ഏലം ഔഷധഗുണങ്ങൾ (ചിറ്റേലം ,പേരേലം)

ഏലം,ഏലം ചെടി,ഏലക്ക,ഏലക്ക കൃഷി,ഏലക്ക ചെടി,cardamom,elachi,dr sudhakar soundhar rajan,elam venal mazhakittiyal,elam chimb attakkan,elam chimbgrowth solution,elam samrakshanam,kvk,krishi vignan kendram,santhan para,krishi,tourism,kummayam,sulphur,mangnesium,organinc cardamom farming,methlo bactiria,pseudomonas,triccotermma,santhanpara,idukki


ഇഞ്ചി കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് ഏലം അഥവാ ചിറ്റേലം .ഒരു സുഗന്ധ വസ്തുവായിട്ടാണ്  ഏലം ഉപയോഗിക്കുന്നത് .സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുക .സംസ്‌കൃതത്തിൽ ഏലാ ,ദ്രാവിഡീ ,ഉപകുഞ്ചിഃ ,സൂക്ഷ്മാ എന്നീ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name : Elettaria cardamomum
  • Family : Zingiberaceae (Ginger family)
  • Synonyms: Amomum cardamomum, Amomum repens, Alpinia cardamomum
  • Common name : Cardamom,Ceylon cardamom,Malabar cardamom
  • Malayalam : Elathari, Elakkaya
  • Tamil : Elakkai
  • Hindi : Elaichi
  • Marathi : Elachi
  • Telugu : Elaki
  • Kannada : Elakki
ആവാസമേഖല .

ഏലത്തിന്റെ ജന്മദേശം ഇന്ത്യയിലെ നിത്യഹരിത വനങ്ങളാണ്.തണലും ഈർപ്പവുമുള്ള കാട്ടുപ്രദേശങ്ങളിലാണ് ഏലം വളരുന്നത് .ഇന്ത്യയിൽ ആസാമിലും ,കേരളത്തിലുമാണ് ഏലം സാധാരണ കൃഷി ചെയ്യുന്നത് .കേരളത്തിൽ ഇടുക്കി ,മൂന്നാർ ,ദേവികുളം എന്നിവിടങ്ങളിൽ ഏലം ധാരാളമായി കൃഷി ചെയ്യുന്നു .

സസ്യവിവരണം .

ഏകദേശം 4 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഔഷധിയാണ് ഏലം .നല്ല നീളമുള്ള ഇലകളാണ് ഇവയുടേത് . 50 സെ.മി മുതൽ ഒരു മീറ്റർ വരെ നീളവും 7 -15 സെ.മി വീതിയുമുണ്ടാകും ഇവയുടെ ഇലകൾക്ക് .

ഇവയുടെ ചുവട്ടിൽ നിന്നും  ഒരു മീറ്ററോളം നീളമുള്ള പൂങ്കുലയുണ്ടായി തറയിൽ പടരും .ഇവയുടെ പുഷ്പ്പങ്ങൾക്ക് വിളറിയ പച്ചനിറമാണ് .ഏകദേശം 4 സെ.മി നീളമുണ്ടാകും .

3 -4 മാസം കൊണ്ട് ഇവയുടെ കായകൾ വിളയും .കായകൾക്ക് ഒന്നര സെ.മി നീളമുണ്ടാകും .കായകൾ അണ്ഡാകാരത്തിലുള്ളതും 3 അറകളോട് കൂടിയതുമാണ് . കായകളുടെ ഉള്ളിൽ നിറയെ തവിട്ടു കലർന്ന കറുപ്പ് നിറത്തിലുള്ള വിത്തുകളുണ്ട് .വിത്തുകൾക്ക് നല്ല സുഗന്ധമുള്ളതാണ് .


രാസഘടകങ്ങൾ .

ഏലയ്ക്കയുടെ വിത്തിൽ സ്ഥിരതൈലം ,ബാഷ്പശീലതൈലം ,പൊട്ടാഷ് ,വഴുവഴുപ്പുള്ള ദ്രവ്യം ,സ്റ്റാർച്ച് ,രഞ്ജകവസ്തു എന്നിവ അടങ്ങിയിരിക്കുന്നു .

ഔഷധഗുണങ്ങൾ .

