മുതിര വറത്ത് ചൂടോടെ തന്നെ അതിൽ തേൻ ഒഴിക്കുക തണുത്തത്തിന് ശേഷം തേൻ അരിച്ചെടുത്ത് ചെവിയിൽ ഒഴിക്കുക കുഞ്ഞുങ്ങളുടെ ചെവിപഴുപ്പ് മാറും
കരിനൊച്ചിയില ,കൂവളത്തില ,മഞ്ഞൾ ,എരുക്കില ,കള്ളിയില ഇവ തുല്യ അളവിൽ എടുത്ത് ഇടിച്ചുപിഴിഞ്ഞു നീരെടുത്ത് ഈ നീരിൽ ദേവതാരം ,വെളുത്തുള്ളി ,കൂവളത്തിൻ വേര് ചുക്ക് എന്നിവ അരച്ച് ചേർത്ത് വെളിച്ചണ കാച്ചി ചെവിയിൽ ഒഴിച്ചാൽ കുഞ്ഞുങ്ങളുടെ ചെവിപഴുപ്പ് മാറും
കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചെവി വേദനയക്ക്
കോഴിവാലൻ ചെടിയുടെ ഇല വാട്ടി പിഴിഞ്ഞു നീരെടുത്ത് ചെവിയിൽ ഒഴിച്ചാൽ കുഞ്ഞുങ്ങളുടെ ചെവി വേദന മാറും
Tags:
കുട്ടികളുടെ ആരോഗ്യം