മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു ഔഷധച്ചെടിയാണ് ബ്രഹ്മി .ചെറിയ ഇലകളോട് കൂടിയതും നിലത്ത് പടർന്നു കിടക്കുന്നതുമായ ഒരു സസ്യമാണ് ബ്രഹ്മി .ഇതിന്റെ ഇല ചതച്ചാൽ നല്ല പതയുള്ളതും ഇതിന്റെ നീരിന് ചെറിയ കയ്പുള്ളതുമാണ് .ചളി പ്രദേശങ്ങളിലാണ് ഇത് കൂടുതലായും തഴച്ചു വളരുന്നത് .നമ്മുടെ നാട്ടിൽ വ്യവസായ അടിസ്ഥാനത്തിൽ ബ്രഹ്മി കൃഷി ചെയ്യപ്പെടുന്നു കുഞ്ഞുങ്ങളുടെ ബുദ്ധിവളർച്ചയ്‌ക്ക് സഹായിക്കുന്ന ഒരു ഉത്തമ ഔഷധമാണ് ബ്രഹ്മി .മാനസിക രോഗങ്ങൾക്കും അപസ്മാര രോഗത്തിനും ബ്രഹ്മി ഔഷധമായി ഉപയോഗിക്കുന്നു .ഉത്‌കണ്ഠ ,നൈരാശ്യം,വിഷാദം,മാനസിക സമ്മര്‍ദ്ദം തുടങ്ങി പല രോഗങ്ങളിലും ബ്രഹ്മി വളരെ ഫലപ്രദമാണ്.ഓര്‍മശക്തി കൂട്ടാനും ബ്രഹ്മി വളരെ നല്ലതാണ്. ബ്രഹ്മി സമൂലമായി ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Scrophulariaceae
ശാസ്ത്രനാമം : Bacopa monnieri
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് :Water Hyssop
സംസ്‌കൃതം : ബ്രഹ്മീ ,ബ്രാഹ്മി ,ശീതകാമിനി ,ത്രായന്തീ
ഹിന്ദി : ബ്രംഭി
ബംഗാളി : ബ്രിഹ്മിസാക
തമിഴ് : നീർബ്രഹ്മി
തെലുങ്ക് :സാംബ്രണിച്ചെട്ടു
രസാദി ഗുണങ്ങൾ
രസം :കഷായം, തിക്തം
ഗുണം :ലഘു, തീക്ഷ്ണം
വീര്യം :ശീതം
വിപാകം :മധുരം
പ്രഭാവം :മേധ്യം
ഔഷധഗുണങ്ങൾ
ഓർമ്മശക്തി വർധിപ്പിക്കും ,സ്വരം നന്നാക്കും ,പ്രമേഹം ,കുഷ്ടം ,വിഷം ,കാസം ,വീക്കം ജ്വരം എന്നിവയെ ശമിപ്പിക്കും
ചില ഔഷധപ്രയോഗങ്ങൾ
ബ്രഹ്മി നിഴലിൽ ഉണക്കിപ്പൊടിച്ചു 5 ഗ്രാം വീതം നെയ്യിൽ ചേർത്ത് കഴിച്ചാൽ യവ്വനം നിലനിർത്തതാൻ സാധിക്കും
5 മില്ലി ബ്രഹ്മിയുടെ നീരും അതെ അളവിൽ വെണ്ണയും ചേർത്ത് രാവിലെ കുട്ടികൾക്ക് പതിവായി കൊടുത്താൽ ബുദ്ധിശക്തിയും ,ഓർമ്മശക്തിയും വർദ്ധിക്കും
അപസ്മാരം ,ഉന്മാദം എന്നീ രോഗങ്ങൾക്ക് ബ്രഹ്മി പാലിൽ കാച്ചി പതിവായി കുടിച്ചാൽ മതിയാകും
ബ്രഹ്മി,വയമ്പ് ,ആടലോടകം ,വാല്മുളക് ,കടുക്ക എന്നിവ തുല്യ അളവിൽ കഷായം വച്ച് തണുത്തതിന് ശേഷം തേൻ ചേർത്ത് കഴിച്ചാൽ സ്വരം നന്നാകും ശബ്ദം ഇടറുകയില്ല
ബ്രഹ്മി പാലിൽ അരച്ച് പതിവായി കഴിച്ചാൽ മൂലക്കുരു ശമിക്കും
ബ്രഹ്മിയുടെ നീര് പശുവിൻ പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ ലൈംഗീകശക്തി വർദ്ധിക്കും
ബ്രഹ്മിയുടെ നീര് വെളിച്ചെണ്ണ കാച്ചി തലയിൽ തേയ്ച്ചാൽ ശിരോരോഗങ്ങൾ ശമിക്കും