കറുക അഥവാ ദര്‍ഭ പുല്ല് ഔഷധഗുണങ്ങൾ

നിലത്ത് പടർന്നു വളരുന്ന ഒരിനം പുൽച്ചെടിയാണ് കറുക അഥവാ ദര്‍ഭ പുല്ല്.കേരളത്തിൽ ബലികറുക എന്ന പേരിലും അറിയപ്പെടുന്നു .ഈ സസ്യത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട് .അരുചി ,അതിസാരം, അപസ്‌മാരം  ,മലബന്ധം ,മോണയിൽനിന്നുള്ള രക്തസ്രാവം ,ചൊറി തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ് ഈ സസ്യം .സംസ്‌കൃതത്തിൽ ദൂർറ്വാ ,രുഹഃ,അനന്താ ,ശതപർവികാ ,ഭാർഗ്ഗവി ,ശതവീര്യാ തുടങ്ങിയ പേരുകളിലും .ഇംഗ്ലീഷിൽ ബെർമുഡാ ഗ്രാസ് എന്ന പേരിലും അറിയപ്പെടുന്നു .

karuka mala,karuka pullu,karuka plant,karuka grass,karuka homam,karuka vayal,kaktus karuka,karuka garland,karuka pullu grass,karuka pullu recipe,karuka vayal kuruvi,karuka pullu malayalam,karuka plant malayalam,marika,garika,maruta,karuka pullu use in malayalam,belikaruka,balikaruka,karukapullu,arukampillu,arukkan pullu,karuka-ganapathi,megham karukkatha,rukwa,ganapathy karukamala,megham karukatha video,പേരയ്ക്കയുടെ ഔഷധ ഗുണങ്ങൾ,ഔഷധ സസ്യങ്ങൾ,കറുകപുല്ല് ഗുണങ്ങൾ,ഗണപതിയും കറുകയും,കറുക,#കറുക,കറുക ഇല,ബലികറുക,കറുക മാല,കറുക വയൽ,കറുക ഹോമം,കറുകപുല്ല്,അക്കിക്കറുക,ദശപുഷ്പങ്ങൾ,കറുകപ്പുല്ല്,ഔഷധം,അറുകൻപുല്ല്,കുടൽ ചുരുക്കി,അറുക്കൻപുല്ല്,ചെറുള,കുടവയർ,ആയുർവേദം,നാട്ടുമരുന്നുകൾ,മുക്കുത്തിച്ചെടി,പാരമ്പര്യമരുന്നുകൾ മലയാളം,bermuda grass seed,bermuda grass seed planting,bermuda grass in hindi,bermuda grass seed planting hindi,bermuda grass malayalam,karuvapatta gunangal,karukayude benefits,ayurveda,ayurvedam,karuka malayalam,karuka mala,karuka,karukapullu,bermuda grass seed planting,anu navel,bermuda grass botanical name,malayalam auyrvedham,bermuda grass seed planting hindi,bermuda grass malayalam,karuvapatta health benefits,bermuda grass seed,bermuda grass care,natural,arugampul,karuvapatta,ethana grass,health tips malayalam video,bermuda grass,bermuda grass bare spot repair


എവിടെ വളരുന്നു .

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ് കറുക .പ്രത്യേക പരിചരണം ഒന്നും തന്നെയില്ലാതെ പറമ്പിലും മറ്റും ധാരാളമായി വളരുന്ന ഒരു സസ്യമാണിത്  .പുൽത്തകിടിയായി പലരും കറുകപ്പുല്ല് നട്ടുവളർത്താറുണ്ട് .

സസ്യവിവരണം .

ഒരു പുൽവർഗ്ഗ ഔഷധിയാണ് കറുക .തണ്ടിന്റെ നിറത്തെ ആസ്‌പദമാക്കി വെള്ള കറുക എന്നും നീല കറുക എന്നും രണ്ടിനം കറുകയുണ്ട് .വളരെ നേർത്ത തണ്ടുകളും അതിലെ ഇടവിട്ടുള്ള പർവസന്ധികളിൽ നിന്നും കീഴോട്ട് വേരുകളും മുകളിലോട്ട് ഇലകളും ഉണ്ടാകുന്നു .ഇവ തറയിൽ പടർന്നു കിടക്കുന്നതുകണ്ടാൽ പരവതാനി വിരിച്ചതുപോലെ തോന്നിക്കും ..ഇവയുടെ പുഷ്പങ്ങൾ പച്ചയോ ഇളം പച്ചനിറത്തിലോ കാണപ്പെടുന്നു .ഇവയുടെ ഫലങ്ങൾ അതി സൂക്ഷ്മങ്ങളാണ് .

