എരുമക്കള്ളി ഔഷധഗുണങ്ങൾ

എരുമക്കള്ളി,കുരുക്കു,മരുന്ന്,പൊന്നുമ്മം,സ്വർണ്ണക്ഷീരി,മാന്ത്രിക ശക്തി,ചരമാരി,argemone mexicana,mexican poppy,prickly poppy,ബ്രഹ്മദണ്ഡി,ഹൈമവതി,പടുപർണി,പീതദുഗ്ദ്ധ,വാസ്തുശാസ്ത്രം,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,ആയുർവേദം,ഔഷധം,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,plants,swarnakshiri,health tips,herbal medicine,botany,health,yoga


ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു ഏകവാർഷിക സസ്യമാണ് എരുമക്കള്ളി .മലയാളത്തിൽ ഇതിനെ കുരുക്കു, ചരമാരി, പൊന്നുമ്മം തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ സ്വർണ്ണക്ഷീരി ,ഹൈമവതീ , ബ്രഹ്മദണ്ഡീ,പടുപർണീ ,പീതദുഗ്ധാ എന്നീ പേരുകളിൽ അറിയപ്പെടുന്നു .ഇംഗ്ലീഷിൽ മെക്സിക്കൻ പോപ്പി ,പ്രിക്ലി പോപ്പി എന്നീ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name : Argemone mexicana
  • Family : Papaveraceae (Poppy family)
  • Common name : Mexican poppy, Prickly Poppy ,Mexican Prickly Poppy
  • Malayalam : Erumakalli ,Ponnummam ,Malayeruma ,Bhramadanthi ,Virumenchedi ,Ponnumattu,Swarnasheeri
  • Tamil : Kudiyootti
  • Hindi: Bharbhand,Tilmakhar, Phirangi dhatura,Siyalkanta,Satyanashi
  • Marathi : Satyanashi,Phirangi dhotra,Pivala dhotra
  • Bengali : Siyalakanta
  • Gujarati : Darudi, Pilo dhaturo
  • Telugu : Balurakkasi,Brahmadandi
  • Kannada : Arasina ummatta, Datturi gida
  • Sanskrit : Swarnakshiri,Brahmadandi, Hemadugdha, Hemashikha,Pitadugdha, Srgalakantaka
ആവാസമേഖല .

എരുമക്കള്ളിയുടെ ജന്മദേശം അമേരിക്കയാണ് .ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും എരുമക്കള്ളി കാണപ്പെടുന്നു . ഏറ്റവും കൂടുതൽ കാണപ്പെടുന്നത് രാജസ്ഥാനിലാണ് .കേരളത്തിൽ ഇടുക്കി ,മലപ്പുറം ,പാലക്കാട് ,കൊല്ലം ,വയനാട് എന്നീ ജില്ലകളിൽ എരുമക്കള്ളി കാണപ്പെടുന്നു .

സസ്യവിവരണം .

ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷി ഔഷധി .ഇവയുടെ ഇലകൾ നീണ്ട് വളഞ്ഞ് ചെറിയ മുള്ളുകളോട് കൂടിയതാണ് .ഇലകൾക്ക് പച്ചയും വെള്ളയും കലർന്ന നിറമാണ് .പുഷ്പ്പങ്ങൾക്ക് നല്ല മഞ്ഞ നിറമാണ് .ഇവ ശാഖാഗ്രത്ത് ഒറ്റയായി ഉണ്ടാകുന്നു .പകുതി വിരിഞ്ഞ പുഷ്പ്പങ്ങൾ കപ്പുപോലെ മുകളിലേക്ക് വിരിഞ്ഞിരിക്കും .

ഇവയുടെ ഫലം മുള്ളുകൾ പൊതിഞ്ഞ് പച്ചനിറത്തിൽ ഗോളാകാരത്തിൽ കാണപ്പെടുന്നു .ഇതിന്റെ ഉള്ളിലെ മാംസള ഭാഗത്ത് കറുത്ത നിറത്തിൽ കടുകുമണിയുടെ ആകൃതിയിൽ അനേകം വിത്തുകൾ കാണപ്പെടുന്നു .ഈ സസ്യത്തിന്റെ ഏത് ഭാഗം ഒടിച്ചാലും സ്വർണ്ണ നിറത്തിലുള്ള കറ ഊറിവരും അതിനാലാണ് സംസ്‌കൃതത്തിൽ സ്വർണ്ണക്ഷീരി എന്ന പേരിൽ അറിയപ്പെടുന്നത് .

രാസഘടകങ്ങൾ .

ഈ സസ്യത്തിൽ ബാർബെറിൻ, പ്രോട്ടോപ്പിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു .ഇതിന്റെ കായിൽ ആർജിമോൺ എന്ന എണ്ണ അടങ്ങിയിരിക്കുന്നു .ഇത് ഉള്ളിൽ കഴിക്കാൻ പാടില്ലാത്തതാണ് .എണ്ണയ്ക്ക് ദുർഗന്ധമുള്ളതും ഛർദ്ദിയുണ്ടാക്കുന്നതുമാണ് .ഇതിന്റെ കുരു ആട്ടിയ എണ്ണ കടുകെണ്ണയിൽ മായം ചേർക്കാൻ ഉപയോഗിക്കുന്നു എന്ന് പറയപ്പെടുന്നു .

എരുമക്കള്ളി ഔഷധഗുണം (രാജനിഘണ്ടു)

"സ്വർണ്ണക്ഷീരി ഹിമാതിക്ത കൃമിപിത്ത കഫാപഹ മൂത്രകൃച്ഛറാശ്മരീ ശോഫദാഹ ജ്വരഹരാപഹാ"

എരുമക്കള്ളി ശക്തിയായ വിരേചനത്തെ ഉണ്ടാക്കുന്നതും ഛർദ്ദിയെ ഉണ്ടാക്കുന്നതും പച്ചവെള്ളം പോലെ മലത്തെ ഉണ്ടാക്കുന്നതുമാണ് .ഇവയുടെ ഇലയുടെ നീര് മൂത്രത്തെ ഉണ്ടാക്കുകയും മൂത്രത്തെ അധികം വിസർജ്ജിപ്പിക്കുകയും ചെയ്യുന്നു .നിയന്ത്രിത മാത്രയിൽ ഉറക്കമുണ്ടാക്കുന്നു .വേദന ശമിപ്പിക്കുന്നു .അണുനാശകിയാണ് . കൂടുതലായാൽ ഛർദ്ദി ,അരോചകം എന്നിവ ഉണ്ടാകും .

രസാദിഗുണങ്ങൾ .

രസം -തിക്തം ,കടു 
ഗുണം -ലഘു ,രൂക്ഷം 
വീര്യം -ശീതം 
വിപാകം -കടു 

ഔഷധയോഗ്യഭാഗങ്ങൾ -ഇല ,തണ്ട് ,വേര് ,പൂവ് ,കായ 


ചില ഔഷധപ്രയോഗങ്ങൾ .

സർപ്പവിഷം.

എരുമക്കള്ളിയുടെ വേര് കുരുമുളകും ചേർത്ത് അരച്ചു കൊടുത്താൽ സർപ്പവിഷം ശമിക്കും .

ചുമ ,ശ്വാസം മുട്ടൽ ,കഫക്കെട്ട് .

എരുമക്കള്ളിയുടെ കറ ഒരു മി .ലി പാലിൽ ചേർത്ത് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം കഴിച്ചാൽ  ചുമ ശ്വാസം മുട്ടൽ എന്നിവ മാറും .എരുമക്കള്ളിയുടെ തണ്ട് തീയിൽ വാട്ടിപ്പിഴിഞ്ഞ നീരിൽ തേനും ,ആടലോടകത്തിന്റെ ഇലയുടെ നീരും ,ചവർക്കാരവും ചേർത്ത് കഴിച്ചാൽ കഫക്കെട്ട് മാറും . എരുമക്കള്ളിയുടെ അരി പൊടിച്ച് 4 ഗ്രാം വീതം തേനിലോ ശർക്കരയിലോ ചേർത്ത് ദിവസം മൂന്നു നേരം കഴിച്ചാൽ ചുമ ,കഫക്കെട്ട് ,നെഞ്ചുവേദന എന്നിവ മാറും.

ചെവിവേദന .

എരുമക്കള്ളിയുടെ തണ്ടോ ,ഇലയോ തീയിൽ വാട്ടിപ്പിഴിഞ്ഞ നീര് രണ്ടോ മൂന്നോ തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും .

പുഴുക്കടി ,വളംകടി. 

 എരുമക്കള്ളിയുടെ കറയോ കുരു ആട്ടികിട്ടുന്ന എണ്ണയോ പുറമെ പുരട്ടിയാൽ പുഴുക്കടി ,വളം കടി എന്നിവ മാറുകയും വ്രണം പെട്ടന്ന് കരിയുകയും ചെയ്യും .

കണ്ണു വേദന ,കണ്ണു ചൊറിച്ചിൽ.

കണ്ണു വേദന, കണ്ണു ചൊറിച്ചിൽ ,കണ്ണിൽ നിന്നും നീരൊലിപ്പ്‌ എന്നിവയ്ക്ക് എരുമക്കള്ളിയുടെ കറ കണ്ണിൽ എഴുതിയാൽമതിയാകും. ഇത് വളരെ വിഷമുള്ളതും എരിച്ചിലുള്ളതുമാണ് .അതുകൊണ്ടു തന്നെ വളരെ കുറഞ്ഞ അളവിൽ മാത്രം വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഉപയോഗിക്കുക.

തേൾവിഷം ,പഴുതാര വിഷം .

എരുമക്കള്ളിയുടെ ഇലയുടെ  നീര് പുറമെ പുരട്ടിയാൽ തേൾ വിഷവും പഴുതാര വിഷവും ശമിക്കും.

അർശ്ശസ്.

എരുമക്കള്ളിയുടെ കറ പുരട്ടിയാൽ  അർശ്ശസ് ശമിക്കും.

വയറിളക്കാൻ .

എരുമക്കള്ളി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 3 മില്ലി ചൂടു വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ വയറ് ഇളകും.

നരച്ചമുടി കറുപ്പിക്കാൻ .

എരുമക്കള്ളിയും, അരളിയും പാലിൽ നന്നായി അരച്ച് നരച്ച മുടിയിൽ പുരട്ടിയാൽ നരച്ചമുടി കറുക്കും .

ശരീരത്തിലുണ്ടാകുന്ന നീരിന് .

എരുമക്കള്ളിയുടെ വേര് അരച്ച് നീരുള്ള ഭാഗങ്ങളിൽ പുറമെ പുരട്ടിയാൽ നീര് ശമിക്കുന്നതാണ് .

വെള്ളപോക്കിന് .

എരുമക്കള്ളിയുടെ ഇലയുടെ നീരും ആടുതീണ്ടാ പാലയുടെ ഇലയുടെ നീരും ,നെയ്യും ചേർത്ത് ഒരു സ്പൂൺ വീതം ദിവസം രണ്ടുനേരം രാവിലെയും വൈകിട്ടും കഴിച്ചാൽ വെള്ളപോക്ക് ശമിക്കും .

പല്ലുവേദന .

എരുമക്കള്ളിയുടെ ഇലയും വിത്തും കൂടി കരിച്ച് ഉപ്പും ചേർത്ത് പല്ലുതേച്ചാൽ പല്ലുവേദന മാറിക്കിട്ടും .പതിവായി ഇതുകൊണ്ട് പല്ലുതേച്ചാൽ പല്ല് ദ്രവിക്കുന്ന അവസ്ഥ മാറിക്കിട്ടും .
Previous Post Next Post