എവിടെ വളരുന്നു .
നല്ല ചൂടും മഴയുമുള്ള സ്ഥലങ്ങളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .കേരളം ,മഹാരാഷട്ര ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ അടപതിയൻ കാണപ്പെടുന്നു .മുൻകാലങ്ങളിൽ സുലഭമായി കണ്ടിരുന്ന ഈ സസ്യം വളരെ വിരളമായേ ഇപ്പോൾ കാണപ്പെടുന്നൊള്ളു .
സസ്യവിവരണം .
ഒരു വള്ളിച്ചെടിയാണ് അടപതിയൻ .ഇളം തണ്ടിന് പച്ചനിറവും പ്രായമായ തണ്ടിന് ചുവപ്പുനിറവുമുള്ള ഈ ചെടിയിൽ വെളുത്ത കറയുണ്ട് .ഇവയുടെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .ഇലകൾ ഹൃദയാകാരവും അഗ്രം കൂർത്തതുമാണ് .ഇലകൾക്ക് 7 -15 സെ.മി നീളവും 5 -10 സെ.മി വീതിയുമുണ്ടാകും .ഇലഞെട്ടിന് 2 -4 സെ.മി നീളമുണ്ടാകും .ഇലയുടെ മുകൾഭാഗം മിനുസമുള്ളതും അടിഭാഗം രോമാവൃതവുമാണ് .
ഇവയുടെ വേരുകൾ തടിച്ചതാണ് .ചെടിയുടെ പ്രായവും വേരിൽ അടങ്ങിയിരിക്കുന്ന അന്നജത്തിന്റെ അളവുമനുസരിച്ച് ഇവയുടെ കനത്തിൽ വിത്യാസമുണ്ടാകാം .ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഇവയിൽ പൂവും കായും കാണപ്പെടുന്നു .പൂക്കൾ പത്രകക്ഷത്തിൽ ഉണ്ടാകുന്നു .
ഒരു പൂങ്കുലയിൽ നാലോ അഞ്ചോ പൂക്കൾ കാണപ്പെടുന്നു .പൂക്കൾക്ക് വെളുപ്പുനിറവും നേരിയ സുഗന്ധവുമുണ്ട് .ബാഹ്യദളപുടവും ദളപുടവും പഞ്ചപാളിതമാണ് .കേസരങ്ങൾ 5 .ഫലം രണ്ട് മെരികാർപ്പുകളോടുകൂടിയ ഫോളിക്കുകൾ .9 -12 സെ.മി നീളവും 3 മുതൽ 6 വരെ സെ.മി വീതിയുമുണ്ടാകും .
ഇവയുടെ വിത്തുകൾ പരന്നതും അഗ്രത്തിൽ ഒരു കൂട്ടം രോമങ്ങളോടുകൂടിയതുമാണ് .ഇവയുടെ ഉണങ്ങിപ്പൊട്ടിയ കായുടെ ഉള്ളിൽ നിന്നും അപ്പൂപ്പൻതാടി പോലെ വിത്തുകൾ കാറ്റിൽ പറന്നുപോകും .ഇങ്ങനെയാണ് ഇവയുടെ വിത്തുവിതരണം നടക്കുന്നത് .
രാസഘടകങ്ങൾ .
അടപതിയന്റെ വേരിൽ പ്രോട്ടീൻ ,പഞ്ചസാര ,നാര് എന്നിവ അടങ്ങിയിരിക്കുന്നു .
ഔഷധഗുണങ്ങൾ .
നേത്രരോഗങ്ങൾക്കും ,ശരീരപുഷ്ടിക്കും ,രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ,ലൈംഗീകശക്തി വർധിപ്പിക്കുന്നതിനുമുള്ള രസായനങ്ങളിലാണ് അടപതിയൻ പ്രധാനമായും ഉപയോഗിക്കുന്നത് .കൂടാതെ വാതരോഗങ്ങൾ ,കർണ്ണരോഗങ്ങൾ ,പ്രമേഹം ,ചുമ ,ഗൊണോറിയ ,വയറുവേദന തുടങ്ങിയവയ്ക്കും അടപതിയൻ ഔഷധമായി ഉപയോഗിക്കുന്നു .
