പണ്ട് പണ്ട് ഒരിടത്ത് ഒരു വീട്ടിൽ ഒരു പൂച്ച ഉണ്ടായിരുന്നു ഒരു വയസൻ പൂച്ച ആയിരുന്നു എലിയെ ഒന്നും പിടിക്കാനുള്ള ആരോഗ്യം ഒട്ടും തന്നെ ഇല്ലായിരുന്നു .എപ്പോഴും ഉറക്കം തന്നെ .വീട്ടുകാർക്കും അവനെക്കൊണ്ട് യാതൊരു പ്രയോജനവും ഇല്ലായിരുന്നു .അങ്ങനെ ഒരു ദിവസം വീട്ടുടമസ്ഥൻ ഈ പൂച്ചയെ കാട്ടിൽ കൊണ്ടുവിട്ടു .ഒരു എലിയെപോലും പിടിക്കാൻ വയ്യ ഇവന് എന്തിനാണ് വെറുതെ ഭക്ഷണം കൊടുക്കുന്നത് കാട്ടിലാകുമ്പോൾ ഇവൻ എങ്ങനെയെങ്കിലും ഇരതേടി ജിവിച്ചുകൊള്ളും എന്ന് വീട്ടുകാരൻ കരുതി .പൂച്ചയെ കട്ടിൽ കൊണ്ടു വിട്ടിട്ട് വീട്ടുടമസ്ഥൻ തിരിച്ചുപോന്നു
പൂച്ച കുറച്ചുനേരം കാട്ടിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു ക്ഷീണം കൊണ്ട് അറിയാതെ പൂച്ച ഉറങ്ങിപ്പോയി .അപ്പോൾ അതുവഴി ഒരു കുറുക്കൻ വന്നു ഉറങ്ങിക്കിടന്ന പൂച്ചയെ കുറുക്കൻ വിളിച്ചുണർത്തി ഹേയ് നിങ്ങളാരാണ് എന്ന് കുറുക്കൻ പൂച്ചയോടു ചോദിച്ചു .ഞാൻ പൂച്ച സാർ എന്നു ഗൗരവത്തിൽ പൂച്ച കുറുക്കനോടു പറഞ്ഞു പൂച്ച സാർ എന്നു കേട്ടപ്പോൾ കുറുക്കൻ പേടിച്ചുപോയി
പൂച്ച സാറെ പൂച്ച സാറെ പൂച്ച സാറിന് എന്നെ കല്യാണം കഴിക്കാമോ ഞാൻ എന്നും നല്ലൊരു ഭാര്യ ആയിരിക്കും. വയസൻ പൂച്ച ഒന്നും ആലോചിക്കാതെ സന്തോഷത്തോടെ സമ്മതിച്ചു ,കാരണം എനിക്ക് ഇരപിടിക്കാൻ കഴിയില്ല കുറുക്കൻ ഇരതേടി തനിക്കു ദിവസവും കൊണ്ടു തരുമെന്ന് പൂച്ച വിചാരിച്ചു ,കുറുക്കൻ പൂച്ചയെ സ്വന്തം വീട്ടിലേയ്ക്കു കൂട്ടികൊണ്ടുപോയി .അങ്ങനെ കുറുക്കന്റെ വീട്ടിൽ പൂച്ച താമസമായി
