മരണവീട്ടിൽ പോയി വന്നാൽ കുളിക്കണം പണ്ടു കാലം മുതൽ തുടർന്നുവരുന്ന ഒരു ആചാരമാണ് .ഇതിനുള്ള കാരണം പഴമക്കാർ പറയുന്നത് മരിച്ച ആളുടെ ആത്മാവ് അവിടെ കൂടി നിൽക്കുന്നവുരുടെ ശരീരത്തിലും കയറാൻ സാധ്യത ഉണ്ടന്നാണ് അത് ഒഴിവാക്കാൻ വേണ്ടിയാണത്രെ കുളിച്ച് ശുദ്ധി വരുത്തണം എന്ന് പറയുന്നത് .
ഇന്നത്തെ പുതിയ തലമുറ ഇതിനെ അന്ധവിശ്വാസം ആണെന്നും പറഞ്ഞു തള്ളിക്കളയുമെങ്കിലും വിശ്വാസങ്ങൾക്കപ്പുറം ഈ ആചാരത്തിന് ഒരു ശാസ്ത്രീയവശമുണ്ട് .മരിച്ച് ആളുടെ ശരീരത്തിൽ നിന്നും വളരെ സൂക്ഷ്മമായ ബാക്റ്റീരിയകളും അണുക്കളും പുറത്തേക്കു വരികയും ഇത് വായുവിലൂടെ നമ്മുടെ ശരീരത്തിൽ എത്തപ്പെടുകയും ചെയ്യും ഈ അണുക്കൾക്ക് നമ്മുടെ ശരീരത്തിൽ പലപല രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും പ്രത്യേകിച്ച് പ്രധിരോധശേഷി കുറഞ്ഞവരിൽ രോഗങ്ങൾ പെട്ടന്നു പിടിപെടാൻ കാരണമാകുന്നു .ഈ അണുക്കളെ ശരീരത്തിൽ നിന്നും ഇല്ലാതാക്കാൻ വേണ്ടിയാണ് മരണവീട്ടിൽ പോയി വന്നാൽ കുളിക്കണം എന്ന് പറയുന്നത്
ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയാണ് മരണ വീടുകളിൽ ആഹാരം പാകം ചെയ്യാത്തതും മരിച്ച ആൾ കിടന്ന കട്ടിൽ കഴുകി വൃത്തിയാക്കുന്നതും വസ്ത്രങ്ങൾ കത്തിച്ച് കളയുന്നതും
ചില വിശ്വാസങ്ങൾ പ്രകാരം മരിച്ച വീടുകളിൽ മുഴുവൻ നെഗറ്റീവ് ഊർജമാണന്നും അത് നമ്മുടെ ശരീരത്തിൽ കയറികൂടിയാൽ മഹാ വിപത്താണനും പറയപ്പെടുന്നു .അതുകൊണ്ടാണ് കുളിക്കുമ്പോൾ കുറച്ച് ഉപ്പുപൊടിയും ചേർത്ത് കുളിച്ചാൽ ശരീരത്തിലെ എല്ലാ നെഗറ്റീവ് എനർജിയെയും ഇല്ലാതാക്കുമെന്നും പറയുന്നു അതുപോലെ മരിച്ച ആളെ ദഹിപ്പിച്ച സ്ഥലത്ത് നവധാന്യങ്ങൾ മുളപ്പിച്ചാൽ അവിടത്തെ എല്ലാ നെഗറ്റീവ് എനർജിയും ഇല്ലാതാകുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു