ദൈനംദിന ജീവിതത്തിൽ മുതിർന്നവരുടെയും കുട്ടികളുടെയും കാലുകളിലോ ,കൈകളിലോ ഒക്കെ മുള്ള് കൊള്ളുന്നത് സാധാരണമാണ് ചില മുള്ളുകൾ നമുക്ക് കൈകൊണ്ട് എടുക്കാൻ പറ്റും ചിലത് ആഴത്തിൽ ഉള്ളിലേക്ക് കയറിയിരിക്കും ഇങ്ങനെയുള്ള സാഹചര്യത്തിൽ വളരെ സിംപിളായി മുള്ള് പുറത്തെടുക്കാൻ ചില വഴികളിതാ
മുയൽച്ചെവിയൻ കാടിവെള്ളം ചേർത്ത് അരച്ച് മുള്ള് കൊണ്ട ഭാഗത്ത് വച്ച് കെട്ടിയാൽ മുള്ള് തനിയെ പുറത്തുവരും, അതുപോലെ മുള്ളുകൊണ്ട ഭാഗത്ത് എരിക്കിൻ കറ പുരട്ടിയാലും മുള്ള് തനിയെ പുറത്തുവരും
സോഡാപ്പൊടി വെള്ളത്തിൽ കുതിർത്ത് മുള്ളുകൊണ്ട ഭാഗത്ത് പുരട്ടുക 10 മിനിറ്റിനുള്ളിൽ മുള്ള് തനിയെ പുറത്തുവരും
നഖത്തിന്റ ഇടയിൽ മുള്ളുകയറിയാൽ കുരുട്ടുപാലയുടെ കറ മുള്ളുകൊണ്ട ഭാഗത്ത് പുരട്ടുക മുള്ള് തനിയെ പുറത്തുവരും ഇതിന് കൂനൻ പാല,കമ്പിപാല എന്നും പറയും
Tags:
Ottamoolikal