രാസഘടന .

കറുകയിൽ ഒരു ബാഷ്പശീലതൈലം അടങ്ങിയിരിക്കുന്നു .പച്ച കറുകയിൽ 10 .47 % പ്രോട്ടീൻ അടങ്ങിയിരിക്കുന്നു .കറുകയുടെ ചാരത്തിൽ കാൽസ്യം0 .77 % ,ഫോസ്ഫറസ്‌ 0.59 ,മഗ്നീഷ്യം 0 .34 %,സോഡിയം 0 .23  % ,പൊട്ടാസ്യം 0 .8 % എന്നിവയും അടങ്ങിയിരിക്കുന്നു .

  • Binomial name : Cynodon dactylon
  • Family : Poaceae
  • Common name : Conch grass, Bermuda grass
  • Malayalam : Karuka, Daru‍bha pullu,Balikaruka
  • Hindi name :  Doobh
  • Tamil : Arugam pullu
  • Telugu n :  Goriya gaddi
  • Kannada  : Garike
  • Marathi  :  Harali
  • Bengali : Durva
  • Gujarati : Drow
  • Punjabi : Dubda 
കറുകയുടെ ഉപയോഗങ്ങൾ .

ആയുർവ്വേദത്തിൽ ഔഷധമായും ഹൈന്ദവ ആചാരങ്ങളിൽ  പൂജകൾക്കായും കറുക ഉപയോഗിക്കുന്നു. ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ കറുക ഉപയോഗിക്കുന്നു.കൂടാതെ ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യം കൂടിയാണ് കറുക .

ഹൈന്ദവ ആചാരങ്ങളിൽ മരണാന്തര കർമ്മങ്ങൾക്കും, ബലിതർപ്പണത്തിനും  ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കറുക . .ജീവൻ വെടിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസകരിച്ച ശേഷം അന്ന് മുതൽ ഒന്ന് എന്ന് കണക്കാക്കി അഞ്ചാം ദിവസം സഞ്ചയനവും പത്താം ദിവസം ബലികർമ്മങ്ങളും ചെയ്യുന്നു .
വർഷം കൂടുമ്പോൾ ആണ്ടുബലി ,വാവുബലി എന്നിവ നടത്തുന്നു . 

ബലിയിടാനുള്ള സ്ഥലം ചാണകംകൊണ്ട് മെഴുകി എണ്ണ തേക്കാതെ കുളിച്ച് ഈറൻ ഉടുത്താണ്  പിണ്ഡം സമർപ്പിക്കുന്നത്  . പുരുഷന്മാർ തെക്കോട്ടു തിരിഞ്ഞുനിന്നും , സ്ത്രീകൾ വടക്കോട്ട്‌ തിരിഞ്ഞുനിന്നുമാണ്  ബലിയിയിടുന്നത്  .എള്ള് ,കറുക ,ചെറൂള എന്നിവ പുരുഷന്മാരും . എള്ള് ,ചീന്തില ,തുളസി എന്നിവ സ്ത്രീകളും ഉപയോഗിക്കുക.

ഔഷധഗുണങ്ങൾ .

അപസ്‌മാരം ,അതിസാരം ,പനി ,അരുചി ,ഛർദ്ദി ,മലബന്ധം ,രക്തദോഷം ,കഫം ,പിത്തം ,ചൊറി ,ഉന്മാദം ,ദാഹം ,മോണയിൽ നിന്നുള്ള രക്തസ്രാവം ,വായ്‌നാറ്റം തുടങ്ങിയവ ശമിപ്പിക്കാനുള്ള ഔഷധഗുണങ്ങൾ കറുകയിൽ അടങ്ങിയിരിക്കുന്നു .

കറുക ചേരുവയുള്ള ആയുർവേദ ഔഷധങ്ങൾ .

