കൂവളത്തിന്റെ വേര് തേനിൽ അരച്ച് നാവിൽ തൊട്ടുകൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങളിലെ ഛർദ്ദി മാറാൻ നല്ലതാണ്
മാങ്ങയുടെ അണ്ടിപ്പരിപ്പും ,മലരും ,ഇന്തുപ്പും ചേർത്ത് പൊടിച്ച് തേനിൽ ചേർത്ത് കൊടുക്കുന്നത് കുട്ടികളിലെ ഛർദ്ദി മാറാൻ നല്ലതാണ്
വിഷ്ണുക്രാന്തി അരച്ച് പാലിൽ കലക്കി കൊടുക്കുന്നത് കുട്ടികളിലെ ഛർദ്ദി മാറാൻ നല്ലതാണ്
രാമച്ചവും ,ചന്ദനവും അരച്ച് കുഞ്ഞുങ്ങളുടെ നെഞ്ചിൽ പുരട്ടുന്നത് കുഞ്ഞുങ്ങളിലെ ഛർദ്ദി മാറാൻ നല്ലതാണ്
കൊച്ചുകുട്ടികൾക്കുണ്ടാകുന്ന വയറുവേദനയ്ക്കും ഛർദ്ദിയ്ക്കും വയറിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയും ലേശവും ഇഞ്ചിയും കൂടി ചതച്ചു നീരെടുത്തു സ്വല്പം കൊടുക്കുന്നത് നല്ലതാണ്
Tags:
കുട്ടികളുടെ ആരോഗ്യം