കടുക്കയുടെ ഔഷധഗുണങ്ങൾ

ത്രിഫലയുടെ ആരോഗ്യ ഗുണങ്ങൾ,കടുക്ക,കാട്ടുകടുക്,ത്രിഫല ആയുർവേദ ഔഷധം,ചിറ്റമൃത് ഉപയോഗിക്കുന്നത് എങ്ങനെ,ത്രിഫലയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ,ഷുഗറിന് എങ്ങനെ ചിറ്റമൃത് ഉപയോഗിക്കാം,ഔഷധ ചെടികൾ,ത്രിഫല ഔഷധം,സെക്‌സ് കൂട്ടാൻ,medicinal plants കടുക്ക (kadukka)|കടുരോഹിണി (kadurohini),സ്തന വലിപ്പം കുറക്കാന്,പ്രമേഹം നിയന്ത്രിക്കാം,ഉണക്ക മുന്തിരി ടോണിക്ക്,ലൈംഗിക ശക്തി വർധിപ്പിക്കാൻ,#ലൈംഗിക ബന്ധം സന്തോഷത്തിൽ ആക്കാൻ,ഗുളൂചി,സെക്സ്,ആയുർവേദം,വീട്ടുവൈദ്യം,ആയുർവേദ ത്രിഫല


ഇന്ത്യയിലെ ഇലകൊഴിയും വനങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധവൃക്ഷമാണ് കടുക്ക .ഇംഗ്ലീഷിൽ ചെബുലിക് മൈറോബലാൻ എന്നപേരിലും സംസ്‌കൃതത്തിൽ ഹരീതകി ,അഭയം ,ജീവപ്രിയാ ,പഥൄബഃ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

  • Botanical name : Terminalia chebula  
  • Family : Combretaceae (Rangoon creeper family)
  • Common name : Chebulic Myrobalan , Myrobalan
  • Malayalam : Kadukka
  • Tamil: Kadukkai
  • Telugu : Nallakaraka
  • Kannada : Alale, Anile, Karaka, Hareetaki
  • Marathi : Hirad
  • Hindi :  Harra, Harad
ആവാസമേഖല .

ഇന്ത്യയിലെ ഇലകൊഴിയും വനങ്ങളിൽ ധാരാളമായി കടുക്ക വളരുന്നു .കേരളം ,തമിഴ്‌നാട് ,കർണ്ണാടക ,ബംഗാൾ ,പഞ്ചാബ് ,ജമ്മുകശ്മീർ ,മധ്യപ്രദേശ് ,രാജസ്ഥാൻ ,ഹിമാലയ മേഖലകൾ എന്നിവിടങ്ങളിൽ ഈ വൃക്ഷം വളരുന്നു .

ഇന്ത്യ കൂടാതെ ശ്രീലങ്ക ,ഭൂട്ടാൻ ,നേപ്പാൾ ,ബംഗ്ലാദേശ് ,മ്യാന്മാർ ,കംബോഡിയ ,വിയറ്റ്നാം ,ഇൻഡോനേഷ്യ ,മലേഷ്യ ,പാകിസ്ഥാൻ ,തായ്‌ലൻഡ് എന്നിവ ഉൾപ്പടെ തെക്കുകിഴക്കൻ ഏഷ്യയിലുടനീളം ഈ വൃക്ഷം കാണപ്പെടുന്നു .

സസ്യവിവരണം .

ഏകദേശം 20 മീറ്റർ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു വൃക്ഷമാണ് കടുക്ക .വൃക്ഷത്തിന്റെ പുറംതൊലിക്ക് കടും തവിട്ടുനിറമാണ് .തൊലി കഷണങ്ങളായി അടർന്നു പോകാറുണ്ട് .വളരെ സാവധാനം വളരുന്ന ഒരു മരമാണ് കടുക്ക .

ഇലകൾക്ക് നല്ല വീതിയും കൂർത്ത അഗ്രത്തോട് കൂടിയതുമാണ് .തളിരിലകളിൽ സിൽക്ക് പോലെയുള്ള രോമങ്ങളുണ്ടാകും .മൂത്ത ഇലകളുടെ ഉപരിതലത്തിന് നല്ല തിളക്കമുണ്ടാകും .ഇലകൾക്ക് ഏകദേശം 15 സെ.മി നീളവും 7 സെ.മി വീതിയുമുണ്ടാകും .

