ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഓരില ,സംസ്‌കൃതത്തിൽ ഇതിനെ സ്ഥിരാ ,ശാലപർണീ ,ഗുഹാ എന്നീ പേരുകളിൽ അറിയപ്പെടും .
- Botanical name - Desmodium gangeticum
- Family - Fabaceae (Pea family)
- Synonyms - Pleurolobus gangeticus , Hedysarum gangeticum
- Common name - Sal Leaved Desmodium
- Malayalam - Orila
- Tamil - Pullati
- Hindi - Dhruva, Dirghamuli
- Marathi - Dai ,Ranganjya
- Telugu - Gitanaramu
- Kannada - Murelehonne
- Bengali - Chalani
- Oriya - Salaparni
- Gujarati - Salwan
- Sanskrit - Shalaparni
ആവാസമേഖല .
ഇന്ത്യയിൽ എല്ലായിടത്തും ഓരില കാണപ്പെടുന്നു .എങ്കിലും കേരളം,അസ്സം ,ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഓരില കൂടുതലായും കാണപ്പെടുന്നത് .
സസ്യവിവരണം .
ഓരില രണ്ടുതരമുണ്ട് .പടർന്നു വളരുന്ന ചെറിയ ഇലകളോട് കൂടിയതും ,ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന വലിയ ഇലകളുള്ളവയും . ചെറിയ ഇലകളുള്ളവയെ ചെറിയ ഓരിലയെന്നും ,വലിയ ഇലകളുള്ളവയെ വലിയ ഓരിലയെന്നും അറിയപ്പെടുന്നു .ഇവയുടെ ഔഷധഗുണങ്ങൾ സമാനമാണ് .
ഈ സസ്യത്തിന്റെ ഓരോ ഇലകൾ ഇടവിട്ട് ഉണ്ടാകുന്നതു കൊണ്ടാണ് ഓരില എന്ന് പേര് വരാൻ കാരണം . ഇവയുടെ ശാഖകൾ വളരെ നേർത്തതും കട്ടിയുള്ളതുമാണ് .ശാഖകൾ ചാര നിറത്തിൽ കാണപ്പെടുന്നു .ഇവയുടെ തണ്ടിൽ ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .
ആദ്യമാദ്യമുള്ള ഇലകൾ വലുതും അഗ്രത്തുള്ള ഇലകൾ ചെറുതുമായിരിക്കും .ഇവയുടെ പൂക്കൾ ചെറുതും വയലറ്റ് നിറത്തിലും കാണപ്പെടുന്നു .പൂവിന്റെ ബാഹ്യദളം രോമിലവും ത്രികോണാകൃതിയിലുമാണ് . ഏതാണ്ട് പയറുപൂവിന്റെ സമാനമാണ് .
ഇവയുടെ ഫലങ്ങൾ ചന്ദ്രക്കല പോലെയുള്ളതും വളരെ ചെറുതുമാണ് . ഇവ ശരീരത്തിലും ,വസ്ത്രങ്ങളിലുമൊക്കെ പറ്റിപ്പിടിക്കുന്ന സ്വഭാവമുണ്ട് .അതിലൂടെയാണ് മറ്റ് സ്ഥലങ്ങളിലേക്ക് വിത്ത് വിതരണം നടത്തുന്നത് .
രാസഘടകങ്ങൾ .
ഓരിലയുടെ വേരിൽ മഞ്ഞനിറത്തിലുള്ള റെസിൻ ,ആൽക്കലോയിഡ് ,എണ്ണ എന്നിവ അടങ്ങിയിരിക്കുന്നു .
ഔഷധഗുണങ്ങൾ .
പ്രസിദ്ധമായ ദശമൂലകത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഓരില .ഇവയുടെ വേര് ഹൃദ്രോഗത്തിന് വളരെ ഫലപ്രദമായ ഒരു ഔഷധമാണ് . ഈ സസ്യം പുഷ്പ്പിക്കുന്നതിന് മുന്നേ ഇതിന്റെ വേര് ഔഷധങ്ങൾക്കായി ശേഖരിക്കണം .അല്ലങ്കിൽ വേണ്ടത്ര ഔഷധഗുണങ്ങൾ കിട്ടുകയില്ല എന്ന് ചില വൈദ്യന്മാർ അഭിപ്രായപ്പെടുന്നു .
ഹൃദയപേശിയിലേക്ക് രക്തപ്രവാഹം വേണ്ടവിധത്തിൽ നടക്കാത്ത ഹൃദ്രോഗങ്ങൾക്ക് "അഞ്ചൈന പൈക്ടോറിസ് " മയോകാർഡിയൽ ഇൻഫാർക്ഷൻ തുടങ്ങിയവയ്ക്ക് ഓരില വേരിന്റെ കഷായം വളരെ ഫലപ്രദമാണ് .
