ഏഴിലംപാല ഔഷധഗുണങ്ങൾ

ഏഴിലംപാല,ഏഴിലം‌പാല,ഏഴിലം പാല,ഏഴിലംപാല/വാത,പാല,മുക്കം പാല,ദൈവ പാല,ദൈവപാല,പാലപൂവ്,പാലക്കറ,കുടപ്പാല,മംഗലപ്പാല,യക്ഷിപ്പാല,പാല പൂക്കുന്നത്.,aimas plants world,alstonia scholaris,tropical tree,മരം,യക്ഷി,bark,indian devil tree,devilish smell,saptaprani,medicinal uses,dita bark,medicinal,flowers of india,aanakkaryam,ആനക്കാര്യം,ആയൂർവേദം,നാട്ടുവൈദ്യം,ഗന്ധർവ്വൻ,mathrubhumi online,malayalam news,mathrubhumi news,mathrubhumi


ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഏഴിലംപാല .കേരളത്തിൽ ഇതിനെ മുക്കംപാല ,യക്ഷിപ്പാല ,ദൈവപ്പാലാ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ സപ്തവർണ്ണഃ ,സപ്തഛദഃ, ഛത്രപർണി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name : Alstonia scholaris
  • Family : Apocynaceae (Oleander family)
  • Synonyms : Echites scholaris
  • Common name : Scholar Tree , Blackboard Tree , Devil tree
  • Malayalam : Ezhilampala , Ezhilamppala , Daivappala , Yekshippala
  • Tamil : Ezilai Paalai
  • Telugu : Edakulayaraticettu
  • Kannada :  Aelele Haale,  Bantale, Doddapala
  • Hindi : Saptaparni
  • Bengali :  Chattim
ചുറ്റിലും ഇരുട്ട് പടരുന്ന രാത്രികളിൽ കാറ്റിലാകെ നിറയുന്ന പാലപ്പൂ മണവും .സൗന്ദര്യത്തിന്റെ ദേവതയെപ്പോലെ വരുന്ന യക്ഷികൾ. നിലാവുപോലെ ഐശ്വര്യം തുളുമ്പുന്ന മുഖവും . മുട്ടറ്റം അഴിഞ്ഞു വീണുകിടക്കുന്ന തലമുടിയും . കരിനീല കണ്ണുകളും .വെളുത്ത വസ്ത്രവും അണിഞ്ഞ് .അവൾ തന്റെ സൗന്ദര്യത്താൽ ആളുകളെ ആക്രിഷ്ടരാക്കി .പുഞ്ചിരിയോടെ അടുത്തെത്തി .ചുണ്ണാമ്പുണ്ടോ എന്ന് ചോദിക്കുന്ന യക്ഷി കഥകൾ .മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു .

പ്രണയവും പ്രതികാരവും എല്ലാം നിറഞ്ഞു തുളുമ്പുന്ന ഓരോ യക്ഷിയും ഏഴിലമ്പാലയിലോ ,കരിമ്പനയിലൊ ഒക്കെയാണ് വസിച്ചിരുന്നത് .അതുകൊണ്ടുതന്നെ വെള്ളിയാഴ്ച്ചകളിലോ ,അമാവാസി രാത്രികളിലോ ഇത്തരം മരങ്ങളുടെ പരിസരത്ത് ആരും പോകാറില്ല . ഇവയിലൊക്കെ യക്ഷികളെ കണ്ടവരും നാട്ടിൽ കുറവല്ല . ഇതുപോലെയുള്ള മുത്തശ്ശി കഥകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഒരു വൃക്ഷമാണ് 
ഏഴിലംപാല.

ഏഴിലംപാലയുടെ പൂക്കൾ രാത്രിയിലാണ് വിരിയുക .ആ പരിസരം മുഴുവൻ നിറഞ്ഞുനിൽക്കുന്ന രൂക്ഷ ഗന്ധമുണ്ട് ഇവയുടെ പൂക്കൾക്ക് .രാത്രിയിൽ പൂക്കൾ വിരിഞ്ഞാൽ പുലർച്ചെ വരെ ഈ ഗന്ധം നീണ്ടുനിൽക്കും . ഈ ഗന്ധം ആരെയും ആകർഷിക്കുന്നതാണ് . 

രാത്രിയിൽ ഈ മനം മയക്കുന്ന ഗന്ധം ആസ്വദിക്കാൻ പാലയുടെ അടുത്ത് യക്ഷികളും ,ഗന്ധർവ്വന്മാരും ഉണ്ടാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം .ഇത്തരം അന്ധവിശ്വാസങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ മരത്തെ പാശ്ചാത്യർ സാത്താന്റെ മാറാമെന്നാണ് വിളിക്കുന്നത് .

ഏഴിലംപാലയുടെ  പൂക്കൾക്ക് മറ്റ് പൂക്കളിൽ നിന്നും വ്യത്യസ്തമായ സുഗന്ധമാണുള്ളത്  . ഈ പൂക്കളുടെ മനം മയക്കുന്ന ഗന്ധം എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയണമെന്നില്ല. കാരണം ഇതിന്റെ പൂമ്പൊടിയും ,സുഗന്ധവും ചിലർക്ക് അലർജിയുണ്ടാക്കും .തലവേദന ,തല കറക്കം ,കണ്ണു ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും .അതിനാലാണ് ചിലർ ഏഴിലമ്പാലയുടെ ചുവട്ടിൽ തലകറങ്ങി വീഴുന്നത്.ഇത് കാണുന്നവർ വിചാരിക്കും യക്ഷി പിടിച്ചതാണെന്ന്‌ .


ആവാസമേഖല .

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലോ തെക്കുകിഴക്കൻ ഏഷ്യയിലോ ആണ് ഏഴിലംപാലയുടെ ജന്മദേശം .ഹിമാലയസാനുക്കൾ മുതൽ കന്യാകുമാരി വരെ ഈ വൃക്ഷം വളരുന്നു  ,കേരളത്തിലും തമിഴ്‌നാട്ടിലും ധാരാളമായി കാണപ്പെടുന്നു .കേരളത്തിൽ നാട്ടിലും കാട്ടിലും ഒരുപോലെ കാണപ്പെടുന്നു .

സസ്യവിവരണം .

ഏകദേശം 25 മീറ്റർ വരെ  ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഏഴിലംപാല . ഇവയുടെ തായ്ത്തടിയുടെയും ശാഖകളുടെയും തൊലി നല്ല കട്ടിയുള്ളതും ഇരുണ്ട ചാര നിറത്തിലുമാണ് .ഇവയുടെ ഒരു പർവ്വസന്ധിയിൽ ഏഴ് ഇലകൾ വീതം കാണും .അതിനാലാണ് ഈ വൃക്ഷത്തിന് ഏഴിലംപാല എന്ന് പേര് വരാൻ കാരണം .ഏഴിലംപാലയുടെ മരപ്പട്ടയിലും ഇലയിലും വെളുത്ത കറയുണ്ട് .

വൃശ്ചികം മുതൽ ധനു വരെയുള്ള കാലയളവിലാണ് ഏഴിലംപാലയുടെ പൂക്കാലം . ഇവയുടെ ഞെട്ടില്ലാത്ത ചെറിയ പൂക്കൾക്ക് പച്ചകലർന്ന വെള്ള നിറമാണ് .ഇവ പെട്ടന്ന് ആരുടെയും ശ്രെദ്ധയിൽ പെടുകയുമില്ല .കാണാൻ അത്ര ഭംഗിയില്ലാത്ത ഇവയുടെ പൂക്കൾക്ക് ആരെയും ആകർഷിക്കുന്ന സുഗന്ധമുണ്ട് .

ഏഴിലംപാലയുടെ ഉപയോഗങ്ങൾ .

ഏഴിലംപാലയുടെ തടിക്ക് ഈടും ബലവും തീരെ കുറവാണ് .വെള്ളയും കാതലുമുണ്ട് .കാതലിന് നരച്ച വെള്ള നിറമാണ് .യക്ഷി കഥകളിൽ നിറഞ്ഞുനിൽക്കുന്ന മരമായതുകൊണ്ടാകാം ശവപ്പെട്ടി നിർമ്മാണത്തിനാണ് ഏഴിലംപാലയുടെ തടി കൂടുതലും ഉപയോഗിക്കുന്നത് . മികച്ചൊരു ഔഷധസസ്യമാണ് ഏഴിലംപാല. ഇവയുടെ തൊലി , കറ എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട് .

രാസഘടകങ്ങൾ .

ഏഴിലംപാലയുടെ മരപ്പട്ടയിൽ ഡിറാറ്റമിൻ ,എക്കിറ്റാമൈൻ ,എക്കിസെറിൻ ,എക്കിറ്റിൻ ,എക്കിറൈറ്റിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു .കൂടാതെ സ്റ്റിറോൾ ,ലാക്ടോൺ എന്നിവയും അടങ്ങിയിട്ടുണ്ട് .

രസാദിഗുണങ്ങൾ .

രസം -തിക്തം ,കഷായം 
ഗുണം -ലഘു ,സ്നിഗ് ധം 
വീര്യം -ഉഷ്‌ണം 
വിപാകം -കടു 

ഔഷധഗുണങ്ങൾ .

