കരുത്തും പൗരുഷവും ലൈംഗികശേഷിയും വർദ്ധിപ്പിക്കാൻ പ്രകൃതിദത്ത മരുന്ന്
പുരുഷന് പുരുഷത്വവും സ്ത്രീയ്ക്ക് സ്ത്രീത്വവും ഇതാണ് പ്രകൃതിയുടെ അടിസ്ഥാന നിയമം .പുരുഷന്മാർക്ക് കരുത്താണ് പ്രധാനം .ഇതിൽ മാനസികമായും ശാരീരികമായുമുള്ള കരുത്തും ഉൾപ്പെടും,ദാമ്പത്യ ജീവിതത്തിൽ പുരുഷൻമാരുടെ പൗരുഷം ഇല്ലാതാക്കുന്ന ചില പ്രശ്നങ്ങളുണ്ട്, ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം,താൽപര്യക്കുറവ് എന്നിവയെല്ലാം ഇതില്‍ പെടുന്നവയാണ്..ഇത്തരം പ്രശ്നങ്ങൾക്ക് പലതരത്തിലുള്ള കൃത്രിമ മരുന്നുകൾ വാങ്ങി കഴിക്കുന്നവരാരാണ് നമ്മളിൽ പലരും .എന്നാൽ കൃത്രിമ മരുന്നുകൾ വാങ്ങി കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും ,എന്നാൽ പല പുരുഷ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ആയുര്‍വേദം.പൗരുഷം വീണ്ടെടുക്കാന്‍,ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ചില പ്രത്യേക വഴികളുമുണ്ട്,ഇവ കൃത്യമായി ചെയ്യുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുമെന്നു മാത്രമല്ല, ശരീരത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കും ചെയ്യും
.വയൽച്ചുള്ളിയരി ,നായ്കരുണപരിപ്പ് ,ഞെരിഞ്ഞിൽ ,നിലപ്പനക്കിഴങ്ങ് ,ശതാവരിക്കിഴങ്ങ് ,ഇലവിൻപശ എന്നിവ തുല്യ അളവിൽ എടുത്ത് പാലിലിട്ട് കാച്ചി കുറച്ചുനാൾ പതിവായി കുടിച്ചാൽ കരുത്തും പൗരുഷവും ലൈംഗികശേഷിയും വർദ്ധിക്കും
മുല്ലരികിങ്ങിന്റെ കായ തുടർച്ചയായി രണ്ടുമാസം കഴിക്കുക ഫലം ഉറപ്പ് രണ്ടുമാസം ദിവസവും തുടർച്ചയായി കഴിച്ചാൽ പതിനൊന്ന് വർഷം ശരീരത്തിൽ ഒരു രോഗവും പിടിപെടുകയില്ല
നെല്ലിക്ക കുരു കളഞ്ഞ് ഉണങ്ങിപ്പൊടിച്ച് അഞ്ച് ഗ്രാം വീതം ചെറുതേനിൽ കുഴച്ച് രാവിലെ വെറുംവയറ്റിൽ കഴിക്കുക തുടർച്ചയായി കഴിച്ചാൽ കരുത്തും പൗരുഷവും ലൈംഗികശേഷിയും വർദ്ധിക്കും
ഒരു ഗ്ലാസ് പാലിൽ 5 ഗ്രാം അശ്വഗന്ധചൂർണ്ണം ചേർത്ത് രാവിലെ വെറുവയറ്റിൽ പതിവായി കഴിക്കുക 6 മാസം തുടർച്ചയായി കഴിച്ചാൽ കരുത്തും പൗരുഷവും ലൈംഗികശേഷിയും വർദ്ധിക്കും ഇതെപോലെ ഉഴുന്ന് വറുത്ത് പൊടിച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും
അരക്കിലോ എള്ള് വറത്തുപൊടിക്കുക ജാതിക്ക ,ഏലയ്ക്ക ,ജീരകം എന്നിവ ഓരോന്നും 10 ഗ്രാം വീതം പൊടിച്ച് അരക്കിലോ ശർക്കരയിൽ ഇവയെല്ലാം കൂടി നല്ലപോലെയോജിപ്പിച്ച് ലേഹ്യം പോലെ ആക്കിയെടുത്ത് സൂക്ഷിക്കുക ദിവസവും രാവിലെ വെറുംവയറ്റിൽ ഒരു നെല്ലിക്ക വലുപ്പത്തിൽ തുടർച്ചയായി ഇത് കഴിക്കുക
തൊട്ടാവാടി സമൂലം ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം തേനിൽ ചാലിച്ച് ദിവസവും കഴിക്കുന്നതും വളരെ ഗുണം ചെയ്യും
കശുവണ്ടി പരിപ്പ് 10 ഗ്രാം വീതം പാലിൽ അരച്ച് പതിവായി കഴിക്കുകയാണെങ്കിൽ കരുത്തും പൗരുഷവും ലൈംഗികശേഷിയും വർദ്ധിക്കും
കറുത്ത എള്ളും ,ഞെരിഞ്ഞിലും തുല്യ അളവിൽ ഉണക്കിപ്പൊടിച്ച് ഓരോ ടീസ്പൂൺ വീതം ചെറുതേനിൽ ചാലിച്ച് ദിവസവും രാവിലെയും വൈകിട്ടും കഴിക്കുക