വാത പിത്ത കഫ രോഗങ്ങൾ ശമിപ്പിക്കുന്നു ,വായ്‌നാറ്റം ഇല്ലാതാക്കുന്നു ,ശരീരതാപം ക്രമീകരിക്കുന്നു ,ദഹനം മെച്ചപ്പെടുത്തുന്നു .ഹൃദയശൂല ,ഛർദ്ദി ,അരുചി ,മൂത്രതടസ്സം ,ചുമ ശ്വാസംമുട്ടൽ എന്നിവ ശമിപ്പിക്കുന്നു .

ഏലക്കയിൽ നിന്നും എടുക്കുന്ന ടിങ്ചർ കാർഡമം എന്ന ഘടകം ഉപയോയോഗിച്ചാണ് അലോപ്പതി വൈദ്യശാസ്ത്രത്തിലെ പ്രധാന മരുന്നായ കാര്‍മിനേറ്റീവ് മിക്സ്ചർ ഉണ്ടാക്കിയിരുന്നത് . പഴയ കാലത്ത് ആശുപത്രികളിൽ നിന്നിം ഏതുരോഗത്തിനും ആദ്യം കുറിച്ചു തന്നിരുന്നത് കുപ്പിയിൽ കിട്ടുന്ന റോസ് നിറത്തിലുള്ള ഈ മരുന്നായിരുന്നു .ഗ്യാസ് കെട്ട് പോലെയുള്ള  വയറ്റിലെ അസുഖങ്ങൾക്കാണ് ഈ മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത് .

അരവിന്ദാസവം.ച്യവനപ്രാശം,ഖദിരാദി ഗുളിക,ബലാരിഷ്ടം, ദന്തീഹരീതകി , കാഞ്ചനാര ഗുല്‍ഗുലു ,ദ്രാക്ഷാരിഷ്ടം , ദശമൂലഹരീതകി , ഡാഡിമാഷ്ടക ചൂര്‍ണ്ണം , വസ്ത്യമായന്തക ഘൃതം . നാരായണ തൈലം , ഏലാദിചൂര്‍ണ്ണം , അമൃതപ്രാശ ഘൃതം , സഹചരാദി തൈലം ,ബലാരിഷ്ടം , ദ്രാക്ഷാരിഷ്ടം , ദശമൂലഹരീതകി , ചന്ദ്രപ്രഭാവടി , മഹാകല്യാണക ഘൃതം , ഹരിദ്രാഖണ്ഡം , മധൂകാസവം , ലോധ്രാസവം , പുനർനവാസവം , മൃദ്വീകാരിഷ്ടം , കുശ്മാണ്ഡരസായനം , ഭൃംഗരാജാസവം തുടങ്ങിയ ആയുർവേദ മരുന്നുകളിൽ ഏലത്തിരി ഒരു ചേരുവയാണ് .


ഔഷധയോഗ്യഭാഗം - വിത്ത് (ഏലത്തരി )

രസാദിഗുണങ്ങൾ .

രസം -കടു ,മധുരം 
ഗുണം -ലഘു ,രൂക്ഷം 
വീര്യം -ശീതം 
വിപാകം -മധുരം 

ചില ഔഷധപ്രയോഗങ്ങൾ .

ചുമ, ശ്വാസതടസ്സം .
ഏലയ്ക്ക ,ചുക്ക് ,ജീരകം എന്നിവ ഒരേ അളവിൽ എടുത്ത് കൽകണ്ടവും ചേർത്ത് പൊടിച്ച് ദിവസം പലപ്രാവിശ്യമായി കുറേശ്ശെ കഴിച്ചാൽ ചുമ, ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും .

ഛർദ്ദി ,അരുചി ,ദഹനക്കേട് .
ഏലത്തരി പൊടിച്ച് തേനിൽ ചാലിച്ച് ദിവസം മൂന്ന് നേരം വീതം കഴിച്ചാൽ ഛർദ്ദി ,അരുചി ,ദഹനക്കേട് എന്നിവ മാറിക്കിട്ടും .

വയറ് വീർപ്പ് .
ഏലയ്ക്ക പൊടിച്ചിട്ട് വെള്ളം തിളപ്പിച്ച് ദിവസം പല പ്രാവിശ്യമായി കുടിച്ചാൽ വയറുവീർപ്പ്  ,അരുചി ,ദഹനക്കേട് എന്നിവ മാറും.

വയറുവേദന .
ഏലയ്ക്ക ,ഇരട്ടിമധുരം ,ചുക്ക് ,ഗ്രാമ്പു എന്നിവ തുല്യ അളവിൽ പൊടിച്ചു കഴിച്ചാൽ വയറുവേദന മാറും .

കഫക്കെട്ട് .
ഏലയ്ക്ക പൊടിച്ച് നെയ്യിൽ ചാലിച്ച് ദിവസം പലപ്രാവിശ്യമായി കഴിച്ചാൽ കഫക്കെട്ട് മാറും.

ഗ്യാസ്ട്രബിൾ.
ഏലയ്ക്ക ,ഓമം ,ജീരകം ,പെരുംജീരകം എന്നിവ പൊടിച്ച്  ഭക്ഷണ ശേഷം ഒരു ടീസ്പൂൺ കഴിച്ചാൽ ഗ്യാസ്ട്രബിൾ മാറും  

മൂത്രതടസ്സം .
ഏലത്തരി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കലർത്തി കുടിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും .ഒരു ഗ്രാം ഏലത്തരി പൊടിച്ച് ചാരായത്തിൽ കലക്കി കുടിച്ചാൽ മൂത്രതടസ്സം മാറും. മൂത്രം ഉടൻതന്നെ പോകുന്നതാണ്.

ഹൃദയശൂല .
ഏലയ്ക്കായും ,തിപ്പലിയുടെ വേരും ചേർത്ത് പൊടിച്ചു കഴിച്ചാൽ ഹൃദയ ഭാഗത്തെ കുത്തിനോവ് മാറും.

വായ്നാറ്റം .
ഏലയ്ക്ക പൊടിച്ച് ദന്തചൂർണ്ണത്തിൽ ചേർത്ത് പല്ലു തേയ്ച്ചാൽ വായ്നാറ്റം മാറും.

തൊണ്ടവേദന .
3 -4 ഏലയ്ക്ക ഇട്ട് വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവശ്യം  കവിൾ കൊണ്ടാൽ  തൊണ്ടവേദന ശമിക്കും .വായ്‌നാറ്റം മാറുന്നതിനും നന്ന് .

ജലദോഷം ,ചുമ ,ആസ്മ ,വായ വരൾച്ച .
ഏലക്കായും പഞ്ചസാരയും ചേർത്ത് പൊടിച്ച് 1 ഗ്രാം വീതം ദിവസം 3 നേരം വീതം പതിവായി കഴിച്ചാൽ ജലദോഷം ,ചുമ ,ആസ്മ ,വായ വരൾച്ച തുടങ്ങിയവയ്ക്ക് ശമനം കിട്ടും .

വയറുവേദന ,വയറ് വീർപ്പ് ,ശ്വാസംമുട്ടൽ ,ഭക്ഷ്യവിഷബാധ .
ഏലയ്ക്ക ,ഇഞ്ചി ,കല്ലുപ്പ് എന്നിവ തുല്യ അളവിൽ അരച്ച് 1 ഗ്രാം വീതം ചെറു ചൂടുവെള്ളത്തിൽ ചേർത്ത് ദിവസം 2 -3 നേരം കഴിച്ചാൽ വയറുവേദന ,വയറ് വീർപ്പ് ,ശ്വാസംമുട്ടൽ ,ഭക്ഷ്യവിഷബാധ തുടങ്ങിയവ ശമിക്കും .

വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴുള്ള ഛർദ്ദിക്ക് .
ഏലയ്ക്ക നന്നായി പൊടിച്ച് ശർക്കരയിൽ കുഴച്ച് കഴിച്ചാൽ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴുള്ള ഛർദ്ദി ,ഓക്കാനം മുതലായവ മാറിക്കിട്ടും .

തലവേദന .
ഗ്രീൻ ടീയിൽ ഏലയ്ക്ക പൊടിച്ചു ചേർത്ത് കുടിച്ചാൽ തലവേദന ശമിക്കും .


ഏലക്കയുടെ അപരൻ പേരേലം .

Zingiberaceae കുടുംബത്തിൽപ്പെട്ട Amomum subulatum എന്ന സസ്യത്തിന്റെ കായകളും ഏലയ്ക്കയായി ഉപയോഗിച്ചുവരുന്നു .ഇവയ്ക്കും ഏതാണ്ട് ഏലത്തിന്റെ സമാനഗുണങ്ങളുണ്ട്.എന്നാൽ സാധാരണ ഏലത്തിന്റെ അത്ര മണം ഇവയ്ക്കുണ്ടാകില്ല  .ഇംഗ്ലീഷിൽ ലാർജ് കാർഡമം, ബ്ലാക്ക് കാർഡമം എന്ന പേരുകളിൽ അറിയപ്പെടുന്നു.മലയാളത്തിൽ പേരേലം,നേപ്പാൾ ഏലം  എന്ന പേരുകളിലും അറിയപ്പെടുന്നു .

ആദ്യ കാലങ്ങളിൽ നേപ്പാളിൽ നിന്നുമാണ് ഇത് ഇറക്കുമതി ചെയ്തിരുന്നത് .അതിനാലാണ് നേപ്പാൾ ഏലം   എന്ന പേരിൽ അറിയപ്പെടുന്നത് .ഇപ്പോൾ ഹിമാലയം താഴ് വരകളിലും വടക്കൻ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ ,നാഗാലാ‌ൻഡ്  ,സിക്കിം ,അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പേരേലം വ്യാപകമായി കൃഷി ചെയ്യുന്നു .കേരളത്തിൽ ഇടുക്കി ജില്ലയിലും ഇപ്പോൾ കൃഷി ചെയ്യുന്നു .

മറ്റ് സംസ്ഥാനങ്ങളിൽ പേരേലത്തിന്  വിളവ് ലഭിക്കുന്നത്  പോലെ  കേരളത്തിൽ ലഭിക്കാറില്ല .കാരണം ഹിമാലയത്തിൽ കാണപ്പെടുന്ന ബംബിൾ ബീ എന്ന ഈച്ചയാണ്  പേരേലത്തിന്റെ പരാഗണം നടത്തുന്നത് .ഈ ഈച്ച  കേരളത്തിൽ കാണപ്പെടുന്നില്ല .കേരളത്തിൽ തേനീച്ചകളുടെ സഹായത്തോടെ ഇതിന്റെ പരാഗണം നടക്കുന്നത് .അതിനാൽ തന്നെയാണ് കേരളത്തിൽ പേരേലത്തിന് കൂടുതൽ വിളവ് ലഭിക്കാത്തതും .

ഏലം പോലെ തന്നെയുള്ള ഒരു സസ്യമാണ് പേരേലവും. സാധാരണ ഏലത്തേക്കാൾ കുറച്ചുകൂടി ഉയരത്തിൽ പേരേലം വളരാറുണ്ട് .ഇവയുടെ തണ്ടിന് നേരിയ വയലറ്റ് നിറമാണ് .എന്നാൽ സാധാരണ ഏലത്തിന്റെ തണ്ടുകൾക്ക് ഇളം പച്ച നിറമായിരിക്കും .

സാധാരണ ഏലക്കായുമായി പേരേലത്തിന് വ്യത്യാസമുണ്ട്‌ .പേരേലത്തിന്റെ  കായകൾക്ക് തവിട്ടുകലർന്ന ചുവപ്പുനിറമാണ് .ഡ്രയറിൽ ഉണക്കിയാൽ അതേ നിറം നിലനിൽക്കും .എന്നാൽ വെയിലിൽ ഉണക്കിയാൽ കറുപ്പുനിറമായി മാറും .അതിനാൽ ബ്ലാക്ക് കാർഡമം എന്നും ഇതിന് വിളിപ്പേരുണ്ട്.

black cardamom,cardamom,ഏലം,elam krishi,elam,elam valam,elam marunnu,agriculture and farming,black cardamom agriculture kerala,black,cardamom seed,cardamom green garden in kerala,idukki framing vlog,fathimas curry world,pepper,pepper cultivation,drudhavattom thadayal,krishi vij nan kendra,santhan para,dr sudhakar soundhararajan,munnar,krishi,kuru mulakdrudhavattom,savadhanavattom,nadan pa su chanakam

