കാവേരി പട്ടണത്തിലെ ഏറ്റവും ധനികനായ വ്യാപാരിയുടെ മകനായിരുന്നു കോവലൻ .ആ പട്ടണത്തിൽ അതി സുന്ദരിയായ ഒരു യുവതി ഉണ്ടയായിരുന്നു അവളുടെ പേര് കണ്ണകി എന്നായിരുന്നു .ഒരിക്കൽ കോവലൻ കണ്ണകിയെ പട്ടണത്തിൽ വച്ച് കാണാനിടയായി അതി സുന്ദരിയായ കണ്ണകിയെ കോവലന് ഇഷ്ട്ടപ്പെടുകയും ചെയ്തു അങ്ങനെ കോവലൻ കണ്ണകിയെ വിവാഹം കഴിച്ചു
കോവലനും കണ്ണകിയും കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ സുഖമായി ജീവിച്ചുവരികയായിരുന്നു .അങ്ങനെയിരിക്കെ ഒരു ദിവസം കോവലൻ ആ നാട്ടിലുള്ള സുന്ദരിയായ നർത്തകി മാധവി എന്ന യുവതിയെ കാണാനിടയായി .കോവലന് മാധവി ഇഷ്ട്ടപ്പെട്ടു .അങ്ങനെ കോവലൻ മാധവിയുമായി പ്രണയത്തിലായി
കോവലൻ കണ്ണകിയെ ഉപേക്ഷിച്ച് മാധവിക്കൊപ്പം താമസമായി .കോവലന്റെ തന്റെ സ്വത്തുക്കൾ മുഴുവനും വിറ്റ് മാധവിക്കൊപ്പം ആർഭാഢ ജീവിതം നയിച്ചു .ഒടുവിൽ കോവലന്റെ പണമെല്ലാം നഷ്ടപ്പെടുകയും തന്റെ തെറ്റുകൾ മനസ്സിലാകുകയും കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോകുകയും ചെയ്തു
കണ്ണകിയുടെ ആകെയുള്ള സമ്പാദ്യമായിരുന്നു രത്നങ്ങൾ നിറച്ച ചിലമ്പുകൾ .തന്റെ ഭർത്താവിനോട് മനസ്താപം തോന്നിയ കണ്ണകി ഈ ചിലമ്പുകൾ കോവലന് നൽകി ഇത് വിറ്റിട്ട് എന്തെങ്കിലും വ്യാപാരം ചെയ്യാൻ കണ്ണകി കോവലനോട് പറഞ്ഞു .അങ്ങനെ രണ്ടുപേരും കൂടി ചിലമ്പ് വിറ്റ് വ്യാപാരം നടത്താൻ മധുരയ്ക്ക് പുറപ്പെട്ടു .ഈ സമയത്ത് മധുര ഭരിച്ചിരുന്നത് പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു.ഇതേ സമയം രാഞ്ജിയുടെ ഒരു ചിലമ്പ് മോഷണം പോയിരുന്നു .ഈ ചിലമ്പിന് കണ്ണകിയുടെ ചിലമ്പുമായി വളരെയേറെ സാമ്യമുണ്ടായിരുന്നു
ഒരേ ഒരു വിത്യാസം രാജ്ഞിയുടെ ചിലമ്പിനുള്ളിൽ മുത്തുകൾ കൊണ്ട് നിറച്ചതും കണ്ണകിയുടെ ചിലമ്പിനുള്ളിൽ രത്നങ്ങൾ കൊണ്ട് നിറച്ചതുമായിരുന്നു .ഈ സമയത്താണ് ചിലമ്പ് വിൽക്കാൻ കോവലൻ ചന്തയിൽ എത്തിയത് .കോവലന്റെ കയ്യിലിരിക്കുന്ന ചിലമ്പ് രാജ്ഞിയുടേതാണെന്നും കോവലനാണ് രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചതെന്നും തെറ്റിദ്ധരിച്ച് ഭടൻമാർ കൊവലനെ പിടികൂടി കൊട്ടാരത്തിൽ രാജാവിന്റെ മുന്നിൽ എത്തിച്ചു .