നരച്ച വെള്ള നിറത്തോട് കൂടിയ ഇവയുടെ പൂക്കൾക്ക് രൂക്ഷ ഗന്ധമാണ് .ശാഖാഗ്രഭാഗത്താണ് പൂങ്കുല ഉണ്ടാകുന്നത് . ഇതിന്റെ ഫലങ്ങൾ നീണ്ടുരുണ്ട് നെടുകെ അഞ്ച് ഖണ്ഡങ്ങളോട് കൂടിയതാണ് .നല്ല കട്ടിയുള്ള പുറന്തോടുള്ള വിത്തിന് അണ്ഡാകൃതിയാണ് .

നവംബർ -ഡിസംബർ മാസങ്ങളിലാണ് ഇവയുടെ ഫലങ്ങൾ മൂക്കുന്നത് .അറ്റം കൂർത്ത ഇവയുടെ കായകൾക്ക് ഏറെക്കുറെ ഗോളാകൃതിയാണ് .കായകൾ വിളഞ്ഞാൽ പൊഴിഞ്ഞു വീഴും .
കായ വായിലിട്ട് ചവച്ചാൽ ആദ്യം കഷായ രസവും പിന്നീട് ചെറിയ മധുരവും അനുഭവപ്പെടും .

കടുക്ക ഉപയോഗങ്ങൾ .

മികച്ച ഒരു ഔഷധമാണ് കടുക്ക.ഫലത്തിന്റെ തോടാണ് പ്രധാനമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .കായ പൊട്ടിച്ചാണ് തോട് ശേഖരിക്കുന്നത് . കടുക്കയും ,താന്നിക്കയും ,നെല്ലിക്കയും ചേർന്നുള്ള ത്രിഫല ആയുർവേദത്തിലെ പേരുകേട്ട ഒരു ഔഷധക്കൂട്ടാണ്‌ . 

ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്ന  ഒരു ഔഷധ കൂട്ടാണ് ത്രിഫല.ഒരു ഡോക്ടറുടെ നിർദേശം ഇല്ലാതെ കഴിക്കാൻ പറ്റിയ മരുന്നുകൂടിയാണിത്  .

ത്രിഫലാദി കഷായം ,ത്രിഫലാദിചൂർണ്ണം ,ത്രിഫലാഘൃതം ,ധന്വന്തരം ചൂർണ്ണം ,ധന്വന്തരം ഗുളിക ,നരസിംഹ ചൂർണ്ണം ,ബ്രഹ്മരസായനം ,അഭയാരിഷ്ടം ,ചിരുവില്വാദി കഷായം എന്നിവയിലെല്ലാം കടുക്ക ഒരു പ്രധാന ചേരുവയാണ് .

രാസഘടകങ്ങൾ .

കടുക്കയിൽ പ്രധാനമായും ചെബുലിക് അമ്ലം അടങ്ങിയിരിക്കുന്നു .ഇത് ചൂടാക്കുമ്പോൾ ടാനിനായും ഗാലിക്‌ അമ്ലമായും മാറുന്നു .കൂടാതെ ഇതിൽ മഞ്ഞ നിറത്തിലുള്ള ഒരു തൈലവും അടങ്ങിയിരിക്കുന്നു .

കടുക്കയുടെ  ഔഷധഗുണങ്ങൾ.

ദശ വൈദ്യ സമാ പത്നി 
ദശ പത്നി സമാ രവി .
ദശ സൂര്യ സമാ മാതാ .
ദശ മാതൃഹരീതകി .

പത്ത് വൈദ്യന്മാർ ഒരു ഭാര്യയ്ക്ക് തുല്യം .പത്ത് ഭാര്യമാർ ഒരു സൂര്യന് തുല്ല്യം .പത്ത് സൂര്യന്മാർ ഒരു അമ്മയ്ക്ക് തുല്യം .പത്ത് അമ്മമാർ ഒരു കടുക്കയ്ക്ക് തുല്ല്യം .

ആയുർവേദത്തിൽ കടുക്കയ്ക്കുള്ള സ്ഥാനം വളരെ വലുതാണ് .ഏകദേശം 99 %രോഗങ്ങൾക്കും കടുക്ക ഔഷധമെന്ന നിലയിൽ യോഗങ്ങളിൽ ചേർത്തും ഒറ്റയ്ക്കും ഉപയോഗിക്കുന്നു .ശ്വാസം മുട്ടൽ ,ചുമ ,പ്രമേഹം ,കൃമി ,കുഷ്ഠം ,അർശസ് ,അരുചി ,വീക്കം ,മലബന്ധം ,മഹോദരം ,വിഷമജ്വരം ,വയറുവീർപ്പ് ,ഛർദ്ദി ,ഇക്കിൾ ,ഹൃദ്രോഗങ്ങൾ ,അതിസാരം ,പാണ്ഡുരോഗം ,ശിരോരോഗം ,ബോധക്കേട് എന്നിവയെ ശമിപ്പിക്കുന്നു .