തന്റെ ഭർത്താവിനെ എങ്ങനെയും സന്തോഷിപ്പിക്കാൻ കുറുക്കൻ വിചാരിച്ചു അതിനുവേണ്ടി കുറുക്കൻ നല്ലപോലെ പരിശ്രെമിച്ചു .കുറുക്കന് ഒരു കോഴിയെ കിട്ടിയാൽ ഒട്ടും തിന്നാതെ തന്റെ ഭർത്താവു പൂച്ച സാറിനു കൊണ്ടുപോയി കൊടുക്കും .പൂച്ച സാറാകട്ടെ കണ്ണുമടച്ച് കറുമുറാ കടിച്ചു അതു മൊത്തം കഴിക്കും കുറുക്കന് അല്പം പോലും ബാക്കി വച്ചേക്കില്ല
ഒരു ദിവസം കുറുക്കൻ ഇര തേടി ഇറങ്ങിയതായിരുന്നു അപ്പോഴാണ് തന്റെ കൂട്ടുകാരിയായ മുയലിനെ കണ്ടത് .സഹോദരി ഞാൻ കുറച്ചുനാളായി വിചാരിക്കുന്നു നിങ്ങളുടെ വീട്ടിലേക്ക് വരണമെന്ന് .ഇപ്പോൾ നമ്മൾ കണ്ടുമുട്ടിയ സ്ഥിതിക്ക് അങ്ങോട്ടു വന്നാലോ എന്നു വിചാരിക്കുകയായിരുന്നു
അയ്യോ അയ്യയ്യോ വേണ്ട അവിടെ എന്റെ ഭർത്താവ് പൂച്ച സാറുണ്ട് നിന്നെ കണ്ടാൽ പിടിച്ചു തിന്നുകളയും അതു കേട്ടപ്പോൾ മുയൽ പേടിച്ചുപോയി .അയ്യോ എങ്കിൽ ഞാൻ വരുന്നില്ല എന്നാൽ ഞാൻ പോകട്ടെ .മുയൽ കുറുക്കനോട് യാത്ര പറഞ്ഞു അവിടെ നിന്നും പോയി .മുയൽ തന്റെ കൂട്ടുകാരായ കരടിയോടും ,ചെന്നായോടും ,പന്നിയോടു മൊക്കെ ഇക്കാര്യം പറഞ്ഞു .അപ്പോൾ അവർക്കെല്ലാം പൂച്ച സാറിനെ കാണണം എന്നു മോഹമായി .
എന്താ അതിനൊരു വഴി അവർ മൂന്നുപേരുകൂടി ആലോചനയായി .നമുക്ക് പൂച്ചസാറിനെ അത്തഴത്തിനു വിളിച്ചാലോ പന്നി പറഞ്ഞു .അത് എല്ലാവർക്കും സമ്മതമായി .പൂച്ച സാറിന് അത്താഴത്തിനു എന്തൊരുക്കണം എന്നായി അവരുടെ ചർച്ച .അവസാനം ചെന്നായ് പറഞ്ഞു ഞാൻ ഒരു കാര്യം ചെയ്യാം കൂട്ടുകാരെ ഞാൻ പോയി കുറച്ചു മാംസം കൊണ്ടുവരാം .അപ്പോൾ കരടി പറഞ്ഞു ശെരി എങ്കിൽ ഞാൻ പോയി തേൻ കൊണ്ടുവരാം .അപ്പോൾ പന്നി പറഞ്ഞു ശെരി എങ്കിൽ ഞാൻ പോയി കുറച്ച് കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ടുവരാം .മുയലാണെങ്കിൽ ക്യാരറ്റ് കൊണ്ടുവരാമെന്നു ഏറ്റു .
