ഒന്നര മീറ്റർ ഉയരത്തിൽ വരെ പടർന്നു കയറുന്ന പയറു വർഗ്ഗത്തിൽ പെട്ട ഒരു ഏകവർഷി ഔഷധിയാണ് മുതിര.ഇതിന്റെ തണ്ടുകളിൽ രോമങ്ങൾ ഉണ്ടായിരിക്കും .മനുഷ്യനും മൃഗങ്ങൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു.മുതിര തിന്നാൽ കുതിരയാകാം എന്ന ചൊല്ല് നമുക്കെല്ലാവർക്കും അറിയാം .കുതിരയുടെ ഭക്ഷണമായിട്ടാണ് മുതിര അറിയപ്പെടുന്നത് .അതുകൊണ്ടാണ് ഹോഴ്സ് ഗ്രം എന്ന പേര് ഇംഗ്ലീഷിൽ വന്നത് .മൂത്രാശയക്കല്ലിന് ആയുർവേദശാസ്ത്രം കാഴ്ചവച്ചിട്ടുള്ള ഏറ്റവും ശക്തമായ മരുന്നാണ് മുതിര .ഇതിന്റെ വേര് വിത്ത് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം :Fabaceae
ശാസ്ത്രനാമം : Macrotyloma uniflorum
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്:Horse gram
സംസ്‌കൃതം :കുലത്ഥികാ ,കുലത്ഥഃ
ഹിന്ദി :കുൽത്ഥി
തമിഴ് :കൊള്ളൂ
തെലുങ്ക് :ഉലാവാലു
ബംഗാളി :കുചിംകലായി
രസഗുണങ്ങൾ
രസം : കാടു , കഷായം
ഗുണം : ലഘു,രൂക്ഷം ,തീക്ഷ്ണം
വീര്യം : ഉഷ്ണം
വിപാകം : അമ്ലം
ഔഷധഗുണങ്ങൾ
കഫം ,വാതരോഗങ്ങൾ ,പിത്തം ശമിപ്പിക്കുന്നു ,മൂത്രാശയക്കല്ല് ഇല്ലാതാക്കുന്നു ,മൂത്രം വർദ്ധിപ്പിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
മുതിര വേവിച്ച് ഊറ്റിയ വെള്ളം അര ഗ്ലാസ് വീതം ദിവസം മൂന്നു നേരം കുടിക്കുകയും വേവിച്ച ഈ മുതിര കഴിക്കുകയും വേണം ഇങ്ങനെ കുറച്ചുനാൾ പതിവായി ആവർത്തിച്ചാൽ മൂത്രത്തിൽ കല്ല് മാറും
മുതിരയും അതിന്റെ പകുതി ജീരകവും കഷായം വച്ചു കഴിച്ചാൽ പീനസം മാറും
രക്തശുദ്ധിക്ക് മുതിര വറത്തു പൊടിച്ചതും ശർക്കരയും ചേർത്ത് കഴിച്ചാൽ മതി
മുതിര തിളപ്പിച്ച വെള്ളം ദിവസം പലപ്രാവിശ്യമായി കുടിക്കുന്നത് ജലദോഷം പെട്ടന്ന് മാറാൻ സഹായിക്കും
മുതിര കുതിർത്ത വെള്ളം കുടിച്ചാൽ ശരീരത്തിലെ മാലിന്യങ്ങൾ പുറംതള്ളപ്പെടും
പുരുഷന്മാർക്ക് ധാതുപുഷ്ടി ഉണ്ടാകാനും എല്ലിനും ഞരമ്പിനും ബലമേകാനും മുതിര ഇടയ്ക്കിടയ്ക്ക് കഴിക്കുന്നത് നല്ലതാണ്
പൊണ്ണത്തടി കുറയ്ക്കാൻ മുതിരയ്ക്ക് കഴിയും മുതിര കഴിച്ചാൽ ഏറെ നേരം ദഹിക്കാനായി വേണം അതുകൊണ്ടു വിശപ്പറിയാത്തതിനാൽ അമിത വണ്ണമുള്ളവർ മുതിര കൊണ്ട് തയാറാക്കിയ ഭക്ഷണം ഇടവേളകളിൽ കഴിക്കുന്നത് ഗുണം ചെയ്യും
ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയും മാറാൻ മുതിരയും കല്ലുപ്പും ചേർത്ത് വറുത്ത് ചെറുതായി പൊടിച്ചു കുരുമുളകു കൊടിയുടെ കുറച്ചു ഇലയും അരിഞ്ഞു ചേർത്ത് ഒരു തുണിയിൽ കിഴികെട്ടി ഒരു പാത്രത്തിൽ കടുകെണ്ണയൊഴിച്ച് എണ്ണ നല്ലതുപോലെ ചൂടാക്കി ഈ കിഴി എണ്ണയിൽ ഇറക്കി വയ്ക്കുക എണ്ണ മുഴുവൻ ഈ കുഴിയിൽ പിടിച്ച ശേഷം ഒരുവിധം ചൂട് കുറഞ്ഞതിന് ശേഷം സഹിക്കാവുന്ന ചൂടിൽ വേദനയും നീരുമുള്ള ഭാഗത്ത് കിഴി പിടിക്കുക ശരീരത്തിലുണ്ടാകുന്ന എല്ലാ വേദനയും നീർക്കെട്ടും മാറും