നമ്മളുടെ വീട്ടിൽ വച്ച് ആഹാരം കഴിക്കുന്ന സമയത്തോ കഴിച്ചതിനു ശേഷമോ ചില സന്ദർഭങ്ങളിൽ വയറ് പെരുകുകയും ഏമ്പക്കം വിടുമ്പോഴോ ,പുളിച്ചു തികട്ടുമ്പോളോ ചീഞ്ഞ മുട്ടയുടെ ഗന്ധം പുറത്തുവരാറുണ്ട് ഇതോടൊപ്പം വയറിളക്കവും ഉണ്ടാകും ഈ സമയങ്ങളിൽ നമ്മുടെ മുത്തശ്ശിമാർ പറയും നിനക്ക് കൊതി കിട്ടിയിട്ടുണ്ട് ,കൊതി പറ്റിയിട്ടുണ്ട് ,കൊതിദോഷമാ എന്നൊക്കെ പറയും .ഇങ്ങനെയുള്ള സമയങ്ങളിൽ മുത്തശ്ശിമാർ ഉപ്പും ,മുളകും ,പുളിയും കൂടെ ഒരു മന്ത്രം ചൊല്ലി നമുക്ക് തരാറുണ്ട് .ഇത് കഴിച്ച് അല്പ സമയത്തിനുള്ളിൽ നമ്മുടെ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മാറുകയും ചെയ്യും ഇത് നമ്മളിൽ പലർക്കും അനുഭവമുണ്ടാകും അല്ലെ
പണ്ട് കാലങ്ങളിൽ കൊതിക്ക് ഓതുന്ന മുത്തശ്ശിമാരെ തിരക്കി അടുത്ത ഗ്രാമങ്ങളിൽ നിന്നുപോലും ആൾക്കാർ വരാറുണ്ടായിരുന്നു .എന്നാൽ ഇന്നത്തെ തലമുറ പറയും കൊത്തിയെന്നു പറയുന്ന ഒരു സാധനമില്ല ദഹനക്കേട് വരുമ്പോഴാണ് പണ്ടുള്ള ആൾക്കാർ കൊതിയെന്ന് പറയുന്നത് എന്ന് .ദഹനക്കേടായാലും ,കൊതിയായാലും ഇത് ഇല്ലാതാക്കാൻ പണ്ടുള്ള മുത്തശ്ശിമാർ ഉപയോഗിച്ചിരുന്ന മന്ത്രവും മരുന്നും എന്തൊക്കെയാണെന്ന് നോക്കാം
ഉപ്പും ,മുളകും ,പുളിയും ഒരു ഔൺസ് ഇളം ചൂടുവെള്ളത്തിൽ ചാലിച്ച് താഴെ പറയുന്ന മന്ത്രവും ചൊല്ലിയാണ് നമുക്ക് കഴിക്കാൻ തരുന്നത്
ഓം നമോ ഭഗവതേ ആന വയറ്റിൽ മുരുക്കും മടലും തിന്ന് വെന്ത് അറ്റാരുപോലെ അറ്റ് അറ്റ് പോക സ്വാഹ;
കുതിരവയറ്റിൽ കാണവും പുല്ലും തിന്ന് അറ്റാരുപോലെ അറ്റ് അറ്റ് പോക സ്വാഹ;
കരിംബിടകോഴി വയറ്റിൽ കല്ലും നെല്ലും തിന്ന് വെന്ത് അറ്റാരുപോലെ ഈ കൊതിവിഷം വെന്ത് അറ്റ് അറ്റ് പോക സ്വാഹ; എൻ ഗുരുവിനാണെ സ്വാഹ: