സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആർത്തവം .ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ് ഈ സമയത്തുണ്ടാകുന്ന വയറുവേദന പലർക്കും ഒരു പേടി സ്വപ്നമാണ് .വയറുവേദനയുടെ കാഠിന്യം പലരിലും വ്യത്യസ്തമായിരിക്കും .ആർത്തവകാലത്തെ വയറുവേദന ഇല്ലാതാക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
ആർത്തവ ദിനങ്ങളിൽ മുരിങ്ങയില ഇടിച്ച് പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം രാവിലെ കഴിക്കുക .
ഒരു ഔൺസ് പാവയ്ക്ക നീരിൽ ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കുക
ത്രിഫലചൂർണ്ണം ശർക്കര ചേർത്ത് ഒരു നെല്ലിക്ക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
ഉലുവ വറുത്ത് വെള്ളം തിളപ്പിച്ച് ആർത്തവ ദിവസങ്ങളിൽ പതിവായി കുടിക്കുക
കീഴാർനെല്ലി വേരോടെ അരച്ച് വരട്ടുമഞ്ഞൾ പൊടിച്ചതും ചേർത്ത് കഴിക്കുക .അല്ലങ്കിൽ കീഴാർനെല്ലി വേരോടെ അരച്ച് അരിക്കടിയിൽ ചേർത്ത് കഴിക്കുകയോ ചെയ്താൽ ആർത്തവ വേദന ശമിക്കും
എള്ള് പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി രണ്ടോ മൂന്നോ നേരം കഴിച്ചാൽ ആർത്തവ വേദന ശമിക്കും
ഉമ്മത്തിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് നാഭിക്ക് ആവി പിടിച്ചാൽ ആർത്തവ വേദന ശമിക്കും
Tags:
Women's Health Tips