എള്ളിന്റെ ഔഷധഗുണങ്ങൾ

എള്ളിന്റെ ഗുണങ്ങൾ,എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ,എള്ള് ഗുണങ്ങൾ,എള്ളുണ്ട ഗുണങ്ങൾ,എള്ള് എണ്ണ ഗുണങ്ങൾ,എള്ള് ഗുണങ്ങള്,എള്ള് കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ,എള്ളുണ്ട,എള്ള്,എള്ളെണ്ണ,എള്ള് എണ്ണ,എള്ള് കഴിച്ചാൽ,എള്ള് കഴിച്ചാല്,എള്ള് കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ | health benefits of sesame,കറുത്ത എള്ള് കഴിച്ചാൽ,malayalam,ayurveda,ayurvedam,health,dr jaquline,health adds beauty,home remedy,doctor,drjaquline,health tips


ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു സസ്യമാണ് എള്ള് .അതിപുരാതന കാലം മുതലേ ഒരു എണ്ണക്കുരുവായി എള്ള് കൃഷി ചെയ്ത് വരുന്നു .സംസ്‌കൃതത്തിൽ തിലഃ,സ്നേഹരംഗഃ എന്നീ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name : Sesamum indicum 
  • Family : Pedaliaceae (Sesame family)
  • Synonyms : Sesamum mulayanum ,Sesamum orientale
  • Common name : Sesame 
  • Malayalam : Ellu, Karuthellu, Yelluchedi
  • Hindi : Til 
  • Tamil : Ellu, 
  • Telugu :Tilmi, Nuvvu, Nuvvulu
  • Sanskrit : Til
  • Kannada : Elu
  • Marati : Theela
  • Bengali : Thel
  • Gujarati : Thala
ആവാസമേഖല .

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു സസ്യമാണ് എള്ള് ,ഇന്ത്യയും ചൈനയുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ എള്ള് ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ .കേരളത്തിലും എള്ള് കൃഷി ചെയ്യുന്നനുണ്ട് .

സസ്യവിവരണം .

2 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷി സസ്യമാണ് എള്ള് .ഈ സസ്യത്തിലുടനീളം രോമങ്ങൾ കാണും.കറുപ്പ് ,വെളുപ്പ് ,ചുവപ്പ് എന്നിങ്ങനെ എള്ള് മൂന്നുതരമുണ്ട് .ഇവയിൽ കറുത്ത എള്ളിനാണ് ഏറ്റവും കൂടുതൽ ഗുണങ്ങളുള്ളത് .കറുത്ത എള്ളിന്റെ പൂക്കൾ വെളുപ്പ് കലർന്ന നീല നിറമാണ് .

ചെടിയുടെ അടിഭാഗത്തെ ഇലകൾക്ക് വീതികൂടിയതും ദന്തുരമായ അരികുള്ളതുമാണ് .ഇവയുടെ ഇലകൾക്ക് മങ്ങിയ പച്ചനിറമാണ് .അടിയിലത്തെ ഇലകൾ നേരത്തെ തന്നെ പൊഴിഞ്ഞുപോകാറാണ് പതിവ് .പത്രകക്ഷത്തിൽ നിന്നും ഒറ്റയായിട്ടാണ് പുഷ്പങ്ങൾ ഉണ്ടാകാറ് .

ഇവയുടെ ഫലത്തിന് ഏകദേശം രണ്ടര സെ.മി നീളം കാണും .ഫലത്തിനുള്ളിൽ നിരവധി വിത്തുകൾ കാണും .വിത്തിന്റെ നിറം ചെടിയുടെ ഇനഭേതമനുസരിച്ച് ചുവപ്പ് ,കറുപ്പ് ,വെള്ള എന്നീ നിറങ്ങളിൽ കാണപ്പെടുന്നു .ഇവയിൽ കറുത്ത എള്ളിനാണ് ഏറ്റവും കൂടുതൽ ഗുണങ്ങളുള്ളത്.എന്നാൽ ഏറ്റവും കൂടുതൽ എണ്ണ (എള്ളെണ്ണ ) ലഭിക്കുന്നത് വെളുത്ത എള്ളിൽ നിന്നാണ് .


എള്ളിന്റെ ഉപയോഗങ്ങൾ .

ഇന്ത്യയിൽ അതിപുരാതന കാലം മുതൽക്കേ എണ്ണക്കുരുവായി കൃഷി ചെയ്തിരുന്ന സസ്യമാണ് എള്ള്.ഇതിൽ നിന്നും എടുക്കുന്ന പ്രധാന ഉത്പ്പന്നമാണ് എള്ളണ്ണ .എണ്ണകളിൽ വച്ച് ഏറ്റവും ശ്രേഷ്ടമായ എണ്ണയാണ് എള്ളെണ്ണ .ഇതിനെ "നല്ലെണ്ണ" എന്ന പേരിലും അറിയപ്പെടാറുണ്ട് .

എള്ള് ഒരു ആഹാര വസ്തുവായി കഴിക്കുന്നതിനോടൊപ്പം ഒരു ഔഷധവുമായും ഉപയോഗിക്കുന്നു .എള്ളിന് നിരവധി ഔഷധഗുണങ്ങളുമുണ്ട് .ആയുർവേദത്തിൽ എള്ളിനെ സ്നേഹവർഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

രാസഘടകങ്ങൾ .

എള്ളിന്റെ  വിത്തിൽ 46% എണ്ണയും 22 % പ്രോട്ടീനും 18 % വഴുവഴുപ്പുള്ള ഒരു ദ്രാവകവും അടങ്ങിയിരിക്കുന്നു.എള്ളെണ്ണയിൽ സെസാമിൻ ,സെസമോളിൻ എന്നിവ അടങ്ങിയിരിക്കുന്നു 

രസാദിഗുണങ്ങൾ .

രസം - മധുരം, തിക്തം, കഷായം
ഗുണം - ഗുരു, സ്നിഗ്ധം
വീര്യം - ഉഷ്ണം
വിപാകം - മധുരം

ഔഷധയോഗ്യഭാഗങ്ങൾ -വിത്ത് ,ഇല ,തണ്ട്‌ ,എണ്ണ 

ഔഷധഗുണങ്ങൾ .

എള്ള്  വാതം ശമിപ്പിക്കുകയും ,പല്ലുകൾക്ക് ബലം നൽകുകയും ,മുടിവളർച്ചയെ സഹായിക്കുകയും ,ബുദ്ധിശക്തി വർധിപ്പിക്കുകയും ,ആർത്തവ സംബന്ധമായ രോഗങ്ങൾക്ക് ശമനം നൽകുകയും  .മുലപ്പാൽ വർധിപ്പിക്കുയും ,ശരീരപുഷ്ടി ഉണ്ടാക്കുകയും ,ശരീരത്തിന് സ്നിഗ്ധത ഉണ്ടാക്കുകയും ചെയ്യും കൂടാതെ തീപ്പൊള്ളൽ ,രക്താർശ്ശസ്സ് ,ചുമ ,വ്രണങ്ങൾ ,വയറുകടി ഭഗന്ദരം എന്നിവയ്ക്കും ഒരു ഉത്തമ പ്രതിവിധി .


ചില ഔഷധപ്രയോഗങ്ങൾ .

തീപ്പൊള്ളലിന് .

ശരീരത്തിൽ പൊള്ളലേറ്റാൽ വെളിച്ചണ്ണയും ,എള്ളണ്ണയും സമം യോജിപ്പിച്ചു പുറമെ പുരട്ടിയാൽ പൊള്ളൽ സുഖപ്പെടും.അല്ലങ്കിൽ കറുത്ത എള്ളും ,അതിന്റെ പകുതി അരിയും തണുത്ത വെള്ളത്തിലരച്ച് ഇടവിട്ട് പോള്ളലേറ്റ ഭാഗത്ത് പുരട്ടുന്നതും ഗുണം ചെയ്യും .

വ്രണങ്ങൾ .

എള്ളും ,തൈരും ചേർത്തരച്ച് വ്രണങ്ങളുടെ മുകളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടും .

തലമുടി വളർച്ചയ്ക്ക് .

കയ്യോന്നി നീരിൽ അതിന്റെ നാലിലൊന്ന് എള്ളണ്ണയും ചേർത്ത് കാച്ചി തലയിൽ തേയ്ക്കുകയും .എള്ളിന്റെ ഇലയും ,വേരും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തല കഴുകയും ചെയ്താൽ മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരും .

ചുമ .

എള്ള് കഷായം വച്ച് പഞ്ചസാരയൂം ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ ചുമ മാറും .

വയറുകടി .

എള്ള് അരച്ച് ആട്ടിൻ പാലിൽ ചേർത്ത് കഴിച്ചാൽ വയറിളക്കം,വയറുകടി എന്നിവ  മാറും.എള്ളിന്റെ ഇല ,വിത്ത് എന്നിവ കഷായം വച്ച് ശർക്കരയും ചേർത്ത് ദിവസം 2 നേരം വേദം കഴിച്ചാലും വയറുകടി ഭേദമാകും .

ആർത്തവ പ്രശ്നങ്ങൾ .

എള്ളണ്ണയിൽ കോഴിമുട്ട നല്ലവണ്ണം അടിച്ചു ചേർത്ത് 3 ദിവസം തുടർച്ചായി കഴിച്ചാൽ ആർത്തവ കാലത്തുണ്ടാകുന്ന അല്പാർത്തവം ,കഷ്ടാർത്തവം ,വിഷമാർത്തവം തുടങ്ങിയ എല്ലാ ആർത്തവം പ്രശ്നങ്ങളും മാറിക്കിട്ടും .  

ഭഗന്ദരം (ഫിസ്റ്റുല)

25 ഗ്രാം എള്ള് അരച്ച് 150 മില്ലി പാലിൽ ചേർത്ത് ദിവസവും രാവിലെ പതിവായി  കഴിച്ചാൽ  ഫിസ്റ്റുല മാറും,

പല്ലുകളുടെ ബലം വർധിപ്പിക്കാൻ .

എള്ള് ദിവസവും ചവച്ചരച്ച് കഴിച്ചാൽ പല്ലുകളുടെ ബലം വർധിക്കുകയും പല്ലിന് നല്ല വെള്ള നിറം കിട്ടുകയും ചെയ്യും .

ശിരോരോഗം .(തലയിലുണ്ടാകുന്ന രോഗങ്ങൾ )

കയ്യോന്നി ,ബ്രഹ്മി ,കരിനൊച്ചി ,നെല്ലിക്ക ഇവയിൽ ഏതെങ്കിലുമൊന്നിന്റെ നീരിൽ അതിന്റെ നാലിലൊന്ന് എള്ളെണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചാൽ ശിരോരോഗം ശമിക്കും .കൂടാതെ മുടികൊഴിച്ചിൽ  മാറി മുടി നന്നായി വളരുകയും ചെയ്യും .

മെലിഞ്ഞവർ തടിക്കാൻ .

60 ഗ്രാം എള്ള് വറുത്ത് രാവിലെ ചവച്ചു തിന്ന് പുറമെ ഒരു ഗ്ലാസ്  പച്ച വെള്ളവും കുടിക്കുക . ഇപ്രകാരം  രണ്ടു മാസത്തോളം തുടർച്ചയായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

രക്താർശ്ശസ്സ്.

എള്ള് അരച്ച് സമം വെളിച്ചണ്ണയും ചേർത്ത് രാവിലെ  വെറുംവയറ്റിൽ പതിവായി കഴിച്ചാൽ രക്താര്ശ്ശസ് ശമിക്കും .

ചുണ്ടുവീക്കം .

എള്ള് പാലിൽ അരച്ച് ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ടുവീക്കവും ,ചുണ്ടുവേദനയും മാറിക്കിട്ടും .

സ്ത്രീകളുടെ മാറിടങ്ങൾക്ക് വലുപ്പം കൂട്ടാൻ .

കുറുന്തോട്ടി വേര് , കോലരക്ക്  എന്നിവ കഷായം വച്ച് ജാതിക്കായും അരച്ച് ചേർത്ത് എള്ളണ്ണയിൽ കാച്ചി സ്തനങ്ങളിൽ പതിവായി പുരട്ടിയാൽ സ്തനങ്ങൾക്ക് നല്ല ഉറപ്പും മുഴുപ്പുമുണ്ടാകും .

സുഖപ്രസവത്തിന് .

മുക്കുറ്റി സമൂലം (വേരോടെ ) കഴുകി വൃത്തിയാക്കി അരച്ച് എള്ളണ്ണയിൽ ചാലിച്ച്‌ പതിവായി കഴിച്ചാൽ സുഖപ്രസവം ഉണ്ടാകും .

സ്വരം നന്നാവാൻ .

കരിങ്ങാലിപ്പൊടി എള്ളണ്ണയിൽ ചാലിച്ച് പതിവായി കഴിച്ചാൽ ശബ്‌ദമാധുര്യം ഉണ്ടാകും .

ശരീരപുഷ്ടിക്ക് .

എള്ളും ത്രിഫലാചൂർണ്ണവും ഒരേ അളവിൽ തേനിൽ കലർത്തി പതിവായി കഴിച്ചാൽ ശരീരം പുഷ്ടിപ്പെടും .

ശരീരകാന്തി വർധിപ്പിക്കാൻ .

എള്ളും ,നെല്ലിക്കയും ,ശർക്കരയും ചേർത്ത് ഇടിച്ച് പതിവായി കഴിച്ചാൽ ശരീരകാന്തി വർധിക്കും .




Previous Post Next Post