മലമ്പനി ,പനി .അപസ്‌മാരം ,രക്തദൂഷ്യം ,ചൊറി ,വ്രണം ,കുഷ്ഠം,പ്രമേഹം ,ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കും .ആയുർവേദത്തിൽ കുഷ്ഠഘ്നൗഷധങ്ങളുടെ കൂട്ടത്തിലാണ്    ചരകൻ ഏഴിലംപാലയെ ഉൾപ്പെടുത്തിയിരിക്കുന്നത് .

ഔഷധയോഗ്യഭാഗങ്ങൾ -പൂവ് ,കറ ,തൊലി 


ചില ഔഷധപ്രയോഗങ്ങൾ .

പീനസം ,കഫക്കെട്ട് ,വിട്ടുമാറാത്ത തലവേദന.

ഏഴിലമ്പാലയുടെ പൂവ് അരച്ച് തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് നസ്യം ചെയ്താൽ പീനസം ,കഫക്കെട്ട് ,വിട്ടുമാറാത്ത തലവേദന എന്നിവ മാറും .

സോറിയാസിസ് .

ഏഴിലമ്പാലയുടെ തളിര് ഇല അരച്ച് കറുത്ത എള്ളും, മഞ്ഞളും, ചേർത്ത്  എണ്ണ  കാച്ചി തേച്ചാൽ സോറിയാസിസും മറ്റ്  ത്വക് രോഗങ്ങളും മാറും.ഏഴിലമ്പാലയുടെ  വേരിലെ  തൊലി ഉണക്കി പൊടിച്ച് പാലിൽ ചേർത്ത് കഴിച്ചാൽ  ത്വക് രോഗങ്ങൾ  മാറും.

മലബന്ധം .

ഏഴിലമ്പാലയുടെ 2 മി .ലി കറ ആവിശ്യത്തിന് ചൂട് വെള്ളത്തിൽ കലർത്തി കഴിച്ചാൽ വയറിളക്കാൻ സഹായിക്കുന്നു .

പനി ,മലമ്പനി .വയറിളക്കം  ,രക്തദൂഷ്യം ,ചർമ്മരോഗങ്ങൾ .

ഏഴിലമ്പാലയുടെ 25 ഗ്രാം തൊലി അരച്ച് 200 മി .ലി വെള്ളത്തിൽ തിളപ്പിച്ച് നാലിലൊന്നാക്കി വറ്റിച്ച് കിട്ടുന്ന കഷായം 25 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കുടിച്ചാൽ പനി ,മലമ്പനി .വയറിളക്കം ,രക്തദൂഷ്യം ,ചർമ്മരോഗങ്ങൾ എന്നിവ ശമിക്കും .

കുഷ്ഠരോഗം .

 ഏഴിലമ്പാലയുടെ വേരിന്മേൽ തൊലി അരച്ച് 6 ഗ്രാം വീതം പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ ആരംഭത്തിലുള്ള കുഷ്ഠരോഗം ശമിക്കും .

വ്രണങ്ങൾ .

ഏഴിലമ്പാലയുടെ കറ വ്രണങ്ങളിൽ പുറമെ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .

വായ്പ്പുണ്ണ് .

ഏഴിലമ്പാലയുടെ തൊലിയും ,കണികൊന്നയുടെ തൊലിയും ,കാട്ടു പടവലവും ,മുത്തങ്ങയും, ചന്ദനവും തുല്യ അളവിൽ  എടുത്ത് കഷായം വച്ച് കവിൾ കൊണ്ടാൽ വിട്ടുമാറാത്ത വായ്പ്പുണ്ണ്  മാറും.

തലവേദന .

ഏഴിലമ്പാലയുടെ പൂവ് അരച്ച് നെറ്റിയിൽ കട്ടിക്ക്  പുരട്ടിയാൽ തലവേദന മാറും. പൂവ് ഉണക്കിപ്പൊടിച്ച് മൂക്കിൽ വലിച്ചാലും തലവേദന ശമിക്കും .

പ്രമേഹം കൊണ്ടുള്ള കുരുക്കൾ .

ഏഴിലമ്പാലയുടെ തൊലിയിട്ട് തിളപ്പിച്ച വെള്ളത്തിൽ ധാരകോരിയാൽ പ്രമേഹക്കുരുക്കളും അതുമൂലമുണ്ടാകുന്ന നീരും വേദനയും മാറും .

ശരീരത്തിലുണ്ടാകുന്ന കുരുക്കൾ .

ഏഴിലമ്പാലയുടെ തൊലിയും ,ആടലോടകത്തിന്റെ വേരും ,ശതകുപ്പയും ചേർത്ത് കഷായം വച്ച് കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന കുരുക്കൾ മാറിക്കിട്ടും .

മുഖക്കുരു .

ഏഴിലമ്പാലയുടെ പൂവും, ചെമ്പകത്തിന്റെ പൂവും പാലിൽ അരച്ച് മുഖത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറിക്കിട്ടും .














Previous Post Next Post