വേലികളിലും മറ്റു സസ്യങ്ങളിലും പടർന്നു വളരുന്ന ഒരു സസ്യമാണ് മേന്തോന്നി മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും ഇതിനു പേരുണ്ട്.ഇതിന്റെ പൂവിന്റെ നിറത്തിലും ആകൃതിയിലുമുള്ള പ്രത്യേകത കൊണ്ടു, അഗ്നിശിഖ, ചെകുത്താന്‍പൂവ് എന്നൊക്കെ ചിലയിടങ്ങളില്‍ വിളിക്കുന്നത്.തമിഴ്നാട് ചില പ്രദേശങ്ങളിൽ കലായി,കാന്തൽ എന്നും ഇതിനെ വിളിക്കുന്നു .മഞ്ഞനിറമുള്ള മനോഹരമായ വലിയ പൂക്കൾ ഉണ്ടാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത .ക്രമേണ ഈ പൂക്കളുടെ നിറം ചുവപ്പോ ,ഓറഞ്ചു നിറമോ ആയി മാറുന്നു .ഇതിന്റെ ഫലം പച്ച കലർന്ന മഞ്ഞ നിറത്തിൽ ക്യാപ്സൂൾ ആകൃതിയിലാണ് .ഇതിന്റെ കിഴങ്ങുകൾക്ക് നല്ല നീളമുള്ളതും പെൻസിലിന്റെ വണ്ണവുമാണ് ഉള്ളത് .കേരളത്തിൽ വയനാടൻ കാടുകളിൽ ഈ സസ്യം ധാരാളമായി കണ്ടുവരുന്നു .ഇതിന്റെ ഇലയും കിഴങ്ങും ഔഷധത്തിനായി ഉപയോഗിക്കുന്നു
കുടുംബം :Colchicaceae
ശാസ്ത്രീയനാമം :Gloriosa superba
മറ്റുഭാഷകളിലുള്ള പേരുകൾ
ഇംഗ്ലീഷ്:ഗ്ലോറി ലില്ലി, ഫ്ലേം ലില്ലി, ക്രീപ്പിങ് ലില്ലി, ക്ലൈംബിങ് ലില്ലി
സംസ്‌കൃതം : ലാങ്ഗലി, ശക്രപുഷ്പി, അഗ്നിശിഖ, ഹരിപ്രിയ
ഹിന്ദി : കലീഹാരി, കലിയാരി
ബംഗാളി : ഉലടചംഡാല
തമിഴ് : കലായി, കാന്തൽ
തെലുങ്ക് : ആദാ
ഔഷധഗുണങ്ങൾ
കിഴങ്ങ് പ്രധാനമായും വിഷചികിത്സയ്ക്കും, ത്വക്ക് രോഗശമനത്തിനും ഉപയോഗിക്കുന്നു,ഗർഭാശയത്തേയും ഹൃദയത്തെയുംചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു ,പഴയകാലത്ത് ഗര്‍ഭഛിദ്രത്തിനും, പ്രസവം വേഗത്തിലാക്കാനുമൊക്കെ മേന്തോന്നിക്കിഴങ്ങ് ഉപയോഗിച്ചിരുന്നു,ഇതിന്റെ ഇലയുടെ നീര് പേന്‍നാശിനിയായും ഉപയോഗിച്ചിരുന്നു
ചില ഔഷധപ്രയോഗങ്ങൾ
ഇതിന്റെ ഇലയുടെ നീരുകൊണ്ടു തല കഴുകിയാൽ പെൻ ,ഈര് എന്നിവ ഇല്ലാതാകും
പ്രസവം താമസിച്ചാൽ ഇതിന്റെ ളക്കിഴങ്ങ് അരച്ച് നാഭിയിലും ,യോനി പ്രദേശത്തും കൈ വെള്ളയിലും ,കാൽ വെള്ളയിലും പുരട്ടുകയും ഇതിന്റെ കിഴങ്ങ് വൃത്തിയാക്കി യോനിയിൽ കടത്തി വയ്ക്കുകയും ചെയ്താൽ പ്രസവം പെട്ടന്ന് നടക്കും
തലയിൽനിന്നും മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്നതിനു മേന്തോന്നിയുടെ കിഴങ്ങ് അരച്ചു പുരട്ടിയാൽ മതിയാകും
മേന്തോന്നിയുടെ കിഴങ്ങ് അരച്ചു കുടിച്ചാൽ 3 മാസ്സം വരെയുള്ള ഗർഭം അലസിപ്പോകും ഇത് പലപ്പോഴും അമിത രക്തസ്രാവമുണ്ടാക്കുകയും മരണത്തിനു കാരണമാകുകയും ചെയ്യും
വിഷ ജന്തുക്കൾ കടിച്ചുണ്ടാകുന്ന ചൊറിച്ചിലിനും നീറ്റലിനും മേന്തോന്നിയുടെ കിഴങ്ങ്കവിമണ്ണിനൊപ്പം അരച്ചു പുരട്ടിയാൽ മതിയാകും