വീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും സമ്പത്തും വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ചില ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലുള്ള നെഗറ്റീവ് എനർജിയെ ഇല്ലാതാക്കുകയും പോസിറ്റീവ് എനർജി നിറയുകയും വീട്ടിൽ ഐശ്വര്യവും സമ്പത്തും കുന്നുകൂടുകയും ചെയ്യും
വീടിനകം ദിവസവും തൂത്ത് തുടച്ചു വൃത്തിയാക്കുക ,കുന്തിരിക്കം,കര്‍പ്പൂരതുളസി,അഷ്ടഗന്ധം എന്നിവ സന്ധ്യാ സമയത്ത് പുകയ്ക്കുക
വീടിന്റെ ഉൾഭാഗം വൃത്തിയാക്കുന്ന ചൂൽ ഒരു കാരണവശാലും ഭിത്തിയിൽ കുത്തിചാരി വയ്ക്കരുത് മുറി വൃത്തിയാക്കിയ ശേഷം കിഴക്കു പടിഞ്ഞാറു ദിശയിൽ തറയിൽ തന്നെ വയ്ക്കുക
വീടിനുള്ളിൽ ചിലന്തി വല കെട്ടാനും ചിതൽ കയറാനും ഒരു കാരണവശാലും അനുവദിക്കരുത് അഥവാ ഉണ്ടായാൽ അത് ഉടൻതന്നെ വൃത്തിയാക്കുക ,വീട്ടിൽ ചിലന്തി വല കെട്ടുന്നതും ചിതൽ കയറുന്നതും വീടിന്റെ ഐശ്വര്യം ഇല്ലാതാക്കും
മുഷിഞ്ഞ വസ്ത്രങ്ങളും എച്ചിൽ പത്രങ്ങളും കൂട്ടിയിടരുത് അത് അപ്പപ്പോൾ തന്നെ വൃത്തിയാക്കുക പ്രത്യേകിച്ച് അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക കാരണം അടുക്കളയാണ് ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രം
പൊട്ടിയ നിലവിളക്ക് ,ഫോട്ടോ ,പ്രതിമകൾ ,പൊട്ടിയ കണ്ണാടി ,സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക്,കേടായ ഇലക്‌ട്രിക്ക് ഉപകരണങ്ങള്‍ എന്നിവ വീടിനുള്ളിൽ വയ്ക്കരുത് ഉണ്ടങ്കിൽ തന്നെ എത്രയും പെട്ടന്ന് വീടിനുള്ളില്നിന്നും നീക്കം ചെയ്യണം
നഖം വെട്ടിയും ,മുടി ചീവിയും തറയിൽ ഇടരുത് അത് അപ്പോൾ തന്നെ വൃത്തിയാക്കുക ,ചീപ്പിൽ മുടി കുരുക്കി പുരയിൽ വയ്ക്കരുത് അസ്തമയം കഴിഞ്ഞു നഖം വെട്ടുന്നതും മുടി ചീവുന്നതും ഒഴിവാക്കുക
സന്ധ്യസമയത്തു ആഹാരം കഴിക്കുകയും ഉറങ്ങുകയും ചെയ്യരുത് .കുടുംബാംഗങ്ങള്‍ ഒന്നിച്ച് നാമം ജപിക്കുകയോ മന്ത്രങ്ങൾ ചൊല്ലുകയോ ചെയ്താൽ ഭവനത്തില്‍ പൊസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും
വീട്ടിൽ ഏറ്റവും നെഗറ്റീവ് എനര്‍ജി ഉള്ള സ്ഥലം ബാത്റൂമാണ് അതുകൊണ്ടു തന്നെ ഉപയോഗം കഴിഞ്ഞു ബാത്റൂമിന്റെ വാതില്‍ എപ്പോഴും അടച്ചിടണം..കല്ലുപ്പ് നെഗറ്റീവ് എന്‍ജിയെ ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നിറയ്‌ക്കുന്ന ഒന്നാണ് ,കല്ലുപ്പ് തുറന്ന പാത്രത്തിൽ നിറച്ച് ബാത്റൂമിൽ നനവ് തട്ടാത്ത സ്ഥലത്തു വയ്ക്കുന്നത് നല്ലതാണ് .അതുപോലെ ഊണുമുറിയിൽ ഭക്ഷണമേശയിലും പാത്രത്തിൽ കല്ലുപ്പ് നിറച്ചു വയ്ക്കുന്നത് നല്ലതാണ്
മേശപ്പുറത്ത് സാധനങ്ങൾ വലിച്ചുവാരി ഇടരുത് അത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു
വീട്ടിൽ ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കാൻ ചില ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കുന്നത് ഗുണം ചെയ്യും
വീടിന്റെ വടക്കു ഭാഗത്ത് മഹലാലഷ്മി സങ്കല്പത്തിൽ രണ്ട് നെല്ലി നട്ടുവളർത്തുക
ലക്ഷ്മിനാരായണ സങ്കല്പത്തിൽ വീടിനു ചുറ്റും തുളസിയോടൊപ്പം മഞ്ഞളും നട്ടുവളർത്തുക
ഗണപതി പ്രീതികരമായ കറുക വീടിന്റെ കന്നിമൂലയിൽ നട്ടുവളർത്തുക
വീടിന്റെ വടക്കു കിഴക്കു മൂലയിൽ സമ്പൽസമൃദ്ധിക്കായി കണിക്കൊന്ന നട്ടുവളർത്തുക
ശിവപാർവ്വതിമാർക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വൃക്ഷമാണ് കൂവളം അതുകൊണ്ടുതന്നെ വീടിന്റെ തെക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ കൂവളം നട്ടുവളർത്തുന്നത് ശുഭകരമാണ്
വീടിന്റെ കിഴക്കു ഭാഗത്ത് പ്ലാവും പടിഞ്ഞാറു ഭാഗത്ത് തെങ്ങും വടക്കു ഭാഗത്ത് മാവും തെക്കു ഭാഗത്ത് പുളിയും നട്ടുവളർത്തുന്നത് സദ്ഫലം ലഭിക്കുമെന്നാണ് വിശ്വസം .പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരപ്പുറത്തേയ്ക് ചാഞ്ഞാൽ വെട്ടിക്കളയണമെന്നാണ് പ്രമാണം .വീടിനു തൊട്ടടുത്തു മരങ്ങൾ നട്ടുവളർത്താൻ പാടില്ല ഉണ്ടങ്കിൽ തന്നെ അത് വെട്ടിക്കളയണം .വീടിന്റെ പ്രധാന വാതിലിന്റെ മുൻഭാഗത്ത് മരങ്ങൾ നട്ടുവളർത്താൻ പാടില്ല അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റി മുൻഭാഗം ഒഴിവാക്കി വേണം മരങ്ങൾ നട്ടുവളർത്താൻ
വീടിന്റെ തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ മുള നട്ടുവളർത്തുന്നത് ശുഭകരമാണ്