ഇത് ബുദ്ധി വർധിപ്പിക്കുകയും യൗവ്വനത്തെ നിലനിർത്തുകയും ചെയ്യും .ദഹനശക്തി വർധിപ്പിക്കുകയും മലത്തെ അയക്കുകയും രുചിയുണ്ടാക്കുകയും ചെയ്യുന്നു .കഫവാത രോഗങ്ങളെ ശമിപ്പിക്കുന്നു .ശരീരത്തിലെ ദുർമേദസ്സ്‌ ദ്രവിപ്പിച്ച്‌ വിരേചിപ്പിച്ച് കളയുന്നു .

ശുക്ലം വർധിപ്പിക്കാനും ക്ഷയിപ്പിക്കാനുമുള്ള കഴിവുണ്ട് .അതിനായി കാമശമനത്തിനായി മഹർഷിമാർ കടുക്ക ധാരാളമായി ഉപയോഗിച്ചിരുന്നു .കൂടാതെ ആയൂർ ദൈർഘ്യത്തിനും കണ്ണിനും കടുക്ക വളരെ ഉത്തമമാണ് .കാഴ്ച്ചശക്തി വർധിപ്പിക്കുന്നതിനും എല്ലാവിധ നേത്രരോഗങ്ങൾക്കും കടുക്ക ഔഷധമാണ് .

ക്ഷീണിതരും ,ഗർഭിണികളും ,ഉപവസിക്കുന്നവരും ,അധികം പിത്തകോപമുള്ളവരും കടുക്ക ഉപയോഗിക്കരുത് 

ഔഷധയോഗ്യഭാഗം - ഫലത്തിന്റെ തോട് .

രസാദിഗുണങ്ങൾ .

രസം -കഷായം ,തിക്തം ,മധുരം ,അമ്ലം ,കടു 
ഗുണം -ലഘു ,രൂക്ഷം 
വീര്യം -ഉഷ്‌ണം 
വിപാകം -മധുരം 

ചില ഔഷധപ്രയോഗങ്ങൾ .

കാഴ്ച്ചശക്തി വർധിക്കാൻ  .
കടുക്ക ,നെല്ലിക്ക, താന്നിക്ക ,ഇരട്ടിമധുരം എന്നിവഒരേ അളവിൽ പൊടിച്ച്  തേനും,നെയും ചേർത്ത് ദിവസം ഒരു നേരംവീതം  രാവിലെയോ വൈകിട്ടോ ഭക്ഷണ ശേഷം പതിവായി കഴിച്ചാൽ കണ്ണിന്റെ കാഴ്ചശക്തി വർധിക്കും .കൂടാതെ എല്ലാ നേത്രരോഗങ്ങളും മാറും (തേനും നെയ്യും തുല്യ അളവിൽ എടുക്കരുത് )

ദുർമേദസ്സ്‌,അർശസ് .
 കടുക്ക ഗോമൂത്രത്തിൽ വേവിച്ച് നിഴലിൽ ഉണക്കിപ്പൊടിച്ച് 6 ഗ്രാം വീതം രാവിലെ ചൂടു വെള്ളത്തിൽ കലക്കി പതിവായി കഴിച്ചാൽ ദുർമേദസ്സ്  കുറയും  .കൂടാതെ അർശസ്സ്  ശമിക്കുകയും ചെയ്യും .കടുക്ക പുഴുങ്ങി കഴിച്ചാലും അർശ്ശസ് മാറും.

വൃഷണവീക്കം.
കടുക്കാത്തോട് ഗോമൂത്രത്തിൽ പുഴുങ്ങി ഉണക്കി പൊടിച്ചു 15 മില്ലി ആവണക്കെണ്ണയിൽ ചാലിച്ച് ദിവസവും കഴിച്ചാൽ വൃഷണവീക്കം ശമിക്കും .

ദഹനക്കുറവ്‌ ,വിശപ്പില്ലായ്‌മ .
ദഹനക്കുറവുള്ളവർ അര ടീസ്പൂൺ കടുക്കപ്പൊടി ശർക്കരയും ചേർത്ത് ആഹാരത്തിനു മുൻപ് കഴിച്ചാൽ നല്ല ദഹനവും വിശപ്പുമുണ്ടാകും.