സാധാരണ ഏലയ്ക്കയെക്കാളും വലിപ്പവും തോടിന്‌ കട്ടി കൂടുതലുമായിരിക്കും .കൂടാതെ ഉള്ളിലെ വിത്തിന്  നല്ല വലുപ്പമുള്ളതാണ് . അതിനാലാൽ  തന്നെ ഇതിന്റെ വിത്തിൽ നിന്നും  എസൻഷ്യൽ ഓയിൽ കൂടുതലായി ലഭിക്കും.വിപണിയിൽ സാധാരണ ഏലയ്ക്ക പോലെ പേരേലത്തിനും വിലയുണ്ട് .

നോർത്ത് ഇന്ത്യയിൽ ബിരിയാണികൾക്കും മറ്റ് പാചകങ്ങൾക്കും പേരേലമാണ് ഉപയോഗിക്കുന്നത് .കൂടാതെ മസാലപാക്ക്‌ ,പാൻമുറുക്കാൻ എന്നിവയിലെല്ലാം പേരേലം വ്യാപകമായി ഉപയോഗിക്കുന്നു . അതിനാൽ തന്നെ ഇവിടെയാണ് പേരേലത്തിന്റെ വിപണി കേന്ദ്രീകരിച്ചിരിക്കുന്നതും .

പേരേലത്തിന്റെ ഔഷധഗുണങ്ങൾ .

പേരേലത്തിനുമുണ്ട് നിരവധി ഔഷധഗുണങ്ങൾ .ആയുർവേദത്തിൽ ചർമ്മരോഗങ്ങൾ ,വിശപ്പില്ലായ്മ ,ഛർദ്ദി ,ഓക്കാനം ,വേദന ,വീക്കം ,മോണരോഗങ്ങൾ ,സൈനസൈറ്റിസ് ,പനി ,കഫക്കെട്ട് മുതലായവയുടെ ചികിത്സയ്ക്കായി പേരേലം ഔഷധമായി ഉപയോഗിക്കുന്നു .

മോണരോഗങ്ങൾ ,
പേരേലത്തിന്റെ വിത്തിട്ട് വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവശ്യം കുറച്ചുനാൾ പതിവായി കവിൾ കൊണ്ടാൽ മോണവീക്കം ,മോണപഴുപ്പ്, ദന്തക്ഷയം തുടങ്ങിയവ മാറിക്കിട്ടും .

കരപ്പൻ ,വട്ടച്ചൊറി .
പേരേലത്തിന്റെ വിത്ത് അരച്ച് പുറമെ പുരട്ടിയാൽ കരപ്പൻ ,വട്ടച്ചൊറി തുടങ്ങിയ ചർമ്മരോഗങ്ങൾ ശമിക്കും .

തലവേദന .
പേരേലത്തിന്റെ വിത്ത് അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കും .

ഓക്കാനം ,ഛർദ്ദി .
പേരേലത്തിന്റെ വിത്ത് പൊടിച്ച് 2-3 ഗ്രാം ഉള്ളിൽ കഴിച്ചാൽ ഓക്കാനം ,ഛർദ്ദി എന്നിവ ശമിക്കും .

ചുമ .
പേരേലത്തിന്റെ വിത്ത് പൊടിച്ച് 3-5 ഗ്രാം തേനിൽ കുഴച്ച് കഴിച്ചാൽ ചുമ ശമിക്കും .

വേദന ,നീര് .
പേരേലത്തിന്റെ വിത്തിൽ നിന്നും എടുക്കുന്ന തൈലം പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീര് ,വേദന മുതലായവ മാറികിട്ടും .

സൈനസൈറ്റിസ്.
പേരേലത്തിന്റെ വിത്തിൽ നിന്നും എടുക്കുന്ന തൈലം നസ്യം ചെയ്താൽ സൈനസൈറ്റിസ് ശമിക്കും .

പനി .
പേരേലത്തിന്റെ വിത്ത് കഷായം വച്ച് 15 -20 മില്ലി വീതം ദിവസവും കഴിച്ചാൽ കഫക്കെട്ട് മൂലമുണ്ടാകുന്ന പനി ശമിക്കും .
Previous Post Next Post