രസോനാദി കഷായത്തിലെ ഒരു പ്രധാന ചേരുവയാണ് ഓരില .ഇതിനെ ഹൃദയത്തിന്റെ ടോണിക് എന്ന് വിശേഷിപ്പിക്കാവുന്നതാണ് . ഹൃദ്രോഗം ,കൊളസ്‌ട്രോൾ ,വാതം ,പ്രഷർ ,ഗ്യാസ്ട്രബിൾ തുടങ്ങിയവയുടെ ചികിത്സയ്ക്ക് രസോനാദി കഷായം ഉപയോഗിച്ചു വരുന്നു .
വാതം ,പിത്തം ,കഫം എന്നീ മൂന്ന് ദോഷങ്ങളേയും ക്രമീകരിക്കുന്നു .ഹൃദയപേശികൾ ബലപ്പെടുത്തുന്നു .ഹൃദയ പേശിയിലേക്ക് വേണ്ടത്ര രക്തപ്രവാഹം നടക്കാൻ സഹായിക്കുന്നു .വിഷം ശമിപ്പിക്കുന്നു .ശോഫത്തേ ഇല്ലാതാക്കുന്നു .ചുമയും മറ്റു ശ്വാസകോശ രോഗങ്ങളും ശമിപ്പിക്കുന്നു .ഒടിവ് ,ചതവ് എന്നിവ സുഖപ്പെടുത്തുന്നു .മലമൂത്ര വിസർജനം സുഗമമാക്കും
ഔഷധയോഗ്യഭാഗം - വേര് , ചിലപ്പോൾ സമൂലമായും ഉപയോഗിക്കുന്നു .
രസാദിഗുണങ്ങൾ .
രസം : മധുരം, തിക്തം
ഗുണം :ഗുരു, സ്നിഗ്ദം
വീര്യം : ഉഷ്ണം
വിപാകം : മധുരം
ചില ഔഷധപ്രയോഗങ്ങൾ .
ഹൃദ്രോഗം.
25 ഗ്രാം ഓരിലയുടെ വേര് 200 മില്ലി വെള്ളത്തിൽ കഷായംവച്ച് 60 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം കഴിച്ചാൽ ഹൃദ്രോഗം ശമിക്കും . ഓരിലയുടെ വേര് പാൽക്കഷായം വച്ചു കഴിച്ചാലും ഹൃദ്രോഗം ശമിക്കും.
ഒടിവ് ,ചതവ് .
ഓരില ,ചെന്നിനായകം എന്നിവ 5 ഗ്രാം വീതം അരച്ച് കഴിച്ചാൽ ഒടിവ് ,ചതവ് എന്നിവ മൂലമുണ്ടാകുന്ന ദീർഘകാല വേദന മാറും .ഓരിലയുടെ വേര് ഉണക്കിപ്പൊടിച്ച് ആട്ടിൻ സൂപ്പിൽ ചേർത്ത് കഴിക്കുന്നത് ഒടിവിനും ചതവിനും ഗുണം ചെയ്യും .
മദ്യപാനം നിർത്താൻ .
ഓരിലവേര് പാൽകഷായം ഉണ്ടാക്കി കഴിച്ചാൽ മദ്യം കഴിക്കാനുള്ള മോഹം ഉണ്ടാകുകയില്ല .ക്രെമേണ മദ്യപാനം നിര്ത്തുകയും ചെയ്‌യും
വയറിളക്കം ,വയറുകടി .
ഓരിലവേരിട്ട് മോര് കാച്ചി കഴിച്ചാൽ സ്ഥിരമായി ഉണ്ടാകുന്ന വയറിളക്കം , വയറുകടി തുടങ്ങിയവ മാറിക്കിട്ടും .
തേൾവിഷം ശമിക്കാൻ .
ഓരില അരച്ച് തേൾ കുത്തിയ ഭാഗത്ത് പുരട്ടിയാൽ തേവിഷവും അതുമൂലമുണ്ടായ നീരും വേദനയും ക്ഷമിക്കും .
അലർജി ,ആസ്മ .
ഓരില ,മൂവില ,കണ്ടകാരി ,വള്ളിപ്പാല എന്നിവ കഷായം വച്ച് പതിവായി കഴിച്ചാൽ അലർജിയും ആസ്മയുംശമിക്കും.
അംഗവളർച്ചയ്ക്ക്.
കന്യകമാരിൽ അംഗവളർച്ചയ്ക്ക് ഓരില, തിപ്പലി ,അടപതിയൻ കിഴങ്ങ്, ശതാവരി എന്നിവ ശർക്കരയും നെയ്യും ചേർത് കുറച്ചു നാൾ പതിവായി കഴിച്ചാൽ സ്തനവും, പൃഷ്ടവും തടിച്ച് ഭംഗിയാവും.
Tags:
കുറ്റിച്ചെടി