അരയാൽ
വൃക്ഷണങ്ങളുടെ രാജാവാണ് അരയാൽ അശ്വത്ഥഃ,ബോധിദ്രുമഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന അരയാൽ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരുപോലെ ഒരു പുണ്ണ്യ വൃക്ഷമാണ് .ഹൈന്ദവ വിശ്വാസപ്രകാരം അരയാൽ വെറുമൊരു മരമല്ല ഭക്തിയോടെ പരിപാലിച്ചാൽ ഐശ്വര്യം പ്രദാനം ചെയ്യുന്ന പുണ്ണ്യ വൃക്ഷമാണ് അരയാൽ .ദൈവങ്ങളെ പോലെ മരങ്ങളെയും ആരാധിക്കുന്നവരായിരുന്നു ഭാരതീയർ .ബുദ്ധമത വിശ്വാസികളും ഹിന്ദുമത വിശ്വാസികളുമാണ് അരയാലിനെ ആരാധിക്കുന്നത് .ധാരാളം തണൽ നൽകുന്നതും ദീർഘായുസ്സുള്ളതുമായതിനാൽ പണ്ട് പുരാതനകാലം മുതലേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അരയാലുകൾ തണൽമരങ്ങളായി ഉപയോഗിച്ചുപോന്നിരുന്നു.ആലുകളെ വലം വച്ച് തൊഴുന്നത് പഴയകാലത്തെ ആളുകളുടെ പതിവായിരുന്നു.ശ്രീ ബുദ്ധന്ന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായിരിക്കവേയായിരുന്നു. അതുകൊണ്ട് ആ ആൽമരം ബുദ്ധമതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു.ഹിന്ദുക്കൾ വൃക്ഷരാജനായ അരയാൽ വൃക്ഷത്തിന്റെ താഴ്ഭാഗത്ത് ബ്രഹ്മാവും മദ്ധ്യത്തിൽ വിഷ്ണുവും അഗ്രത്തിൽ ശിവനും വസിക്കുന്നതായി സ്ങ്കൽപ്പിക്കുന്നു.ക്രിസ്ത്യാനികൾ വരെ അവരുടെ താലിമാലയിൽ ആലിലയുടെ രൂപമാണ് ഉപയോഗിച്ചിരുന്നത് അടുത്തകാലത്ത് കുരിശും ആലിലയോട് ചേർത്തത് .പൂയം നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷം അരയാലാണ്
കുടുംബം : Moraceae
ശാസ്ത്രനാമം : Ficus religiosa
മറ്റുഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്:Sacred fig
സംസ്‌കൃതം :അശ്വത്ഥഃ,ബോധിദ്രുമഃ,പിപ്പല
ഹിന്ദി :പിപൽ
ഗുജറാത്തി :പീപലോ
ബംഗാളി :പിപൽ
തമിഴ് :അരശു
പേരാൽ
50 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു വൻ മരമാണ് പേരാൽ .മിക്കവാറും പേരാലുകൾ മറ്റു മരങ്ങളിലെ പോടുകളിൽ വളർന്ന് വായവവേരുകൾ താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു പതിവ്. വേരേത് തടിയേത് എന്ന് തിരിച്ചറിയാൻ കഴിയില്ല. നിലത്തു വളർന്നുകാണുന്നവ മിക്കവാറും മനുഷ്യർ നട്ടതാണ് .ആലിൻപഴം പഴുക്കുമ്പോൾ കാക്കക്ക് വായ്പുണ്ണ് എന്നൊരു ചൊല്ലു തന്നെയുണ്ട് .ആലിന്റെ കായ്കൾ പഴുക്കുന്ന സമയത്ത് ധാരാളം പക്ഷികൾ പഴം തിന്നാൻ വരും കാക്കകൾക്ക് ഇത് ഉതസവകാലം പോലെയാണ്. ആലിൻപഴം .ഇതിന്റെ വിത്തുകൾ;പക്ഷികൾ ഭക്ഷിച്ചതിനു ശേഷംകേടുകൂടാതെ വിസർജ്ജിക്കപ്പെടുന്നു.ഏതെങ്കിലും മതിലിന്റെ വിടവുകളിലോ മരത്തിന്റെ പോടുകളിലോ വിസർജ്ജിക്കപ്പെടുന്ന വിത്തുകൾ മുളച്ചുവരുന്നു. മകം നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷം കൂടിയാണ് പേരാൽ
കുടുംബം : Moraceae
ശാസ്ത്രനാമം :Ficus benghalensis
മറ്റുഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്:Banyan
സംസ്‌കൃതം :വടഃ,ബഹുപാദഃ,നൃഗ്രോധഃ
ഹിന്ദി :ബട
ഗുജറാത്തി :വഡലോ
ബംഗാളി :ബട
തെലുങ്ക് :പേട്ടിമാരി
അത്തി
പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്ന , കാതലില്ലാത്ത, ബഹുശാഖിയായ ആൽവംശത്തിൽപ്പെട്ട ഒരുവൃക്ഷമാണ് അത്തി .ഇവയുടെ ഇലയുടെ ആകൃതി കാരണം ആനച്ചെവിയൻ അത്തി എന്നും പറയാറുണ്ട് .ഫലവൃക്ഷമായും അലങ്കാര വൃക്ഷമായും ഇത് നട്ടുവളർത്താറുണ്ട് ഏഷ്യയിൽ എല്ലായിടത്തും അത്തി കണ്ടുവരുന്നു .അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട .നാല്പാമരാദി എണ്ണയിലെ ഒരു പ്രധാന ചേരുവയാണ് അത്തി.കാർത്തിക നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് അത്തി
കുടുംബം :Moraceae
ശാസ്ത്രനാമം :Ficus racemosa
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്:Cluster fig
സംസ്‌കൃതം :സേവ്യ ,ഉദരുംബഃ,ജന്തുഫലഃ,കൃമിഫലഃ
ഹിന്ദി :ഉമർ ,ഗുലർ
ഗുജറാത്തി :ഉംബരി
ബംഗാളി :ഡുമർ ,ജാഗ്യദുമർ
തമിഴ് :അത്തി
തെലുങ്ക് :അത്തി ,ബ്രഹ്മദേവി
ഇത്തി
ഇന്ത്യ , ബർമ , ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കാണുന്ന ആൽമരങ്ങളിൽ ഒരിനം വൃക്ഷമാണ് ഇത്തി .ഈ മരം പല പല വലുപ്പത്തിൽ കാണപ്പെടും .നമ്മൾ പലടത്തും കണ്ടിട്ടുണ്ടാകും ദ്രവിച്ച വീടുകളുടെ ഭിത്തികളിലും കിണറുകളിലും കിളിച്ചുനിൽക്കുന്നത് .ഇതിന്റെ ഇലകൾ മാവിലയോളം വീതിയുള്ളതും ഇരുണ്ട പച്ച നിറത്തോടു കൂടിയതുമാണ്.ഇത്തിയുടെ വേര്, കായ് , തൊലി, ഇല ഇവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
രക്തശൂദ്ധിക്കും, വിഷം മുതലായവക്കും . മോഹാലസ്യം , തളർച്ച , രക്തപിത്തം തുടങ്ങിയവയ്ക്കും ഇത്തി മരുന്നായി ഉപയോഗിക്കുന്നു.പ്രമേഹത്തിനുള്ള മരുന്നായും ഇത്തി ഉപയോഗിക്കുന്നു.മുകളിൽ പറഞ്ഞ എല്ലാ മരങ്ങൾക്കും പാൽ പോലെയുള്ള കറയുണ്ട് ഇവയുടെ തൊലിക്ക് ഔഷധഗുണങ്ങളുമുണ്ട് .ഉത്രം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് ഇത്തി
കുടുംബം :Moraceae
ശാസ്ത്രനാമം :Ficus tinctoria
മറ്റുഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്:Dye Fig
സംസ്‌കൃതം :പ്‌ളക്ഷഃ, ഉദുംമ്പര ,
ഹിന്ദി :പാകർ
ബംഗാളി :പകുഡു
തമിഴ് :ഇരുളി ,ഇത്തി
തെലുങ്ക് : കപ്പ ,കോൻഡജുവ്വി
ചില ഔഷധപ്രയോഗങ്ങൾ
അത്തി ,ഇത്തി ,അരയാൽ ,പേരാൽ ,കല്ലാൽ ഇവയുടെ തൊലി കഷായം വാച്ചു കഴിക്കുകയും ധാരകോരുകയും ചെയ്താൽ മണ്ഡലി പാമ്പ് കടിച്ചുണ്ടാകുന്ന വിഷവും അതുമൂലമുണ്ടാകുന്ന വായിലൂടെയും ,മൂക്കിലൂടെയും ,രോമകൂപങ്ങളിൽ കൂടെയും രക്തം വരുന്ന അവസ്ഥ മാറും .ഈ പ്രയോഗം വിഷവൈദ്യൻ മാർ ഉപയോഗിച്ചുവരുന്നു
അത്തി ,ഇത്തി ,അരയാൽ ,പേരാൽ ,കല്ലാൽ ഇവയുടെ തൊലിയും പാച്ചോറ്റിത്തൊലിയും കഷായം വച്ചു കുടിക്കുകയും ഈ കഷായം കൊണ്ട് യോനി കഴുകുകയുംചെയ്താൽ ആർത്തവ സംബന്ധമായ എല്ലാ അസുഖങ്ങളും മാറും
അത്തി ,അരയാൽ ,പേരാൽ ,കല്ലാൽ എന്നിവ കഷായം വച്ച് വ്രണങ്ങൾ കഴുകുകയും കഴുകുകയും ഇത്തിയുടെ തൊലി ഉണക്കിപ്പൊടിച്ചു വ്രണങ്ങളിൽ വിതറുകയും ചെയ്താൽ എത്ര പഴകിയ വ്രണവും പെട്ടന്നു കരിയും
പേരാലിന്റെ കറയും കായും കൂടി അരച്ച് പുരട്ടിയാൽ ഉപ്പൂറ്റി വെടിച്ചു കീറുന്നത് മാറും
അത്തി മൊട്ട് കഷായം വച്ചു അൽപ്പം കവിമണ്ണും ചേർത്ത് 60 മില്ലി വീതം ദിവസം 3 നേരം കഴിച്ചാൽ രക്താർശ്ശസ് ,അമിത ആർത്തവം എന്നിവ ഇല്ലാതാകും