എല്ലാ പെൺകുട്ടികളുടെയും ആഗ്രഹമാണ് ശരീരത്തിന് നല്ല നിറവും മുഖം ചുവന്നു തുടുത്തിരിക്കണമെന്നും .എന്നാൽ നിറം മങ്ങിയതും തിളക്കം നഷ്ട്ടപ്പെട്ടതുമായ ചർമ്മം എല്ലാ പെൺകുട്ടിയെയും വിഷമത്തിലാക്കുന്ന ഒന്നാണ് .പറത്തുനിന്നും പലതരം ചർമ്മസംരക്ഷണ വസ്തുക്കൾ വാങ്ങി പരീക്ഷിച്ചവരാണ് നമ്മളിൽ പലരും .എത്രയൊക്കെ പരിശ്രമിച്ചിട്ടും വേണ്ടത്ര ഫലം കിട്ടുകയുമില്ല പാർശ്വഫലമായിരിക്കും മിച്ചം എന്നാൽ പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ മുഖത്തിന്റെ നിറം വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങളിതാ
ചെറുപയർ കുഴമ്പ് പരുവത്തിൽ അരച്ച് സ്വല്പം പാലും ,സ്വല്പം മഞ്ഞൾപ്പൊടിയും ,സ്വല്പം ചെറുനാരങ്ങ നീരും ,ഒരു നുള്ള് ഇന്തുപ്പും ചേർത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക കുറച്ചു ദിവസം പതിവായി ചെയ്താൽ മുഖത്തിന് നല്ല തിളക്കവും നിറവും കിട്ടും
ഉലുവ അരച്ച് ഒലിവെണ്ണയിൽ ചാലിച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക കുറച്ചു ദിവസം പതിവായി ചെയ്താൽ മുഖത്തിന് നല്ല തിളക്കവും നിറവും കിട്ടും
മല്ലിയിലയും കുറച്ച് മല്ലിപ്പൊടിയും ,കുറച്ച് അയമോദകവും ,കുറച്ച് ജീരകവും ഇട്ട് വെള്ളം തിളപ്പിച്ച് വറ്റിച്ചു കിട്ടുന്ന വെള്ളം രാത്രിയിൽ കിടക്കാൻ നേരത്ത് മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയാം കുറച്ചു ദിവസം പതിവായി ചെയ്താൽ മുഖത്തിന് നല്ല തിളക്കവും നിറവും കിട്ടും
മഞ്ഞൾ ,ചെറുപയറ് ,തെച്ചിപ്പൂവ് എന്നിവ പാലും ചേർത്ത് അരച്ച് കുഴമ്പ് പരുവത്തിൽ മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം കഴുകിക്കളയാം തുടർച്ചയായി ചെയ്താൽ മുഖം ചന്ദ്രനെപ്പോലെ തിളങ്ങും
മഞ്ഞൾപ്പൊടിയും ചെറുപയർപ്പൊടിയും തുല്യ അളവിൽ എടുത്ത് കുറച്ച് ആര്യവേപ്പിന്റെ ഇലയും ,പാലും ചേർത്ത് കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ചെറുപയർപ്പൊടി ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം പതിവായി ചെയ്താൽ മുഖത്തിന് നല്ല തിളക്കവും നിറവും കിട്ടും
രക്ത ചന്ദനപ്പൊടിയും ,മഞ്ഞൾപ്പൊടിയും തുല്യ അളവിൽ കരിക്കിൻ വെള്ളത്തിൽ ചാലിച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ചെറുപയർപ്പൊടി ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം പതിവായി ചെയ്താൽ മുഖത്തിന് നല്ല തിളക്കവും നിറവും കിട്ടും
ഉണക്കമുന്തിരിയും ,, കൽക്കണ്ടവും തേനും ,വാഴപ്പഴവും ,നെയ്യും ചേർത്ത് രാവിലെ പതിവായി കഴിച്ചാൽ മുഖം ചുവന്നു തുടുക്കുകയും ശരീരം വെളുക്കുകയും ചെയ്യും നെയ്യും (,തേനും തുല്യ അളവിൽ എടുക്കരുത് )