  1. Patoladi choornam
  2. Femicare Syrup
  3. Raktastambhak tablet
  4. Kam Dudha Ras 
  5. Durvadi Thailam
  6. Manasamitra Vatakam
  7. Arukaladi thailam
  8. Amroid Tablet
Patoladi choornam - ഹൃദയ സംബന്ധമായ രോഗങ്ങൾ ,കരൾരോഗങ്ങൾ ,ദഹനപ്രശ്നങ്ങൾ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പൊടി രൂപത്തിലുളള ഒരു ആയുർവേദ ഔഷധമാണ് .

Femicare Syrup - ആർത്തവ പ്രശ്നങ്ങൾ ,വെള്ളപോക്ക് ,ആവർത്തിച്ചുള്ള ഗർഭം അലസൽ ,ഗര്‍ഭാശയ വീക്കം തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ്  .

Raktastambhak tablet - മോണയിൽനിന്നുള്ള രക്തസ്രാവം ,മൂക്കിൽനിന്നുള്ള രക്തസ്രാവം ,കഫത്തിലൂടെ രക്തം തുപ്പുക ,മൂത്രത്തിലൂടെ രക്തം വരിക ,പൈൽസ് മൂലമുള്ള രക്തസ്രാവം ,ഫിഷർ ,ഫിസ്റ്റുല,അമിത ആർത്തവം തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ്  .

Kam Dudha Ras - ആമാശയവീക്കം ,വയറിളക്കം ,വയറുകടി ,പ്രമേഹം ,ആർത്തവകാലത്തെ അമിത രക്തസ്രാവം ,രക്താർബുദം തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ്  .

Durvadi Thailam - ചൊറിച്ചിൽ ,താരൻ ,ഉണങ്ങാത്ത വ്രണങ്ങൾ,തലയിലെ ചൊറി മുതലായവയ്ക്ക് പുറമെ പുരട്ടുവാനുള്ള ഒരു തൈലമാണ് .

Manasamitra Vatakam - അപസ്‌മാരം ,ഡിപ്രഷൻ ,ഓട്ടിസം ,ഉറക്കക്കുറവ് ,മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ്  .

Arukaladi thailam -  മഞ്ഞപ്പിത്തവും മറ്റ് കരൾ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു തൈലമാണ് .ഇത് തലയിൽ പുരട്ടാൻ മാത്രമാണ് ഉപയോഗിക്കുന്നത് .

Amroid Tablet - പൈൽസിന് വളരെ ഫലപ്രദമായ ക്യാപ്സൂൾ രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് .

ഔഷധയോഗ്യഭാഗം - സമൂലം 

രസാദിഗുണങ്ങൾ .

  • രസം -മധുരം ,കഷായം ,തിക്തം 
  • ഗുണം -ലഘു ,സ്നിഗ്ധം 
  • വീര്യം -ശീതം 
  • വിപാകം -മധുരം 

ചില ഔഷധപ്രയോഗങ്ങൾ .

കറുക ഔഷധത്തിനായി എടുക്കുമ്പോൾ തൊട്ടുരിയാടാതെ എടുക്കണമെന്നാണ് വിശ്വാസം .

മോണയിൽ നിന്നും രക്തം വരിക ,വായ്‌നാറ്റം .

കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുകയും കറുകപ്പുല്ല് ചതച്ച് പല്ലുതേയ്ക്കുകയും ചെയ്താൽ മോണയിൽ നിന്നും രക്തം വരിക ,വായ്‌നാറ്റം എന്നിവ മാറിക്കിട്ടും .

മുലപ്പാൽ വർദ്ധനവിന് .

കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് അര ഔൺസ് വീതം ദിവസവും രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ പ്രസവശേഷം സ്ത്രീകളിൽ മുലപ്പാൽ വർധിക്കും .

ഉറക്കക്കുറവ് .

കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം ദിവസവും കഴിച്ചാൽ ഉറക്കക്കുറവ് മാറിക്കിട്ടും .

മൂക്കിൽനിന്നും രക്തം വരുന്നതിന് .

കറുകപ്പുല്ല് സമൂലം കഴുകി ഉണക്കിപ്പൊടിച്ച് മൂക്കിപ്പൊടി വലിക്കുന്നപോലെ മൂക്കിൽ വലിച്ചാൽ മൂക്കിൽനിന്നും രക്തം വരുന്ന അവസ്ഥ മാറിക്കിട്ടും .