അടപതിയൻ ചേരുവയുള്ള ഔഷധങ്ങൾ .
- Anuthailam
- jeevanthyadi ghrutham
- Botanical name -Holostemma adakodien
- Family - Apocynaceae (Oleander family)
- Synonyms - Cynanchum annularium,Holostemma rheedianum
- English Name - Holostemma
- Malayalam Name - Adapathiyan
- Hindi Name - Chhirvel,Arkapushpi,Morna ada
- Marathi Name - Dudruli, Tultumi,Shirdodi
- Kannada Name ― Muraligana kasa,Jeeva haale balli
- Gujarati Name - Kharivel,Kharner, Khirvel
- Telugu Name - Dudidapalatiga,Palagurugu, Bandiguruvinda teega
- Tamil Name - Palaikkirai, Cheevanthi ,Chitakathi,Keeripalai
- രസം : മധുരം
- ഗുണം :ലഘു, സ്നിഗ്ധം
- വീര്യം : ശീതം
- വിപാകം : മധുരം
ചില ഔഷധപ്രയോഗങ്ങൾ .
1,പ്രമേഹം ശമിക്കാൻ .
ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വേദം ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും.
2, അടപതിയന്റെ വേര് പാലിൽ പുഴുങ്ങി ഉണങ്ങി പൊടിച്ച് 6 ഗ്രാം വീതം പാലിൽ കലക്കി ദിവസവും രാത്രിയിൽ കഴിച്ചാൽ ലൈംഗീക ശക്തി വർധിക്കുകയും ശരീരം പുഷ്ടിപ്പെടുകയും ചെയ്യും .കൂടാതെ മൂത്രത്തിൽ കല്ല് മാറുന്നതിനും,ചുമ ,വയറുവേദന , കർണ്ണരോഗങ്ങൾ ,നേത്രരോഗങ്ങൾ ,പ്രമേഹം ,ഗൊണോറിയ ,മലബന്ധം തുടങ്ങിയ എല്ലാ രോഗങ്ങൾക്കും ഇങ്ങനെ കഴിക്കുന്നത് നല്ലതാണ് .
3, ലൈംഗീകതാല്പര്യം വർധിപ്പിക്കാൻ .
അടപതിയൻ കിഴങ്ങും ,തക്കോലവും പാലിൽ വേവിച്ചു അരച്ച് തേനും ,നെയ്യും ചേർത്ത് കഴിച്ചാൽ ലൈംഗീകതാല്പര്യം വർദ്ധിക്കും.(തേനും നെയ്യും ഒരേ അളവിൽ ഉപയോഗിക്കരുത് ) .
4, മുലപ്പാൽ വർധിപ്പിക്കാൻ .
അടപതിയന്റെ ഇല 100 ഗ്രാം അരിഞ്ഞു നെയ്യ് ചേർത്ത് തോരൻ വച്ച് കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും .
5, ചെങ്കണ്ണ് മാറാൻ .
അടപതിയൻ കിഴങ്ങിന്റെ നീരും മുലപ്പാലും ചേർത്ത് ദിവസം പലപ്രാവശ്യം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും.
6, ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിക്കാൻ .
അടപതിയന്‍ കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ് ,നറുനീണ്ടിക്കിഴങ്ങ് ,ഇരട്ടി മധുരം, വയമ്പ് എന്നിവ അരച്ച് ഇതിന്റെ മൂന്നിരട്ടി ശംഖുപുഷ്പ്പത്തിന്റെ നീരും ,പാലും ചേർത്ത് നെയ്യിൽ കാച്ചി കഴിച്ചാൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കുകയും വിക്ക് മാറിക്കിട്ടുകയും ചെയ്യും.
7 ,ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ .
അടപതിയന്റെ കിഴങ്ങും ഇലയും കൂടി അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീര് മാറിക്കിട്ടും .