അങ്ങനെ എല്ലാവരും പോയി അവരവര് പറഞ്ഞ സാധനങ്ങൾ എല്ലാം കൊണ്ടുവന്നു .അവർ എല്ലാവരും കൂടി അൽത്താഴം തയാറാക്കാൻ തുടങ്ങി .കുറച്ചു സമയങ്ങൾക്കകം അത്താഴം റെഡിയായി .അപ്പോഴാണ് വീണ്ടും ഒരു കുഴപ്പം .ആര് പോയി പൂച്ചസാറിനെ കൂട്ടിക്കൊണ്ടു വരും എല്ലാവരം കണ്ണിൽ കണ്ണിൽ നോക്കി .അപ്പോൾ ചെന്നായ് പറഞ്ഞു ഞാൻ പ്രായമല്ലേ കാഴ്ച്ച കുറവാണ് അങ്ങനെ ഓരോത്തരും ഓരോരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു .അവസാനം പന്നി മുയലിനോടു പറഞ്ഞു നിന്റെ കൂട്ടുകാരിയല്ലേ കുറുക്കൻ ഞങ്ങൾക്കാർക്കും പരിചയുവുമില്ല മുയൽ തന്നെ പോകുന്നതായിരിക്കും നല്ലത് അതിനോട് എല്ലാവരും യോജിച്ചു അവസാനം മുയൽത്തന്നെ പോകേണ്ടി വന്നു
അങ്ങനെ ഒറ്റ ഓട്ടത്തിന് മുയൽ കുറുക്കന്റെ വീട്ടിലെത്തി .മുയലിനെ കണ്ടതും കുറുക്കന് വലിയ സന്തോഷവും അത്ഭുതവുമായി .എന്താ മുയൽ കുട്ടാ.. ഈ നേരത്ത് .ദയവായി നിങ്ങളും പൂച്ചസാറും എന്നോടൊപ്പം വരിക .എന്റെ കൂട്ടുകാരായ ,ചെന്നായും ,പന്നിയും ,കരടിക്കും പൂച്ചസാറിനെ കാണണമെന്ന് വലിയ മോഹം .അതിനു വേണ്ടി ഞങ്ങൾ അത്താഴ വിരുന്നു തയാറാക്കിയിട്ടുണ്ട് നിങ്ങൾ രണ്ടുപേരും ദയവായി എന്നോടൊപ്പം വന്നാലും മുയൽ വലിയ ബഹുമാനത്തോടെ പറഞ്ഞു
ശെരി ഞങ്ങൾ വരാം മുയൽക്കുട്ടാ പക്ഷെ ഒരു കാര്യം ഞങ്ങൾ അവിടെ വരുമ്പോൾ നിങ്ങൾ നാലുപേരും അവിടുന്നു മാറി ഒളിച്ചിരിക്കണം .അല്ലങ്കിൽ പൂച്ചസാർ നിങ്ങളെ കണ്ടാൽ കടിച്ചുകൊല്ലും .മുയൽ അവിടുന്നും ഓടി കൂട്ടുകാരോട് ഇതു പറഞ്ഞപ്പോൾ അവർ പേടിച്ചു വിറച്ചുപോയി .അങ്ങനെ നാലുപേരും ഒളിച്ചിരിക്കാൻ തീരുമാനിച്ചു .മുയൽ അവിടെ കണ്ട ഒരു മാളത്തിൽ ഒളിച്ചിരുന്നു ,കരടി ഒരു മരത്തിൽ കയറി ഒളിച്ചു .ചെന്നായ് കുറ്റിക്കാടുകൾക്കിടയിൽ ഒളിച്ചു .പന്നിയാകട്ടെ അത്താഴം പാകം ചെയ്യാൻ കൊണ്ടുവന്ന വിറവുകൾക്കിടയിൽ ഒളിച്ചു .
കുറച്ചു സമയത്തിനുള്ളിൽ പൂച്ചസാറും കുറുക്കനും കൂടി അവിടെയെത്തി അത്താഴത്തിന്റെ മണം മൂക്കിൽ കയറിയപ്പോൾ പൂച്ചസാർ "മ്യാവു മ്യാവു"എന്നു സന്തോഷം കൊണ്ടു പറഞ്ഞു .ഇതുകേട്ടപ്പോൾ ഒളിച്ചിരുന്നവർ പേടിച്ചു വിറയ്ക്കാൻ തുടങ്ങി .ഇത് എന്തൊരു മൃഗം അത്താഴം കഴിച്ചിട്ടു വിശപ്പു മാറിയില്ലെങ്കിൽ നമ്മെളെ പിടിച്ചു തിന്നുകളയുമോ എന്നു നാലുപേരും ഭയപ്പെട്ടു ,പൂച്ചസാർ അത്താഴം കഴിക്കാൻ ഇരുന്നു കുറുക്കൻ അത്താഴം പൂച്ചസറിനു വിളമ്പിക്കൊടുത്തു .പൂച്ചസാർ അത്താഴം മുഴുവൻ വെട്ടിവിഴുങ്ങി വയറു നിറഞ്ഞപ്പോൾ പൂച്ചസാറിന് എഴുനേൽക്കാൻ വയ്യാതെയായി അവിടെ തന്നെ കിടന്നു .