പൊള്ളൽ ,വ്രണം .
ശരീരത്ത് പൊള്ളലുണ്ടായാൽ കടുക്കാപ്പൊടി തേനിൽ ചാലിച്ച് പുറമെ പുരട്ടിയാൽ മതി .കടുക്ക വെള്ളത്തിൽ അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും .

മോണരോഗങ്ങൾ .
കടുക്കത്തോട് പൊടിച്ചത് ചൂട്  വെള്ളത്തിൽകലക്കി അതിരാവിലെ കുടിച്ചാൽ വായ്നാറ്റവും മോണരോഗവും ശമിക്കും.മോണയിലെ പഴുപ്പിനും രക്തശ്രാവത്തിനും കടുക്ക പൊടിച്ചു പല്ലു തേയ്ച്ചാൽ  മതി.

തൊണ്ടരോഗങ്ങൾ.
കടുക്കാപ്പൊടി തേൻ ചേർത്ത് പതിവായി കഴിച്ചാൽ തൊണ്ടരോഗങ്ങൾ ശമിക്കും. 6 ഗ്രാം കടുക്കാപ്പൊടി തേനിൽ ചാലിച്ച് പതിവായി കഴിച്ചാൽ തൊണ്ടമുഴ മാറിക്കിട്ടും .

വയറിളക്കം.
കടുക്കയും ,തിപ്പലിയും പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ വയറിളക്കം മാറും  .

ത്വക്ക് രോഗങ്ങൾ.
കടുക്ക കത്തിച്ചു കിട്ടുന്ന ചാരം തേനിൽ ചാലിച്ച് പുറമെ പുരട്ടിയാൽ ത്വക്ക് രോഗങ്ങൾ ശമിക്കും.

ഛർദി,പനി .
കടുക്കാപ്പൊടിയും  ഇഞ്ചി നീരും ചേർത്ത് കഴിച്ചാൽ ഛർദി നിൽക്കും .കടുക്കാപ്പൊടി തേനിൽ ചാലിച്ച് ദിവസം പലപ്രാവശ്യം കഴിച്ചാൽ പനിയും ഛർദ്ദിയും മാറിക്കിട്ടും .

മറ്റ് രോഗങ്ങൾ വരാതിരിക്കാൻ.
കടുക്ക പതിവായി കഴിക്കുന്നത് മറ്റ് രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും .

കഫക്കെട്ട്  ,ചുമ ,ഒച്ചയടപ്പ് .
കടുക്കാപ്പൊടിയും തേനും ചേർത്ത് ദിവസം രണ്ടുനേരം വീതം രാവിലെയും വൈകിട്ടും ഭക്ഷണശേഷം പതിവായി കുറച്ചുദിവസം കഴിച്ചാൽ കഫശല്ല്യം ,ചുമ ,ഒച്ചയടപ്പ് എന്നിവ മാറിക്കിട്ടും .

ഉപ്പൂറ്റി വീണ്ടുകീറുന്നതിന് .
കടുക്കത്തോട് അരച്ച് കുറച്ചുദിവസം പതിവായി ഉപ്പൂറ്റിയിൽ പുരട്ടിയാൽ ഉപ്പൂറ്റി വീണ്ടുകീറുന്നത് മാറിക്കിട്ടും .

താരൻ ഇല്ലാതാക്കാൻ .
കടുക്കത്തോടും ,മാങ്ങയണ്ടി പരിപ്പും അരച്ച് തലയിൽ തേച്ച് 15 മിനിട്ടിന് ശേഷം കുളിക്കാം .ഇപ്രകാരം കുറച്ചുദിവസം പതിവായി ആവർത്തിച്ചാൽ തലയിലെ താരൻ പൂർണ്ണമായും മാറും .

കണ്ണിനു ചുറ്റുമുള്ള കറുപ്പില്ലാതാക്കാൻ .
കടുക്കത്തോട് പാലും ചേർത്തരച്ച് കണ്ണിനു ചുറ്റും പതിവായി പുരട്ടിയാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറിക്കിട്ടും .

മലബന്ധം മാറാൻ .
കടുക്കാപ്പൊടി ഒരു ടീസ്പൂൺ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ മലബന്ധം മാറിക്കിട്ടും .അളവ് കൂട്ടി കഴിച്ചാൽ വയറിളക്കാനും നന്ന് .



Previous Post Next Post