ഇന്നത്തെ കാലത്ത് ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് തലവേദന .മാനസിക സംഘർഷം മുതൽ മസ്തിഷ്‌ക രോഗങ്ങൾ വരെ തലവേദനയ്ക്ക് കാരണമാകാറുണ്ട് .ഉറക്കക്കുറവ് ,തലയിലെ അമിത വിയർപ്പ് ,അമിത മദ്യപാനം,പുകവലി ,നാസിക രോഗങ്ങൾ രക്തസമ്മർദ്ദം,വൃക്കരോഗങ്ങൾ ,തെറ്റായ ആഹാരങ്ങൾ ,കാലാവസ്ഥ തുടങ്ങിയവ തലവേദന ഉണ്ടാകാൻ കാരണമാകുന്നു .എന്നാൽ മാനസിക കാരണങ്ങൾ കൊണ്ടാണ് കൂടുതൽ പേർക്കും തലവേദന ഉണ്ടാകുന്നത് .അമിതമായ മാനസിക സംഘർഷം ,ഭയം ,ദുഃഖം എന്നിവ മൂലം തലയോട്ടിയിലെ മാംസപേശികളിൽ ഉയർന്ന തോതിൽ പിരിമുറുക്കം ഉണ്ടാക്കുന്നു .പിരിമുറുക്കം സംഭവിച്ച മാംസപേശികൾ മാസ്തിഷ്കത്തിലേക്ക് അയക്കുന്ന സന്ദേശങ്ങളെ വേദനയായി മസ്തിഷ്‌കം സ്ഥിതീകരിക്കുന്നു .അതുകൊണ്ടുതന്നെ ശാന്തമായ മനസ്സാണ് സാധാരണ വരുന്ന തലവേദനയ്ക്ക് ഏറ്റവും നല്ല മരുന്ന് സാധാരണ വരുന്ന തലവേദന പെട്ടന്ന് ഇല്ലാതാക്കാൻ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
ഇഞ്ചിയുടെ നീരും കരിമ്പിൻ നീരും തുല്യ അളവിൽ യോജിപ്പിച്ച് നസ്യം ചെയ്താൽ തലവേദനയ്ക്ക് പെട്ടന്ന് ശമനം കിട്ടും / അതുപോലെ ഇഞ്ചി നീരും തേനും തുല്യ അളവിൽ യോജിപ്പിച്ച് നസ്യം ചെയ്താലും തലവേദന പെട്ടന്ന് ശമിക്കും
അണുതൈലം നസ്യം ചെയ്താലും തലവേദനയ്ക്ക് പെട്ടന്ന് ശമനം കിട്ടും / ചുക്ക് മുലപ്പാലിൽ അരച്ച് നസ്യം ചെയ്താലും തലവേദനയ്ക്ക് പെട്ടന്ന് ശമനം കിട്ടും
ഉമ്മത്തിന്റെ കുരു ( നീല ഉമ്മം ) കുരു നല്ലെണ്ണയും ചേർത്തരച്ച് കുഴമ്പാക്കി ചൂടാക്കി ചെറിയ ചൂടോടെ നെറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കും / കുന്നികുരുവും വേരും ചേർത്തരച്ച് നെറ്റിയിൽ പുരട്ടിയാലും തലവേദന പെട്ടന്ന് ശമിക്കും