മനസ്സു തുറന്ന് പൊട്ടിച്ചിരിക്കാനും പുഞ്ചിരിക്കാനും നമുക്ക് ആത്മവിശ്വാസം തരുന്നത് നമ്മുടെ മനോഹരമായ പല്ലുകളാണ് .എന്നാൽ തന്റെ പല്ല് പുറത്തുകാണുമോ എന്ന് ഭയന്ന് ചിരിക്കാനോ വാതുറന്നു സംസാരിക്കാനോ പലർക്കും മടിയാണ് .നല്ല നിരയും ,ഒത്ത ആകൃതിയും ,ശരാശരി വലിപ്പവും നല്ല വെളുപ്പും വൃത്തിയുമുള്ള പല്ലുകളാണ് നല്ല പല്ലുകളുടെ ലക്ഷണം .ശരിയായ രീതിയിൽ പല്ല് സംരക്ഷിക്കാതിരിക്കുക ,പുകവലി ,മറ്റ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ,ചായ കാപ്പി എന്നിവയുടെ അമിതമായ ഉപയോഗം തുടങ്ങിയവ എല്ലാം പല്ലുകൾക്ക് കറപിടിച്ച നിറമോ മഞ്ഞ നിറമോ അകാൻ കാരണമാകുന്നു .എന്നാൽ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ പല്ലിന്റെ നിറം വർധിപ്പിക്കാനുള്ള വഴികളിതാ ....
പല്ലുകൾക്ക് നല്ല നിറവും തിളക്കവും കിട്ടാൻ ഏറ്റവും നല്ല മാർഗ്ഗം ദിവസവും ഒരു ആപ്പിൾ കടിച്ചു തിന്നുക ആപ്പിൾ കഴിക്കുമ്പോൾ സമയമെടുത്ത് നന്നായി ചവച്ചു തിന്നുക .ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് പല്ലിലെ കറയും പ്ലാക്കും ഇല്ലാതാക്കാനുള്ള കഴിവുണ്ട്
രാവിലെയും വൈകിട്ട് ആഹാരത്തിന് ശേഷവും പല്ലു തേയ്ക്കുക
കുറച്ച് കറുത്ത എള്ള് ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കുക ശേഷം എള്ള് നന്നായി അരച്ച് എള്ള് കുതിർത്ത വെള്ളത്തിൽ തന്നെ കലക്കി ഈ വെള്ളം കൊണ്ട് ദിവസം പല പ്രാവശ്യമായി കവിൾ കൊള്ളുക കുറച്ചു ദിവസം പതിവായി ചെയ്താൽ പള്ളിലുള്ള കറയും അഴുക്കും എല്ലാം പോയി പല്ലുകൾക്ക് നല്ല നിറവും തിളക്കവും കിട്ടും
ചെറുനാരങ്ങാ നീരിൽ ഒരു നുള്ള് ഉപ്പും സ്വല്പം സോഡിയം കാർബണേറ്റും ചേർത്ത് ഇതുകൊണ്ട് പല്ലു തേയ്ച്ചാൽ പല്ലിന് നല്ല നിറവും തിളക്കവും കിട്ടും
കടലാവണക്കിന്റെ ഇല അടർത്തി കഴിയുമ്പോൾ കിട്ടുന്ന കറകൊണ്ട് പല്ലു തേയ്ച്ചാൽ പല്ലിന് നല്ല നിറവും തിളക്കവും കിട്ടും
ചെറുകടലാടി അരച്ച് അതുകൊണ്ട് പല്ലു തേയ്ച്ചാൽ പല്ലിന് നല്ല നിറവും തിളക്കവും കിട്ടും
ജാതിക്ക ,കുരുമുളക് ,ഉപ്പ് എന്നിവ പൊടിച്ച് പല്ലു തേയ്ച്ചാൽ പല്ലിലുള്ള അഴുക്ക് കറ ,പല്ലുവേദന ,മോണ പഴുപ്പ് ,വായ്‌നാറ്റം എന്നിവ ഇല്ലാതാക്കി പല്ലിന് നല്ല നിറവും തിളക്കവും കിട്ടും
തുളസിയില ഉണക്കിപ്പൊടിച്ച് ടൂത്ത്‌പേസ്റ്റിനൊപ്പം ചേർത്ത് പല്ലുതേയ്ച്ചാൽ പല്ലിന് നല്ല നിറവും തിളക്കവും കിട്ടും
ടൂത്ത്‌പേസ്റ്റിനൊപ്പം രണ്ടോ മൂന്നോ തുള്ളി ഒലിവ് ഓയിലും ചേർത്ത് പല്ലു തേയ്ച്ചാൽ പല്ലിന് നല്ല നിറവും തിളക്കവും കിട്ടും