ഇന്ത്യയിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്നു ഒരു ഫലവൃക്ഷമാണ് മാവ് ,ഫലങ്ങളുടെ രാജാവ് എന്നാണ് മാമ്പഴത്തെ അറിയപ്പെടുന്നത് ,ലോകത്തിൽ ഏറ്റവും കൂടുതൽ മാമ്പഴം ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ് .മൂവാണ്ടൻ, കിളിച്ചുണ്ടൻ ,പുളിച്ചി ,കസ്തൂരി മാങ്ങാ ,ചമ്പവരിക്ക ,തുടങ്ങിയ ഒട്ടനവധി ഇനങ്ങൾ ഇന്ത്യയിൽ കൃഷി ചെയ്യുന്നു .കേരളം ,ബംഗാൾ ,ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ മാവ് ധാരാളമായി കൃഷിചെയ്യുന്നു .ഏകദേശം 10 മീറ്ററോളം ഉയരത്തിൽ വളരുന്നതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു വൻ വൃക്ഷമാണ് മാവ്
മാങ്ങയെന്നു കേൾക്കുമ്പോൾ തന്നെ അച്ചാറുകളുടെയും കറിക്കൂട്ടുകളുടെയും ഓർമ്മകൾ വരും .മാങ്ങാ അച്ചാർ ,കണ്ണിമാങ്ങാ അച്ചാർ ,മാങ്ങാ ചമ്മന്തി ,ഉപ്പിലിട്ട മാങ്ങാ ,മാങ്ങാ കറി ,മാമ്പഴ പുളിശ്ശേരി ,തുടങ്ങി മാമ്പഴ പായസം വരെ മാങ്ങ കൊണ്ടുണ്ടാക്കുന്ന മലയാളികളുടെ ഇഷ്ട്ട വിഭവങ്ങളാണ് .ഇക്കൂട്ടത്തിൽ മാവിലയുടെയും സ്ഥാനം വളരെ വലുതാണ് .പൂജാ വേളകളിൽ നിറകുംഭം അലങ്കരിക്കുന്നതിനു വേണ്ടിയും വിശിഷ്ടാവസരങ്ങളിലുള്ള തോരണങ്ങൾക്ക് വേണ്ടിയും നമ്മൾ മാവില ഉപയോഗിക്കുന്നു .പണ്ടുകാലങ്ങളിൽ ഇന്നത്തെ പോലെ ടൂത്ത്പേസ്റ്റുകൾ ഒന്നും തന്നെ ഇല്ലായിരുന്നു അന്ന് നമ്മൾ മാവിലകൊണ്ടും ഉമിക്കരി കൊണ്ടുമാണ് പല്ല് തേച്ചിരുന്നത് .അന്ന് മരണം വരെ കൊഴിയാതിരുന്ന പൂർവ്വികരുടെ ദന്ത സംരക്ഷണം മാവിലയും ഉമിക്കരിയുമാണ് ഏറ്റെടുത്തിരുന്നത് .ഇന്നു നമ്മൾ വിലകൂടിയ ടൂത്ത്പേസ്റ്റുകൾ ഉപയോഗിച്ചു പല്ലു തേയ്ക്കുന്നതു കൊണ്ട് 45 ,50 വയസാകുമ്പോഴേയ്ക്കും പറമ്പുകളിലെ അതിരുകല്ല് പോലെയാണ് നമ്മുടെ വായിലെ പല്ലുകളുടെ അവസ്ഥ .പഴുത്ത മാവില കൊണ്ട് പല്ലുതേയ്ച്ചാൽ പുഴുത്ത പല്ലും വെൺ മുത്തുപോലെയാകും എന്ന ഒരു പഴഞ്ചൊല്ലുണ്ട്
പണ്ടുകാലത്തു മാങ്ങാണ്ടി കൊണ്ട് രുചികരമായ പലഹാരങ്ങൾ നമ്മുടെ മുത്തശ്ശിമാർ ഉണ്ടാക്കിയിരുന്നു അതിനു വേണ്ടി അവർ മാങ്ങാണ്ടി ഉണക്കി സൂക്ഷിച്ചിരുന്നു .ഉണങ്ങിയ മാങ്ങാണ്ടി വെള്ളത്തിൽ കുതിർത്ത് ഇതോടൊപ്പം അരിയും ചേർത്ത് അരച്ച് ശർക്കരയും ചേർത്ത് അപ്പമുണ്ടാക്കി കഴിച്ചാൽ ദഹനക്കേടോ വയറിനു മറ്റ് അസ്വസ്ഥതകളോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം ഇതുകൊണ്ടും തീരുന്നില്ല മാവിന്റെ മാഹാത്മ്യം .പണ്ടുകാലത്ത് പാവപ്പെട്ടവന്റെയും പണക്കാരന്റെയും മുറ്റത്തു മാവ് നാട്ടു വളർത്തിയിരുന്നു . ഹിന്ദുക്കളുടെ ആചാരപ്രകാരം വീട്ടിൽ ഓള് മരിച്ചാൽ മുറ്റത്തെ മാവ് വെട്ടി അതിന്റെ തടികൊണ്ടാണ് മൃതശരീരം ദഹിപ്പിക്കുന്നത് കൂടാതെ മാവിന് ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒന്നു കൂടിയാണ് മാവിന്റെ ഇല ,ഫലം വിത്ത് ,പുഷ്പം എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Anacardiaceae
ശാസ്ത്രനാമം :Mangifera indica
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Mango tree
സംസ്‌കൃതം : മാകന്ദഃ ,പികവല്ലഭഃ ,ആമ്രