പുല്ലുവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ ചെടിയാണ് മുള 30 മീറ്റർ ഉയരത്തിൽ വരെ ഇതു കൂട്ടമായി വളരുന്നു .സിലിണ്ടർ രൂപത്തിൽ അനേകം മുട്ടുകളോടു കൂടിയതും അകം പൊള്ളയായതും അനായാസം പൊട്ടിക്കാവുന്നതുമാണ് മുള .ഇതിന്റെ ഇലകൾക്ക് വയമ്പിന്റെ ഇലകളോട് സാദൃശ്യമുണ്ട് ഏകദേശം 30 വർഷത്തിൽ മുകളിലാകും മുള പുഷ്പ്പിക്കാൻ .ഇതിന്റെ പൂക്കൾക്ക് ഇളം പച്ച നിറമാണ് .ഇതിന്റെ അരി ഏതാണ്ട് ഗോതമ്പുമണി പോലെ തന്നെയിരിക്കും .ചില മുളയുടെഉള്ളിൽ ഒരു ദ്രാവകം ഊറിവന്നു കാട്ടിയാകും ഇതിന് മുളവെണ്ണ ,മുളംകല്ല് ,മുളനൂറ്,മുളം കർപ്പൂരം എന്നിങ്ങനെ പേരുകൾ പറയും ഇത് ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് ചോറുൾപ്പടെ അരികൊണ്ടുണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും മുളയരികൊണ്ട് ഉണ്ടാക്കാം വായനാട്ടിലുള്ള ചില കടകളിൽ മുളയരി വാങ്ങാൻ കിട്ടും എന്നു പറയുന്നു
ജപ്പാൻ, ചൈന,തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു.അതുപോലെ മുളയുടെ കൂമ്പ് അച്ചാറിടാൻ ഉപയോഗിക്കുന്നു .മുളയരിയും വളരെ ഔഷധഗുണമുള്ള ഒരു ഭക്ഷ്യവസ്തുവാണ് ,കട്ടിൽ താമസിക്കുന്ന ആദിവാസികൾക്ക് മുളയരി ഒരു ആഹാരമാണ് .
പണ്ടുകാലം മുതൽക്കേ പാർപ്പിടം ,വേലി ,പന്തൽ ,ഏണി തുടങ്ങിയ നിത്യജീവിതവുമായി ബന്ധപ്പെട്ട് മുള ഉപയോഗിച്ചു പോരുന്നു .കടലാസ് നിർമ്മിക്കുന്നത് മുള ഉപയോഗിച്ചാണ് കൂടാതെ കുട്ട ,വട്ടി തുടങ്ങിയ ഉപകരണങ്ങളും മുളകൊണ്ടുണ്ടാകുന്നു കേരളം ,അസ്സം ,ബംഗാൾ എന്നിവിടങ്ങളിൽ മുള സാധാരണയായി കണ്ടുവരുന്നു .തളിരില ,മുട്ട് ,മുളംകല്ല് ,വേര് തുടങ്ങിയവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .പുണർതം നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷം മുളയാണ്
കുടുംബം :Poaceae
ശാസ്ത്രനാമം :Bambusa arundinacae,Bambusa bambos
മറ്റുഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്:Bamboo
സംസ്‌കൃതം :വംശഃ ,രുജാസഹം ,വേണുഃ ,വംശലേഖനം
ഹിന്ദി :ബൻസ്
ബംഗാളി : ബൻസ്
തമിഴ് :പെരിയമുൻഗിൽ ,മംഗൽ ,മുൻഗിൽ
തെലുങ്ക് :മുള്ളവെടുരു ,ബോംഗ
ഔഷധഗുണങ്ങൾ
കഫ പിത്തരോഗങ്ങൾ ശമിപ്പിക്കുന്നു ,ശരീരബലം ഉണ്ടാക്കുന്നു ,ശരീരത്തിനെ തടിപ്പിക്കുന്നു ,തളിരിലയ്ക്ക് വ്രണങ്ങളെ സുഖപ്പടുത്താനുള്ള കഴിവുണ്ട് ,വാജീകരണ ശക്തിയുണ്ട്
ചില ഔഷധപ്രയോഗങ്ങൾ
മുളയുടെ തളിരും, ,കരിംജീരകവും ,കോട്ടതേങ്ങയും ഇവ തുല്യഅളവിൽ കഷായം വച്ചു കഴിച്ചാൽ അർശ്ശസ് ശമിക്കും
മുളയുടെ തളിര് അരച്ചു പുരട്ടിയാൽ വ്രണം കരിയും
മുളയുടെ ഉള്ളിലുണ്ടാകുന്ന ,മുളനൂറ് കഴിച്ചാൽ ശുക്ലം വർദ്ധിക്കും
മുളയുടെകുരുന്നില കഷായം വച്ചു കുടിച്ചാൽ ആർത്തവം ക്രമപ്പെടും
മുളയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീര വേദന മാറും
മുളയുടെ തളിരിലയുടെ നീര് കഴിച്ചാൽ വെരിക്കോസ് വെയിന്‍ ശമിക്കും
ഇളം മുള അച്ചാറിട്ടു കഴിച്ചാൽ ഉദരരോഗങ്ങൾ ശമിക്കും ,വിശപ്പും ദഹനവും ഉണ്ടാകും
കന്നുകാലികൾക്കുണ്ടാകുന്ന വയറിളക്കത്തിന് മുളയിലേ ഉപ്പും കുരുമുളകും ചേർത്ത് അരച്ചു കൊടുത്താൽ മാറും
മുളയുടെ വേര് അരച്ചു തേച്ചു കുളിച്ചാൽ ചൊറി ,ചിരങ്ങ് മുതലായവ മാറും
മുളയരി പായസം കഴിച്ചാൽ വിയർപ്പുനാറ്റം ,ഉദരരോഗങ്ങൾ ,വിശപ്പില്ലായ്മ ,ഗ്യാസ്ട്രബിൾ തുടങ്ങിയവ മാറിക്കിട്ടും
മുളയരി പതിവായി കഞ്ഞി വച്ചു കഴിച്ചാൽ പ്രമേഹരോഗം ശമിക്കും
മുളയരി മുളപ്പിച്ച് പതിവായി കഴിച്ചാൽ വെള്ളപ്പാണ്ട് മാറും
മുളയരികൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കി കഴിച്ചാൽ അസ്മ പോലെയുള്ള ശ്വാസകോശരോഗങ്ങൾശമിക്കും