കുറ്റിച്ചെടിയായി വളരുന്ന ഒരു ഔഷധസസ്യമാണ് പുഷ്കരമൂലം .ഇതിന്റെ ഇലയുടെ മുകൾഭാഗം പരുപരുത്തതും അടിഭാഗം രോമാവൃതമാണ് ഏകദേശം 150 സെമി വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം ഹിമാലയത്തിലും കാശ്മീരിലുമാണ് കാണപ്പെടുന്നത് .ഒരു മുട്ടിൽ രണ്ട് ഇലകൾ വീതവും ഒരുമുട്ടിലെ ഇലകളുടെ വിപരീത ദിശയിലാണ് മറ്റേ മുട്ടിലെ ഇലകൾ .ഇതിന്റെ പൂക്കൾ മഞ്ഞ നിറത്തിലാണ് .ഇതിന്റെ ഇളം വേരുകൾക്ക് കർപ്പൂരത്തിന്റെ ഗന്ധമാണ് .ഇതിന്റെ വേരിൽ ഇനുലിൻ അടങ്ങിയിട്ടുണ്ട് കൂടാതെ അലന്റോലാക് എന്നറിയപ്പെടുന്ന ലഘുതൈലവും അടങ്ങിയിട്ടുണ്ട് ഈ തൈലത്തിന് ഉദരകൃമിയെ നശിപ്പിക്കാനുള്ള കഴിവുണ്ട് .ഇതിന് അണുനാശക ശക്തിയും കഫനിസ്സാരകശക്തിയുമുണ്ട് . പുഷ്കരമൂത്തിന്റെ വേര് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Asteraceae
ശാസ്ത്രനാമം : Inula racemosa
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Elicampane. Indian elecampane
സംസ്‌കൃതം : പുഷ്ക്കരാ, പത്മപത്രം, പുഷ്കരമൂലാ, കാശ്മീരം, കുഷ്ഠഭേദ
ഹിന്ദി : പുഷ്കരമൂൽ
തമിഴ് : പുഷ്കരമൂലം ,മേട്ടുതാമരൈക്കിഴങ്ങ്
രസാദിഗുണങ്ങൾ
രസം : ത്ക്തം, കടു
ഗുണം : ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം : ഉഷ്ണം
വിപാകം : കടു
ഔഷധഗുണങ്ങൾ
കഫ വാതരോഗങ്ങൾ ശമിപ്പിക്കുന്നു ,ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നു ,കൃമിയെ നശിപ്പിക്കുന്നു ,വേദന ശമിപ്പിക്കുന്നു ലംഗീകശക്തി വർധിപ്പിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
പുഷ്കരമൂലത്തിന്റെ വേര് ഉണക്കിപ്പൊടിച്ച് അര ഗ്രാം വീതം തേനും ചേർത്ത് ദിവസം 3 നേരം വീതം കുട്ടികൾക്ക് കൊടുത്താൽ കുട്ടികളിലെ ചുമയും കഫക്കെട്ടും മാറും
പുഷ്കരമൂലം കഷായം വച്ച് വ്രണങ്ങൾ കഴുകുകയും പുഷ്കരമൂലവും കരിനൊച്ചിയും പൊടിച്ച് വൃണങ്ങളിൽ വിതറുകയും ചെയ്താൽ എത്ര പഴക്കമുള്ള വ്രണങ്ങളും പെട്ടന്ന് കരിയും
3ഗ്രാം പുഷ്കരമൂലത്തിന്റെ വേര് ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി കുറച്ചു ദിവം പതിവായി കഴിച്ചാൽ ആസ്മ ശമിക്കും
പുഷ്കരമൂലത്തിന്റെ വേര് ഉണക്കിപ്പൊടിച്ച് 2 ഗ്രാം വീതം തേനിൽ ചാലിച്ച് രണ്ടോ മൂന്നോ ദിവസംതുടർച്ചയായി കഴിച്ചാൽ അരുചി ,ദഹനക്കേട് എന്നിവ മാറും
പുഷ്കരമൂലത്തിന്റെ വേര് ഉണക്കിപ്പൊടിച്ചതും ,മഞ്ഞൾപ്പൊടിയും ,തേനും ചേർത്ത് പല്ലു വേദനയുള്ള ഭാഗത്തെ മോണയിൽ പുരട്ടിയാൽ പല്ലു വേദന ശമിക്കും
പുഷ്കരമൂലത്തിന്റെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം ദശമൂലം കഷായത്തിൽ ചേർത്ത് തുടർച്ചയായി നാലോ അഞ്ചോ ദിവസം കഴിച്ചാൽ ചുമ ശമിക്കും
20ഗ്രാം പുഷ്കരമൂലത്തിന്റെ വേര് ഉണക്കിപ്പൊടിച്ച് 200 മില്ലി വെള്ളത്തിൽ കഷായം വച്ച് 60 മില്ലിയാക്കി വറ്റിച്ചു കഴിക്കുക ഇങ്ങനെ ഒരാഴ്ച പതിവായി കഴിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും
പുഷ്കരമൂലത്തിന്റെ വേര് ഉണക്കിപ്പൊടിച്ച് 10 ഗ്രാം വീതം ചൂടുവെള്ളത്തിൽ കലക്കി മൂന്നോ നാലോ ദിവസം കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന എല്ലാത്തരം വേദനയ്ക്കും ആശ്വാസം കിട്ടും