ചൊറി ,വിചർച്ചിക .

കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീരും ഏലാദി ഗണത്തിലെ മരുന്നുകൾ അരച്ചതും ചേർത്ത് എണ്ണകാച്ചി പുരട്ടിയാൽ ചൊറി ,വിചർച്ചിക എന്നിവ മാറിക്കിട്ടും (വിചർച്ചിക-എക്സിമ , ചർമരോഗമാണിത്. ശരീരത്തിന്റെ ഏതു ഭാഗത്തും ഈ രോഗം വരാമെങ്കിലും കാൽമുട്ടിനു കീഴിൽ കൂടുതലായി കാണപ്പെടുന്നു ) ഏലാദിപൊടി വാങ്ങാൻ കിട്ടും .

ഏലാദിഗണം.

ചിറ്റേലം ,കുന്തുരുക്കം ,കൊട്ടം ,ഞാഴൽ പൂവ് ,മാഞ്ചി ,ഇരുവേലി ,നാന്മുകപ്പുല്ല് ,ചോനകപ്പുല്ല് ,കച്ചോലക്കിഴങ്ങ് ,ഇലവർങ്ഗം,പച്ചില ,തകരം  ,തൂണിയാങ്കം ,ജാതിക്ക ,നറുമ്പശ ,മുത്തുച്ചിപ്പി ,പുലിച്ചുവടി ,ദേവതാരം ,അകിൽ ,തിരുവട്ടപ്പശ ,കുങ്കുമപ്പൂവ് ,നറുംചണ്ണക്കിഴങ്ങ് ,ഗുഗ്ഗുലു ,ചെഞ്ചല്യം ,കരിങ്ങാലിക്കാതൽ ,പുന്നപ്പൂവ് ,നാഗപ്പൂവ് എന്നിവ ഏലാദിഗണമാകുന്നു .ഈ ഏലാദിഗണം വാതം ,കഫം ,വിഷം ,ചൊറി ,കുരു ,കുഷ്‌ഠം ,എന്നിവയെ നശിപ്പിക്കുകയും ശരീരത്തിന് നിറത്തെ ഉണ്ടാക്കുകയും ചെയ്യുന്നു .

കുട്ടികളുടെ കരപ്പൻ മാറാൻ .

കറുകനാമ്പ് വെള്ളംതൊട്ട് ചതച്ച് സമം തേങ്ങാപ്പാലും ചേര്‍ത്ത് നാല് ദിവസം വെയിലത്ത് വയ്ക്കുക. നാലാം ദിവസം എണ്ണ തെളിയും. ഈ എണ്ണ പുറമെ പുരട്ടിയാൽ കുട്ടികളുടെ കരപ്പന്‍ മാറും .

രക്തവർദ്ധനവിന് .

കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം ദിവസവും കഴിച്ചാൽ രക്തവർദ്ധനവിന് സഹായിക്കുന്നു .

മസ്തിഷ്കരോഗങ്ങൾ .

കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം ദിവസവും കഴിച്ചാൽ മസ്തിഷ്കരോഗങ്ങൾ മാറുന്നതാണ് .

മലബന്ധം .

കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു .

മുറിവിൽ നിന്നുമുള്ള രക്തസ്രാവം .

കറുകപ്പുല്ല് അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ മുറിവിൽനിന്നുമുള്ള രക്തസ്രാവം നിൽക്കുന്നതാണ് .

അപസ്‌മാരം ,ഉന്മാദം .

കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം പതിവായി കഴിച്ചാൽ അപസ്‌മാരം ,ഉന്മാദം എന്നീ മാനസിക രോഗങ്ങൾ ശമിക്കുന്നതാണ് .

രക്താർശ്ശസ് .

കറുക അരച്ച് പാലിൽ കലക്കി പതിവായി കഴിച്ചാൽ രക്താർശ്ശസ് ശമിക്കുന്നതാണ് .കറുകയും എള്ളും ഒരേ അളവിൽ അരച്ച് കഴിച്ചാൽ അർശസ് ശമിക്കും .

നാഡിബലം വർധിക്കാൻ .

കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ നാഡികൾക്ക് ബലമുണ്ടാകാൻ സഹായിക്കും .

വ്രണങ്ങൾ പെട്ടന്ന് കരിയാൻ .

കറുകയുടെ നീരും ,ബ്രഹ്മിയുടെ നീരും ,നാല്പാമരത്തൊലിയും ,തേങ്ങാപ്പാലും ചേർത്ത് എണ്ണ കാച്ചി തേയ്ച്ചാൽ എല്ലാ വ്രണങ്ങളും പെട്ടന്ന് കരിയും .

വായ്‌നാറ്റം ഇല്ലാതാക്കാൻ .

കറുകയുടെ നീര് പതിവായി കവിൾ കൊണ്ടാൽ വായ്‌നാറ്റം മാറികിട്ടും  .

പക്ഷിപീഡയ്ക്ക്.

കറുകയുടെ നീരിൽ വെണ്ണയും ചേർത്ത്  കുട്ടികളുടെ ശരീരത്തിൽ പുരട്ടിയാൽ പക്ഷിപീഡ ബാധിച്ച മെലിഞ്ഞ കുട്ടികളുടെ ശരീരം പുഷ്ട്ടി പ്രാപിക്കും .

പക്ഷിപീഡ.

ചെറിയ കുട്ടികൾക്ക് കൈകാലുകൾ ശോഷിച്ച് ശരീരം മെലിയുന്ന അവസ്ഥയാണ് പക്ഷിപീഡ.ഇതിനെ പുള്ളുപീഡ, പുള്ളേറ് എന്നിങ്ങനെയും പറയാറുണ്ട് .ശിശുവിന്റെയോ ഗർഭവതിയുടെയോ തലയ്ക്ക് മീതെ പുള്ളുപക്ഷി  പറന്നുപോയാൽ ആ കുട്ടിക്ക് പക്ഷിപീഡ ബാധിക്കും എന്നാണ് വിശ്വാസം .ഗർഭിണികൾ സന്ധ്യാനേരത്ത് പുറത്തിറങ്ങരുതെന്ന് പഴമക്കാർ പറയാറുണ്ട് .അതേപോലെ 90 ദിവസമെങ്കിലും പ്രായമാകാത്ത കുഞ്ഞുങ്ങളെ സന്ധ്യാനേരത്ത് പുറത്തിറക്കരുതെന്നും പറയുന്നു.

വണ്ണാന്‍,മലയന്‍ തുടങ്ങിയ ജാതിക്കാർ മന്ത്രവാദം കൊണ്ട് പുള്ളുപീഡ അഥവാ പുള്ളേറ് നീക്കാറുണ്ട് .എന്നാൽ പുള്ളുപീഡ നീക്കാൻ പുള്ളുവര്‍ക്കു മാത്രമേ  കഴിയു എന്നും പറയുന്നു.പക്ഷിപീഡ ഏൽക്കാതിരിക്കാൻ ഇവർ കുട്ടികളുടെ അരയിൽ ചരട് ജപിച്ചുകെട്ടുന്ന പതിവുമുണ്ട്.കൂടാതെ പക്ഷിപീഡ നീക്കാൻ വെള്ളം ജപിച്ചു കുളിപ്പിക്കുക,ഭസ്മം ജപിച്ച് ഊതുക, എണ്ണ ജപിച്ചു തേപ്പിക്കുക,കുരുതിയില്‍ കുളിപ്പിക്കുക,തിരി ഉഴിയുക തുടങ്ങിയ മന്ത്രവാദക്രിയകളും ചെയ്യാറുണ്ട് .

ചെങ്കണ്ണ് മാറാൻ .

കറുകയുടെ നീര് ഒന്നോ രണ്ടോ തുള്ളി വീതം ദിവസം പലപ്രാവിശ്യമായി കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും .

അമിത ആർത്തവം .

കറുക സമൂലം കഷായം വച്ച് 60 മില്ലി വീതം ദിവസവും കഴിച്ചാൽ അമിത ആർത്തവം മാറും .കൂടാതെ ഗര്‍ഭപാത്രം ഇറങ്ങി വരുന്ന അവസ്ഥയ്ക്കും (Uterine Prolapse) ഈ കഷായം വളരെ ഫലപ്രദമാണ് .

