കുട്ടികളിലും മുതിർന്നവരിലും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തരം രോഗാവസ്ഥയാണ് വിരശല്യം .എന്നാൽ മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് വിരശല്യം കൂടുതലായി കാണുന്നത് .വിരകൾ പല തരമുണ്ടങ്കിലും സാധാരണയായി മൂന്ന് തരമാണ് കാണപ്പെടുന്നത്
1 കൃമി (Pinworm),
2 കൊക്കപ്പുഴു (Hookworm),
3 ഉണ്ടവിരബാധ (Roundworm)
ഈ വിരകൾ മുട്ടയിടാൻ മലദ്വാരത്തിന് അടുത്ത് വരുമ്പോഴാണ് മലദ്വാരത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഇതിന്റെ വാൽഭാഗം കൊണ്ട് കുത്തുമ്പോഴാണ് അസസ്‌തത ഉണ്ടാകാൻ കാരണം .വിശപ്പുകുറയുക ,വിശപ്പില്ലായ്മ ഭാരം കുറയുക ,വായിൽ ദുർഗന്ധം ,പനി ,ചർദ്ധി ,മലബന്ധം തുടങ്ങിയ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകാം
തുമ്പയുടെ ഇലയും ,പൂവും ഇടിച്ചുപിഴിഞ്ഞ നീരിൽ സ്വല്പം പാൽക്കായം കൂടി ചേർത്ത് രണ്ടോ മൂന്നോ നേരം കൊടുത്താൽ വിരശല്യം ശമിക്കും
ഒരു വെറ്റിലയും മൂന്നോ ,നാലോ ഏലയ്ക്കയും കൂടി ചതച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത ശ്ശേഷം തണുത്തതിന് ശേഷം സ്വല്പം പഞ്ചസാരയും ചേർത്ത് ദിവസം പല പ്രാവശ്യമായി കൊടുത്താൽ കുട്ടികളിലെ വിരശല്യം ശമിക്കും
വെളുത്തുള്ളി ചതച്ചോ ,കായം വെള്ളത്തിൽ കലക്കിയോ നെറുകയിലും ,തൊണ്ടക്കുഴിയിലും പുരട്ടിയാലും വിരശല്യം ശമിക്കും
പാൽക്കായം ,പ്ലാശിൻപശ ,പപ്പായപശ ,തുമ്പ എന്നിവ പച്ച മഞ്ഞൾ നീരിൽ അരച്ച് കൊടുത്താൽ എല്ലാവിധ കൃമികളും ,വിരകളും നശിക്കും
മുയൽ ചെവിയൻ വേരോടെ അരച്ച് മോരിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കൊടുത്താൽ വിരശല്യം ഇല്ലാതാകും