ഇന്ത്യയിൽ . മിക്കവാറും പർവ്വത പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് വിഴാൽ ഇതിന് വിഴാലരി എന്നും പേരുണ്ട്.വളരെ ഉയരത്തിൽ പടർന്നു വളരുന്ന വള്ളിചെടിയാണ് വിഴാൽ .ഇതിൻറെ തണ്ടുകൾക്ക് പച്ചനിറമാണ് .നാടവിര ,നൂൽ വിര , ഉണ്ട വിര, മുതലായവയ്‌ക്കെതിരെയുള്ള വളരെ ശക്തമായ വിര നാശിനിയാണ് വിഴാലരി ഇതിന്റെ വിത്താണ് ഔഷധങ്ങക്കായി ഉപയോഗിക്കുന്നത്
കുടുംബം :Primulaceae
ശാസ്ത്രനാമം :Embelia ribes
മറ്റുഭാഷകളിലുള്ള പേരുകൾ
ഇംഗ്ലീഷ് :Wawrung
സംസ്‌കൃതം :വിഡംഗ, വിലംഗ, വെല്ല, കൃമിഘ്ന, കൃമിരിപു
ഹിന്ദി :വായവിഡംഗ
ബംഗാളി :വിഡംഗം
തമിഴ് ;വായു വിളാമയം
തെലുങ്ക് :വായു വിളാമയം
ഔഷധഗുണം
ഉദരകൃമികളെ നശിപ്പിക്കുന്നു ,കഫ വാതരോഗങ്ങൾ ഇല്ലാതാക്കുന്നു ,കുഷ്ടരോഗം ശമിപ്പിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
ഉദരകൃമി ശല്മുള്ളവർ ഒരു സ്പൂണ്‍ വിഴാലരി വറുത്തു പൊടിച്ച് ചൂടുവെള്ളത്തിലോ പച്ചമോരിലോ കലക്കി 7 ദിവസം കുടിച്ചാൽ ഉദരകൃമി ഇല്ലാതാകും
മുഖത്തും ശരീരത്തിലും നിറവ്യത്യാസവും ചൊറിച്ചിലും ഉണ്ടായാല്‍, വിഴാലരി പൊടി മരോട്ടി എണ്ണയില്‍ കുഴച്ചു തേയ്ച്ചാൽ മാറിക്കിട്ടും
പീനസം ,തലവേദന എന്നീ അസുഖങ്ങൾക് വിഴാലരി പൊടിച്ചു നസ്യം ചെയ്താൽ മതിയാകും
വിഴാലരി പൊടിച്ച് ഒരു സ്പൂണ്‍ പൊടി വീതം തേനില്‍ ചാലിച്ച് കഴിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അസുഖം മാറിക്കിട്ടും
വിഴാലരി,കാരെള്ള് ,കാര്‍കോകിലരി,തുത്തിയരി എന്നിവതുല്യ അളവിൽ വറുത്ത് പൊടിച്ച് ഒരു സ്പൂണ്‍പൊടി കല്‍ക്കണ്ടവും തേനും ചേര്‍ത്ത് ദിവസം രണ്ടു നേരംകഴിച്ചാൽ എല്ലാവിധ ത്വക്‌രോഗങ്ങളുംമാറിക്കിട്ടും മൂന്നു മാസം വരെ കഴിക്കണം
വിഴാലരി ,ത്രിഫലത്തോട് ,കരിങ്കാലിക്കാതൽ ഇവ തുല്യ അളവിൽ കഷായം വച്ചു കഴിച്ചാൽ കുഷ്ടരോഗം ശമിക്കും