ഭഗവാൻ മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണൻ ശരീരം വെടിഞ്ഞതോടെയാണ് കലിയുഗം ആരംഭിച്ചത് .കലിയുഗത്തിൽ ധർമ്മം ഇല്ലാതാകുകയും അധർമ്മം നിലനിൽക്കുകയും ചെയ്യും .മനുഷ്യർ സത്യവും നീതിയും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കുകയും ചെയ്യും .രാജ്യം ഭരിക്കുന്നവുരുടെ ലക്ഷ്യം പണം മാത്രമായിരിക്കും ഇതുമൂലം രോഗങ്ങൾ കൊണ്ടും ,വരൾച്ച ,കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ കൊണ്ടും ജനങ്ങൾ കഷ്ടത അനുഭവിക്കും .അങ്ങനെ ദുഷ്ടന്മാർ ഈ ലോകത്തെ മുഴുവൻ കീഴടക്കുകയും സത്യവും നീതിയും ഇല്ലാതാക്കുകയും ചെയ്യും
അങ്ങനെ കലിയുഗത്തിന്റെ അവസാന ഘട്ടത്തിൽ സത്യവും നീതിയും പുനഃസ്ഥാപിക്കാൻ മഹാവിഷ്ണു പത്താമതായി അവതാരമെടുക്കും .മഹാവിഷ്ണുവിന്റെ വരാൻ പോകുന്ന പത്തമത്തെ അവതാരമാണ് കൽക്കി. അതുകൊണ്ടു തന്നെ മുൻപ് ജീവിച്ചിരുന്നവർ ആരും തന്നെയല്ല പുരാണങ്ങളിൽ പറയുന്ന കൽക്കി
ശംഭലമെന്ന ഗ്രാമത്തിൽ വിഷ്ണു ഭക്തരായ ഒരു ബ്രാഹ്മണകുടുംബത്തിൽ വിഷ്ണുയശൻറെയും സുമതിയുടെയും പുത്രനായി ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന പേരിൽ ജനിക്കും .ധനുമാസത്തിലെ കൃഷ്ണപക്ഷത്തിൽ അഷ്ടമി നാളിലാണ് കൽക്കിയുടെ ജനിക്കുന്നത് .കൽക്കി ഇപ്പോഴും ജയിക്കുന്നവനും ധർമ്മിഷ്ടനുമായിരിക്കും.പരുശുരാമനായിരിക്കും കൽക്കിയെ ആയുധവിദ്യകൾ പഠിപ്പിക്കുന്നത് ദേവദത്തം എന്ന ചിറകുള്ള വെള്ള കുതിരയെ കൽക്കി വാഹനമാക്കി കത്തി ജ്വലിയ്ക്കുന്ന ഖഡ്ഗത്തെ ആയുധമാക്കി ദുഷ്ടന്മാരെ മുഴുവൻ കൽക്കി ഭഗവാൻ നിഗ്രഹിക്കും
കൽക്കി ദുഷ്ടന്മാരെയെല്ലാം നിഗ്രഹിച്ച് ധർമ്മം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതോടെ കലിയുഗം അവസാനിക്കും .അതോടെ സത്യത്തിന്റെയും ധർമ്മത്തിന്റെയും യുഗമായ കൃതയുഗം ആരംഭിക്കുകയും ചെയ്യും അതോടെ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി സ്വധാമത്തിലേയ്ക്ക് തിരിച്ചു പോകും
കലിയുഗം എന്നത് 432000 വർഷമാണ് കലിയുഗം ആരംഭിച്ചിട്ട് ഇന്നേ വരേയ്ക്കും ഇതിന്റെ നാലിലൊന്ന് വർഷം പോലും ആയിട്ടില്ല .പുരാണങ്ങളിൽ പറയുന്ന പ്രകാരം കൽക്കി ജന്മമെടുക്കാൻ ഇനിയും ലക്ഷക്കണക്കിന് വർഷം കാത്തിരിക്കണം