തലയിലെ പെരുപ്പ് ,തലവേദന ,കണ്ണിൽ ഇരുട്ട് കയറുക കാഴ്ചക്കുറവ് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ മൈഗ്രൈൻ ആകാം .തലയുടെ പുറകിൽ പെരുപ്പ് തലവേദന ,അമിത വിയർപ്പ് ,കാഴ്ചയ്ക്കു മങ്ങൽ ,ഉറക്കക്കുറവ് ,ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ രക്തസമ്മർദ്ദമാകാം .അതുപോലെ അമിതായി ടെൻഷൻ ഉള്ളവരിലും തലയ്ക്കു ഭാരം അനുഭവപ്പെടാം ,കൂടാതെ തലയിലെ നീർക്കെട്ട് കാരണവും തലയ്ക്കു ഭാരം അനുഭവപ്പെടാം
മഞ്ഞൾപ്പൊടി ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടോ ,കർപ്പൂതുളസി ഇട്ടു തിളപ്പിച്ച വെള്ളംകൊണ്ടോ ആവി പിടിക്കുന്നത് തലയിൽ അനുഭവപ്പെടുന്ന ഭാരം ഇല്ലാതാക്കാൻ സഹായിക്കും
കയ്യോന്നി 10 ഗ്രാം സമൂലം അരച്ചു സൂര്യൻ ഉദിക്കുന്നതിനു മുൻപ് തലയിൽ തളം വയ്ക്കുക ഇങ്ങനെ ഒരാഴ്ച പതിവായി ചെയ്താൽ തലയിൽ അനുഭവപ്പെടുന്ന തരിപ്പ് മാറിക്കിട്ടും
പൂവാംകുറുന്തൽ സമൂലം അരച്ച് നെറ്റിയിൽ പുരട്ടി അര മണിക്കൂർ മലർന്നു കിടക്കുക ഇങ്ങനെ ഒരാഴ്ച ചെയുമ്പോൾ നെറ്റിയിലും തലയിലും കെട്ടിക്കിടക്കുന്ന പഴുപ്പും കഫവും മൂക്കിൽകൂടി പുറത്തു വരികയും തലയ്ക്കു അനുഭവപ്പെടുന്ന കനം മാറിക്കിട്ടുകയും ചെയ്യും
കരിമുത്തിൾ ഉണക്കിപ്പൊടിച്ചു 5 ഗ്രാം വീതം ആട്ടിൻപാലിൽ കലക്കി രാവിലെ വെറുംവയറ്റിൽ കുറച്ചുദിവസം പതിവായി കുടിച്ചാൽ തലയിൽ അനുഭവപ്പെടുന്ന തരിപ്പും കണ്ണിൽ ഇരുട്ടു കയറുന്ന അവസ്ഥയും മാറിക്കിട്ടും
കരിനൊച്ചിയുടെ ഇല ചതച്ച് നീരെടുത്ത് 4 തുള്ളി വീതം രണ്ടു മൂക്കിലും ഒഴിച്ചാൽ തലയിലെ തരിപ്പ് പൂർണ്ണമായും മാറും
ഉണങ്ങിയ നെല്ലിക്ക പൊടിച്ച് 5 ഗ്രാം വീതം ചെറുതേനിൽ ചലിച്ചു കുറച്ചു ദിവസം പതിവായി കഴിച്ചാൽ തലയിലെ തരിപ്പ് പൂർണ്ണമായും മാറും