടിയാൽ പൊക്കിൾ പഴുപ്പ് മാറും
കുഞ്ഞുങ്ങളുടെ പൊക്കിൾ ചുരുങ്ങുവാൻ
ചെന്നിനായകം ,കുന്തിരിക്കം ,ചെഞ്ചല്യം ,കഴഞ്ചിവേര് എന്നിവ സമം പൊടിച്ച് കോഴിമുട്ടയുടെ വെള്ളയിൽ ചാലിച്ച് പൊക്കിളിൽ പുരട്ടുക
Tags:
കുട്ടികളുടെ ആരോഗ്യം