മഴ ധാരാളം കിട്ടുന്ന കാടുകളിലാണ് പെരുങ്കുരുമ്പസാധാരണ കണ്ടുവരുന്നത് .ഇതിന്റെ തൊലിക്ക് തവിട്ടു നിറവും തണ്ടുകൾക്ക് നല്ല ബലമുള്ളതുമാണ് .ചെടിയുടെ എല്ലാ ഭാഗങ്ങളിലും പാൽ പോലെയുള്ള കറയുണ്ട് .ഇതിന്റെ ഇലകൾ ഏകദേശം വൃത്താകൃതിയിലാണ് .ഇതിന്റെ പൂങ്കുലയിൽ മൂന്നോ നാലോ പൂക്കൾ കാണും ഇവ കൊളംബിയുടെ ആകൃതിയിലും നല്ല മണമുള്ളതുമാണ് .ഈ ചെടിയുടെ കറയിൽ പ്രോട്ടീൻ ,റബ്ബർ ,എന്നിവ അടങ്ങിയിരിക്കുന്നു വേരിന്മേത്തൊലിയിൽ കോണിമോർഫിൻ എന്ന ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട് രക്തശുദ്ധി ഉണ്ടാക്കുന്ന ഔഷധമാണ് പെരുങ്കുരുമ്പ .ഇതിന്റെ വേരും , ഇലയും , ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Apocynaceae
ശാസ്ത്രനാമം :honemorpha macrophylla
മറ്റു ഭാഷകളിലെ പേരുകൾ
സംസ്‌കൃതം : മൂര്‍വി, മധുശ്രേണി, ധനുര്‍മാല
തമിഴ് :കരുമ്പ
ഹിന്ദി :ഗർഭേദരോ
ബംഗാളി :ഹർക്കി
രസാദിഗുണങ്ങൾ
രസം : മധുരം ,തിക്തം
ഗുണം : സരം ,ഗുരു
വീര്യം :ഉഷ്‌ണം
വിപാകം : കടു
ഔഷധഗുണങ്ങൾ
കഫ വാതരോഗങ്ങൾ ശമിപ്പിക്കും
ഛർദ്ദി ,വിഷം ,ചൊറിച്ചിൽ ,ചൊറി ,കുഷ്ടം ,നേത്ര രോഗങ്ങൾ എന്നിവ ശമിപ്പിക്കും ,വേര് രക്തശുദ്ധി ഉണ്ടാക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
പെരുങ്കുരുമ്പയുടെ വേരും ,ചിറ്റമൃത് ,കടുകുരോഹിണി ,കാട്ടുപടവലം ,പാടക്കിഴങ്ങ് എന്നിവ ഓരോന്നും 20 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേനും ചേർത്ത് ദിവസം രണ്ടു നേരം കഴിച്ചാൽ ,കഫക്കെട്ട് ,ഛർദ്ദി,ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ ,ശരീരം ചുട്ടു നീട്ടൽ എന്നിവ മാറും
പെരുങ്കുരുമ്പയുടെ ഇലയും, കാടുകപ്പാലയുടെ ഇലയും തുല്യ അളവിൽ ചതച്ച് നീരെടുത്തു രണ്ടോ മൂന്നോ തുള്ളി കണ്ണിലൊഴിച്ചാൽ നേത്രരോഗങ്ങൾ ശമിക്കും
പെരുങ്കുരുമ്പ,കടുകുരോഹിണി ,അമൃത് ,പടവലം ,പാടത്താളി എന്നിവ തുല്യ അളവിൽ കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും കുടിച്ചാൽ കഫ രോഗങ്ങൾ ,ചൊറിച്ചിൽ ,ഛർദി,വിഷം എന്നിവ ശമിക്കും
പെരുങ്കുരുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 25 മില്ലി വീതം തേനും ചേർത്ത് ദിവസം രണ്ടുനേരം വീതം കഴിച്ചാൽ ,മലബന്ധം ,കുടലിലെ പഴുപ്പ് ,വ്രണം എന്നിവ ശമിക്കും
പെരുങ്കുരുമ്പ സമൂലം കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും കുറച്ചുനാൾ പതിവായി കുടിച്ചാൽ കുഷ്ടം ,ചൊറി ,സിഫിലിസ് എന്നിവ ശമിക്കും
4 ലിറ്റർ പെരുങ്കുരുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഒരു ലിറ്റർ എള്ളണ്ണയിൽ ചേർത്ത് ,അമുക്കുരം, നായ്ക്കുരണ വിത്ത്, പെരുങ്കുരുമ്പ വേര് എന്നിവ ഓരോന്നും 15 ഗ്രാം വീതമെടുത്തു അരച്ച് ചേർത്ത് മെഴുകു പരുവത്തിൽ എണ്ണ കാച്ചി പതിവായി പുരുഷൻ മാരുടെ ലിംഗത്തിൽ പുരട്ടിയാൽ ലിംഗം തടിക്കുകയും വളരുകയും ചെയ്യും