ആ സമയം വിറകിനു ഉള്ളിൽ ഒളിച്ചിരിക്കുന്ന പന്നിയുടെ വാലിന്റെ അറ്റം വെളിയിൽ കാണാമായിരുന്നു .അതു കണ്ടപ്പോൾ പൂച്ചസാർ വിചാരിച്ചു അതു ഒരു എലിയായിരിക്കുമെന്ന് .ഭാര്യയുടെ മുൻപിൽ എലിയെ പിടിച്ചു തന്റെ ശക്തി ഒന്നു കാണിക്കാമെന്നു പൂച്ചസാർ മനസ്സിൽ വിചാരിച്ചു .പൂച്ചസാർ ഏലിയാണെന്നും വിചാരിച്ചു ചാടി പന്നിയുടെ വാലിൽ പിടിച്ചു .പന്നി വിചാരിച്ചു പൂച്ചസാറിന് അത്താഴം കഴിച്ച് വയറുനിറഞ്ഞില്ല അതുകൊണ്ടു തന്നെ പിടിച്ചു തിന്നാൻ തുടങ്ങുവാണന്നു കരുതി പന്നി ഒറ്റയോട്ടം വച്ചുകൊടുത്തു .ഇതു കണ്ടു പൂച്ചസാറും പേടിച്ചുപോയി .പൂച്ചസാർ ഒറ്റ ചാട്ടത്തിനു ഒരു മരത്തിൽ കയറി .
അപ്പോഴല്ലേ രസം ഈ മരത്തിന്റെ മുകളിലാണ് കരടി ഒളിച്ചിരിക്കുന്നത് .കരടി വിചാരിച്ചു പന്നിയെ കിട്ടാത്തതുകൊണ്ട് തന്നെ പിടിക്കുവാൻ വരുവാണെന്നു കരുതി മരത്തിന്റെ മുകളിലേയ്ക്കു ഓടിക്കയറിയതും മരത്തിന്റെ ഒരു ചില്ല ഒടിഞ്ഞുപോയി കരടി താഴെ വീണു .വീണത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ചെന്നായുടെ മുകളിലാണ് ചെന്നായും പേടിച്ചുപോയി രണ്ടാളും പിടഞ്ഞെഴുനേറ്റു ഓട്ടടാ ഓട്ടം ഇതു കണ്ടിരുന്ന മുയലും പുറകെ വച്ചുപിടിച്ചു .ചെന്നായും കരടിയും വിചാരിച്ചു പൂച്ചസാർ തങ്ങളെ പിടിക്കാൻ പിന്നാലെ വരികയാണെന്ന് .ഒരു മല കയറി കഴിഞ്ഞതിനു ശേഷമാണു കരടി തിരിഞ്ഞു നോക്കിയത് അപ്പോഴാണ് മനസിലായത് പൂച്ചസാറല്ല മുയലാണെന്ന് പുറകെ വരുന്നതു എന്ന് അപ്പോഴാണ് ഓട്ടം നിർത്തിയത്
കുറെ കഴിഞ്ഞു നാലുപേരും കണ്ടു മുട്ടി .പൂച്ചസാർ ആള് ചെറുതാണെങ്കിലും ഭയങ്കരനാണ് എന്നു കരടി പറഞ്ഞു .ശെരിയാ ഭാഗ്യം കൊണ്ട നമ്മൾ രക്ഷപെട്ടത് എന്ന് ചെന്നായും മുയലും പറഞ്ഞു
കഥ എഴുതുന്ന കൂട്ടുകാക്ക് ഇവിടെ കഥകൾ സമർപ്പിക്കാം