പ്രസവ ശേഷം ഭാര്യമാരെ കുറിച്ച് പല ഭർത്താക്കന്മാർക്കുമുള്ള ഒരു പരാതിയാണ് .കല്യാണ സമയത്ത് അവൾ സുന്ദരിയായിരുന്നു പ്രസവ ശേഷം എല്ലാം പോയി വണ്ണം വച്ച് വയറും ചാടി ഉള്ള സൗന്ദര്യം എല്ലാം പോയി എന്ന് .ഭർത്താക്കൻമാർ ഇത് തുറന്ന് പറയാറില്ലെങ്കിലും അവരുടെ മനസ് അറിയാൻ പറ്റുന്ന ഭാര്യമാരുണ്ട് ഈ കാരണത്താൽ വളരെയധികം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യും .പ്രസവ ശേഷം ശരീര സൗന്ദര്യം വീണ്ടെടുക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
താണിക്ക (താന്നിക്ക ) ചുക്ക് എന്നിവ തുല്യ അളവിൽ അരച്ച് അടിവയറ്റിൽ പതിവായി തേയ്ച്ചാൽ പ്രസവ ശേഷമുള്ള വയർ കുറയും
പ്രസവ ശേഷം അടിവയറ്റിൽ പാടുകൾ വരാതിരിക്കാൻ
ഗർഭത്തിൻറെ മൂന്നാം മാസം മുതൽ കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ് പച്ചമഞ്ഞൾ അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് ഉദരഭാഗങ്ങളിലെല്ലാം പതിവായി തേയ്ക്കുക
ഗർഭത്തിൻറെ മൂന്നാം മാസം മുതൽ കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ് ഉദരഭാഗങ്ങളിലെല്ലാം ഒലിവ് എണ്ണ പതിവായി തേയ്ക്കുക