ചില കുട്ടികളിൽ കാണുന്ന ഒരു സ്വഭാവമാണ് ഉറക്കത്തിൽ കിടക്കയിൽ മൂത്രം ഒഴിക്കുന്നത് .കുട്ടികളിൽ മാത്രമല്ല ചില കൗമാരക്കാരിലും ഉറക്കത്തില്‍ അറിയാതെ മൂത്രം ഒഴിക്കുന്ന സ്വഭാവമുണ്ട് ഒട്ടനവധി കുടുംബങ്ങൾ അഭിമുഖികരിക്കുന്ന ഈ പ്രശ്നത്തിന് ഇനുറെസിസ് (Enuresis) എന്നാണ് പറയുന്നത് എന്നാൽ ഒട്ടുമിക്കവരിലും ഇതിന്റെ യഥാർത്ത കാരണം ഇപ്പോഴും വ്യക്തമല്ല .കുട്ടികൾ മനഃപൂർവ്വം കിടക്കയിൽ മൂത്ര മൊഴിക്കുന്നതല്ല ചില പ്രത്യേക സാഹചര്യങ്ങളിൽ അങ്ങനെ സംഭവിക്കുന്നതാണ് .ഈ വൈകല്യത്തിന് കാരണം ഉള്ളിലുള്ള എന്തെങ്കിലും അലട്ടലുകളോ ,അപരിചിതവും ഭീതിജനകവുമായ സാഹചര്യങ്ങൾ കൊണ്ടോ .വീടുമാറി പുതിയ വീട്ടിലെത്തുമ്പോഴും ,ഉപബോധ മനസ്സുകൊണ്ട് വീണ്ടും ശൈശവം ആഗ്രഹിക്കുന്ന കുട്ടികളിലും വേറെ സ്കൂളിലേക്ക് മാറിയത്, ഇളയ കുഞ്ഞിന്‍റെ ജനനം തുടങ്ങി കുട്ടികളുടെ മനസിനെ സ്വാധീനിച്ച കാര്യങ്ങള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതിനു കാരണമാകാം കൂടാതെ മൂത്ര സഞ്ചിയുടെ വലിപ്പം തീരെ കുറഞ്ഞ കുട്ടികളിൽ ധാരാളം മൂത്രത്തെ ഉൾകൊള്ളാനാകാതെ വരുമ്പോള്‍ അത് പുറന്തള്ളപ്പെടുന്നു,മൂത്രസഞ്ചിയെ നിയന്ത്രിക്കാൻ കഴിവില്ലാത്ത കുട്ടികളിലും ഇങ്ങനെ സംഭവിക്കാം കുട്ടികൾ .ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് തടയാൻ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
സന്ധ്യ കഴിഞ്ഞു വെള്ളം കുടിക്കാൻ കൊടുക്കാതിരിക്കുക
രാത്രിയിൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ആഹാരം കൊടുക്കുക
ഒരു സ്പൂൺ പച്ചനെല്ലിക്ക നീരിൽ കുറച്ച് ചെറുതേനും മഞ്ഞൾപ്പൊടിയും ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം കൊടുക്കുക കൊടുക്കുക .അല്ലങ്കിൽ ഒരു സ്പൂൺ നെല്ലിക്ക നീരിൽ കുറച്ച് കുരുമുളകുപൊടി ചേർത്ത് കഴിക്കാൻ കൊടുക്കുക
ഒരു പിടി അവൽ പതിവായി രാത്രിയിൽ കഴിക്കാൻ കൊടുക്കുക
വയമ്പ് വെള്ളം തൊട്ട് അരച്ച് രാത്രിയിൽ കിടക്കാൻ നേരം കൊടുക്കുക
കുറച്ച് ഉണക്ക മുന്തിരി രാത്രിയിൽ കഴിക്കാൻ കൊടുക്കുക
കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ശിക്ഷിക്കാതെയും കളിയാക്കാതെയുമിരിക്കുക. അഭിമാനക്ഷതം അവരുടെ വ്യക്തി ജീവിതത്തെ ദീര്‍ഘകാലം ബാധിച്ചേക്കാൻ സാധ്യതയുണ്ട്