കേരളത്തിലെ വയൽവരമ്പുകളിലും തോട്ടുവക്കുകളിലും സാധാരണ കണ്ടുവരുന്ന ഒരു ഏകവർഷി ചെടിയാണ് വയൽചുള്ളി ,ഇതിന് നീർച്ചുള്ളി എന്നും പേരുണ്ട് .ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ഔഷധച്ചെടിയാണ് വയൽചുള്ളി .വയൽചുള്ളിയുടെ വിത്ത് വളരെ വിലയുള്ള ഔഷധമാണ് .ഈ ചെടിയിൽ മൊത്തം മുള്ളുകൾ നിറഞ്ഞതാണ് ഈ മുള്ളുകൾ നമ്മുടെ ശരീരത്തിൽ തറച്ചു കയറത്തക്ക ബലമുള്ളതാണ് .150 സെമി വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ പൂക്കൾ കാണാൻ നല്ല ഭംഗിയുള്ളതാണ് .ഇതിന്റെ വേര് ,തണ്ട് ,ഇല ,വിത്ത് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Acanthaceae
ശാസ്ത്രനാമം : Hygrophila auriculata
മറ്റുഭാഷകളിലെ പേരുകൾ
സംസ്‌കൃതം :കോകിലാക്ഷ ,ക്ഷുരക ,ഇക്ഷുശര
ഹിന്ദി :ഗോഖുര ,ഗോഖുരകണ്ട
തമിഴ് :ഗീർമുള്ളി
തെലുങ്ക് :നീർഗോബ്ബി
ബംഗാളി :കണ്ടകലിക
ഔഷധഗുണങ്ങൾ
ലൈംഗീകശക്തിയും , ശരീരശക്തിയും വർധിപ്പിക്കുന്നു ,വാതം പിത്തം കഫം എന്നിവ ശമിപ്പിക്കുന്നു ,വയൽച്ചുള്ളിയുടെ വിത്തിന് പ്രമേഹം ,അതിസാരം ശരീരം ചുട്ടുനീറ്റൽ എന്നിവ ശമിപ്പിക്കാനുള്ള കഴിവുണ്ട് ,വേരിന് പനി കുറയ്ക്കാനും മൂത്രം വര്ധിപ്പിക്കാനുമുള്ള കഴിവുണ്ട് ,മൂത്രത്തിലെ കല്ല് ഇല്ലാതാക്കാനുള്ള കഴിവുണ്ട്
ചില ഔഷധപ്രയോഗങ്ങൾ
വയൽചുള്ളിയുടെ വിത്ത് അരച്ച് മോരിൽ കലക്കി കുടിച്ചാൽ വയറിളക്കം മാറും
വയൽചുള്ളി സമൂലം കഷായം വാച്ചുകഴിച്ചാൽ വതരക്തം മാറും
വയൽചുള്ളിയുടെ വിത്ത് പൊടിച്ചു 3 ഗ്രാം വീതം പാലിൽ കലക്കി ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ പുരുഷന്മാരിൽ ലൈംഗീകശക്തി വർദ്ധിക്കും
വയൽചുള്ളിയുടെ വേര് വിധിപ്രകാരം കഷായം വച്ചുകഴിച്ചാൽ മഞ്ഞപിത്തം ശമിക്കും
വയൽ ചുള്ളിയുടെ വേരും അതിൻ്റെ എട്ടിരട്ടി വെള്ളവും ചേർത്ത് കഷായം വെച്ച് വററിച്ച് നാലിലൊന്നാക്കി മുപ്പത് മില്ലി വീതം രാവിലെയും വൈകീട്ടും പതിവായി കഴിച്ചാൽ സോമരോഗം, മഞ്ഞപിത്തം, പാണ്ഡ് ,വാത വികാരം, നീര്, എന്നിവമാറും