പൊള്ളൽ .

കറുക സമൂലം അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ പൊള്ളൽ പെട്ടന്നു സുഖപ്പെടും .

ഛർദ്ദി മാറാൻ .

കറുക ഇടിച്ചുപിഴിഞ്ഞ നീരോ ,കറുക സമൂലമിട്ട് വെള്ളം തിളപ്പിച്ചോ കുടിച്ചാൽ ഛർദ്ദി ശമിക്കും .

മൂത്രത്തിൽ കല്ല് മാറാൻ .

കറുകയുടെ വേരിട്ടു വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ മൂത്രത്തിൽ കല്ല് മാറും .

വെള്ളപോക്ക് മാറാൻ .

കറുകയുടെ വേരിട്ടു വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ വെള്ളപോക്ക് മാറും .

വിഷം ശമിക്കാൻ .

കറുകയും ,പച്ചമഞ്ഞളും ഒരേ അളവിൽ അരച്ച് പുരട്ടിയാൽ പഴുതാര ,തേൾ മുതലായ ജീവികൾ കടിച്ചതു മൂലമുണ്ടാകുന്ന വിഷവികാരങ്ങൾ ശമിക്കും .

പനി മാറാൻ .

കറുക സമൂലം കഷായം വച്ച് കഴിച്ചാൽ പനി ശമിക്കും .കൂടാതെ വയറ്റിലുണ്ടാകുന്ന നീരിനും ഈ കഷായം വളരെ ഫലപ്രദമാണ് .

ആർത്തവം ഉണ്ടാകാൻ .

കറുക സമൂലം അരിക്കാടിയിൽ അരച്ച് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ ആർത്തവമുണ്ടാകും .

ശിശുക്കളുടെ പൊക്കിൾകൊടി പഴുപ്പ് മാറാൻ .

കറുക നീരിൽ ഇരട്ടിമധുരവും ,വരട്ടുമഞ്ഞളും അരച്ചുചേർത്ത് എണ്ണകാച്ചി പുരട്ടിയാൽ ശിശുക്കളുടെ പൊക്കിൾകൊടി പഴുപ്പ് ശമിക്കും .

രക്തസമ്മർദ്ദം കുറയാൻ .

കറുക നീരിൽ മൂന്നിരട്ടി വെള്ളവും ചേർത്ത് ഓരോ ഔൺസ് വീതം  ദിവസം രണ്ടുനേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ രക്തസമ്മർദ്ദം കുറയും .

മുടി സമൃദ്ധമായി വളരാൻ .

ദശപുഷ്പങ്ങളുടെ നീര് ഒരേ അളവിലെടുത്ത് ഇതിന്റെ നാലിലൊരു ഭാഗം വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടി സമൃദ്ധമായി വളരും .കറുക ,നിലപ്പന ,ഉഴിഞ്ഞ ,മുക്കൂറ്റി ,ചെറൂള ,കയ്യോന്നി ,മുയൽച്ചെവിയൻ ,വിഷ്ണുക്രാന്തി ,തിരുതാളി ,പൂവാംകുറുന്തൽ എന്നിവയാണ് ദശപുഷ്പ്പങ്ങൾ എന്ന് അറിയപ്പെടുന്നത് .

മെലിഞ്ഞവർ തടിക്കാൻ .

കറുക സമൂലം ഉണക്കിപ്പൊടിച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് പതിവായി കുടിച്ചാൽ മെലിഞ്ഞവർ നന്നായി തടിക്കും .

താരൻ ,തല ചൊറിച്ചിൽ ,മുടികൊഴിച്ചിൽ .

കറുക ,മുക്കുറ്റി ,ഉഴിഞ്ഞ ,മുയൽച്ചെവിയൻ,കയ്യോന്നി ,നെല്ലിക്ക ,നീല ഉമ്മത്തില ,ചെമ്പരത്തിയില ,നീലയമരിയില ഇവയുടെ നീര് ഒരേ അളവിലെടുത്ത് ഇതിന്റെ നാലിലൊരു ഭാഗം വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ താരൻ ,തല ചൊറിച്ചിൽ ,മുടികൊഴിച്ചിൽ എന്നിവ മാറിക്കിട്ടും .





Previous Post Next Post