കേരളത്തിലെ മിക്ക വീടുകളിലും സുഗന്ധമുള്ള പുഷ്പങ്ങൾക്കു വേണ്ടി നട്ടുവളർത്തുന്ന ഒരിനം മുല്ലയാണ് പിച്ചി .പിച്ചകം എന്ന പേരിലും അറിയപ്പെടുന്നു .വനങ്ങളിലും പിച്ചി ധാരാളമായി കാണപ്പെടുന്നു .കൂടാതെ ഹിമാലയം ,ഉത്തർപ്രദേശ് ,രാജപട്ടണം എന്നിവടങ്ങളിലും പിച്ചി ധാരാളമായി കാണപ്പെടുന്നു.തമിഴ്‌നാട്ടിൽ പൂക്കൾക്കു വേണ്ടി പിച്ചി ധാരാളമായി കൃഷി ചെയ്യുന്നു.മുല്ലയിനിന്നും വ്യത്യസ്തമായി ഇതിന്റെ വള്ളി ബലമുള്ളവയും നീളമുള്ളവയും ഇലകൾ ചെറുതുമാണ് .ഇതിന്റെ പൂക്കൾക്ക് നല്ല വെളുപ്പു നിറവും സുഗന്ധമുള്ളവയുമാണ് .മറ്റു സസ്യങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഇ സസ്യം ഏകദേശം 4 മീറ്റർ ഉയരത്തിൽ വരെ വളരും .നാഡിവ്രണം ,ദുഷ്ടവ്രണം ,ചർമ്മരോഗങ്ങൾ എന്നീ രോഹങ്ങൾക്ക് ആയുർവേദത്തിൽ പിച്ചി ഔഷധമായി ഉപയോഗിക്കുന്നു .ജാത്യാദിഘൃതം ,ജാത്യാദിതൈലം എന്നീ മരുന്നുകളിൽ പിച്ചി പ്രധാന ചേരുവയാണ്.പിച്ചിയുടെ ഇലയിൽ സാലിസിലിക് അമ്ലവും ജാസ്മിൻ എന്ന ആൽക്കലോയിഡും അടങ്ങിയിരിക്കുന്നു .പിച്ചിയുടെ പൂവിൽ ബെൻസാൽ അസറ്റേറ്റ് , മീഥൈൽ ആന്ത്രാനിലേറ്റ് എന്നിവയും അടങ്ങിയിരിക്കുന്നു .പിച്ചി സമൂലമായി ഔഷധങ്ങക്ക് ഉപയോഗിക്കുന്നു
കുടുംബം : Oleaceae
ശാസ്ത്രനാമം : Jasminum grandiflorum ,asminum officianale
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Jasmine
സംസ്‌കൃതം : മാലതി ,രാജപുത്രികാ ,സൗമനസ്യായനി
ഹിന്ദി ; ജാതി ,ചമേലി
തമിഴ് : കൊടിമല്ലികൈയ് ,മല്ലിഗൈയ്
ഗുജറാത്തി : ചമേലി
ബംഗാളി : ചമേലി
തെലുങ്ക് : ജാതി, ജയ് പുവ്വു
രസാദിഗുണങ്ങൾ
രസം :തിക്തം, കഷായം
ഗുണം :ലഘു, സ്നിഗ്ധം, മൃദു
വീര്യം :ഉഷ്ണം
വിപാകം :കടു