കള്ളനായ കോവലനെ വധിക്കാൻ രാജാവ് ഉത്തരവിടുകയും രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിക്കുകയും ചെയ്തു .ഇതറിഞ്ഞ കണ്ണകി കൊട്ടാരത്തിൽ പാഞ്ഞെത്തി .രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ കണ്ണകിയുടെ ചിലമ്പ് രാജാവിന്റെ മുൻപിൽവച്ച് പൊട്ടിക്കുകയും അതിൽ നിന്നും രത്നങ്ങൾ ചിതറുകയും ചെയ്തു .രാഞ്ജിയുടെ ചിലമ്പ് പൊട്ടിച്ചപ്പോൾ അതിൽനിന്നും മുത്തുകൾ ചിതറുകയും ചെയ്തു . തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ട് ഹൃദയം പൊട്ടി മരിച്ചു .
ഇതൊന്നും കണ്ടിട്ടും കണ്ണകിയുടെ കോപം അടങ്ങിയില്ല കണ്ണകി തന്റെ ഒരു മുല പറിച്ചെടുത്ത് എറിഞ്ഞതിനു ശേഷം മധുര നഗരം മൊത്തം കത്തി ചാമ്പലാകട്ടെ എന്ന് ശപിച്ചു .പാതിവൃത്യമുള്ള കണ്ണകിയുടെ ശാപം ഫലിച്ചു .ഇതിന്റെ ഭലമായി മധുര മുഴുവൻ കത്തിനശിക്കുകയും കനത്ത ആൾനാശവും ഉണ്ടാകുകയും ചെയ്തു .ഒടുവിൽ കണ്ണകിയുടെ കോപം ശമിപ്പിക്കാൻ നഗരദേവത പ്രത്യക്ഷപ്പെടുകയും കണ്ണകിയോട് തന്റെ ശാപം പിൻവലിക്കാൻ അപേക്ഷിക്കുകയും ചെയ്തു .കണ്ണകി തന്റെ ശാപം പിൻവലിക്കുകയും ചെയ്തു .നഗരദേവത കണ്ണകിക്ക് വരം കൊടുക്കുകയും ചെയ്തു നഗരദേവതയുടെ വരം നിമിത്തം കണ്ണകിക്ക് 14 ദിവസത്തിനുള്ളിൽ തന്റെ ഭര്‍ത്താവിന്‍റെ സാമീപ്യവും സ്വര്‍ഗ്ഗാരോഹണവും ലഭിച്ചു.അതിനുശേഷം കണ്ണകി വൈഗനദി വഴി ചേരനാട്ടില്‍ചെന്ന് തിരുചെങ്കുട്ട് എന്ന സ്ഥലത്ത് എത്തി . ദിവ്യരൂപിയായി അവിടെയെത്തിയ കോവലനോടൊപ്പം സ്വര്‍ഗ്ഗം പൂകി.അങ്ങനെ കണ്ണകിക്ക് മോക്ഷം ലഭിച്ചു
കണ്ണകി പാതിവൃത്യത്തിന്റെ ദേവതയായി തമിഴ്‌നാട്ടിൽ ഇന്നും ആരാധിക്കപ്പെടുന്നു.ഭർത്താവിന്റെ വഴിവിട്ട ബന്ധത്തിനുശേഷവും ഭർത്താവിനോടുള്ള അകമഴിഞ്ഞ സ്നേഹത്തിന്റെ പേരിൽ കണ്ണകി ആരാധിക്കപ്പെടുന്നു.കണ്ണകി പതിനി എന്ന ദേവതയായി ശ്രീലങ്കയിൽ ആരാധിക്കുന്നു.കണ്ണകി അമ്മൻ എന്ന പേരിലും തമിഴർ കണ്ണകിയെ ആരാധിക്കുന്നു