ആടലോടകത്തിന്റെ ഇല ,പനിക്കൂർക്കയില ,തുളസിയില ,മുയൽച്ചെവിയൻ ,പൂവാംകുരുന്നില്ല ,എന്നിവ തുല്യ അളവിൽ എടുത്ത് ഒരു ചെറിയ കഷണം ചുവന്നുള്ളിയും കൂടി പൂവൻ വാഴയിലയിൽ പൊതിഞ്ഞു തീക്കനലിൽ വാട്ടി ശേഷം ഇത് പിഴിഞ്ഞ് നീരെടുത്ത് സ്വല്പം നെറുകയിൽ പുരട്ടുകയും സ്വല്പം ഉള്ളിൽ കൊടുക്കുകയും ചെയ്യുക രണ്ടോ മൂന്നോ നേരം കൊടുത്താൽ കുട്ടികളിലെ ചുമ, പനി, ജലദോഷം എന്നിവ മാറും
രുദ്രാക്ഷം മുലപ്പാലിൽ ഉരച്ച് കുഞ്ഞുങ്ങളുടെ നാക്കിൽ തൊട്ടുകൊടുത്താൽ കുഞ്ഞുങ്ങളിലെ പനി മാറും
രണ്ടു് തുള്ളി പനിക്കൂർക്ക ഇലയുടെ നീരിൽ 6 തുള്ളി തേനും ചേർത്ത് രണ്ടു തുള്ളി വീതം മൂന്ന് നേരം കൊടുക്കുക നവജാതശിശുക്കളുടെ പനി മാറും
കടുകുരോഹിണിയൊ ,പർപ്പടകപ്പുല്ലോ ഇവയിൽ ഏതെങ്കിലും ഒന്ന് ഉണക്കി പൊടിച്ച് മുലപ്പാലിൽ ചേർത്ത് കൊടുത്താൽ കുഞ്ഞുങ്ങക്ക് ഉണ്ടാകുന്ന എല്ലാവിധ പനികളും മാറും
Tags:
കുട്ടികളുടെ ആരോഗ്യം