ഇന്ത്യയിലുടനീളമുള്ള വനപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് പ്ലാശ് .ചമത എന്ന പേരിലും ഇത് അറിയപ്പെടുന്നു .ചാരനിറത്തിലുള്ള തൊലിയും , വളഞ്ഞുപുളഞ്ഞ തടിയുമായി ശാഖകളോടെ, ചുവന്ന പൂക്കളുള്ള ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണ് പ്ലാശ് .പൂരം നക്ഷത്രക്കാരുടെ വൃക്ഷമാണ് പ്ലാശ് .പൂജാകർമ്മങ്ങൾക്ക് ചാമത്തണ്ട് ഉപയോഗിക്കാറുണ്ട്.കഫ, വാതരോഗങ്ങൾ, യോനീരോഗങ്ങൾ, ഉദരകൃമി, ചൊറിച്ചിൽ, രക്തവാർച്ച എന്നിവയുടെ ചികിത്സയ്ക്ക് ഔഷധമായി പ്ലാശ് ഉപയോഗിച്ചു വരുന്നു .ഇതിന്റെ പൂവ് ,കായ് ,ഇല ,തൊലി എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിച്ചുവരുന്നു .പ്ലാശ് പൂരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ്
കുടുംബം : Fabaceae
ശാസ്ത്രനാമം :Butea monosperma
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Flame of the forest
സംസ്‌കൃതം : ബ്രഹ്മവൃക്ഷഃ ,രക്തപുഷ്പകഃ ,പലാശം
ഹിന്ദി : പലാസ്
ബംഗാളി : പലാശ്
തമിഴ് : പലാശം ,മുർക്കംപൂ
തെലുങ്ക് : പലഡുലു ,പലാസമു
രസാദി ഗുണങ്ങൾ
രസം :കടു, തിതം, കഷായം
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു
ഔഷധഗുണങ്ങൾ
കഫ, വാതരോഗങ്ങൾ, യോനീരോഗങ്ങൾ, ഉദരകൃമി, ചൊറിച്ചിൽ, രക്തവാർച്ച എന്നിവയുടെ ചികിത്സയ്ക്ക് ഔഷധമായി പ്ലാശ് ഉപയോഗിച്ചു വരുന്നു.ഇതിന്റെ വിത്ത് ,കറ ,തൊലി എന്നിവയ്ക്ക് ഉദരകൃമിയെ നശിപ്പിക്കാനുള്ള കഴിവുണ്ട്
ചില ഔഷധപ്രയോഗങ്ങൾ
പ്ലാശിന്റെ കുരു അരച്ച് 6 ഗ്രാം വീതം ഒരു ഗ്ലാസ് മോരിൽ കലക്കി രാവിലെയും വൈകിട്ടും തുടർച്ചയായി 3 ദിവസം കുടിച്ചാൽ ഉദരകൃമി നശിക്കും
ഇതിന്റെ കറയും ഗ്രാമ്പു പൊടിച്ചതും ചേർത്ത് കഴിച്ചാൽ വയറിളക്കം മാറും
പ്ലാശിൻ തൊലി കഷായം വച്ച് പതിവായി കുറച്ചുനാൾ കഴിച്ചാൽ ശുക്ലദോഷം ,ബീജക്കുറവ് എന്നിവ മാറും
ഇതിന്റെ വിത്ത് പൊടിച്ച് നാരങ്ങാനീരിൽ ചലിച്ചു പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ മാറും
പ്ലാശിന്റെ തൊലി കഷായം വച്ച് ദിവസം 3 നേരം കഴിച്ചാൽ സ്ത്രീകളിലുണ്ടാകുന്ന രക്തശ്രാവംശമിക്കും
പ്ലാശിന്റെ പൂവ് അരച്ച് കഴിച്ചാൽ ഗർഭധാരണം തടയും
പ്ലാശിന്റെ വിത്ത് ഉണക്കിപ്പൊടിച്ച് മുറിവിലോ വ്രണത്തിലോ ഇട്ടാൽ അവ വേഗന് സുഖപ്പെടും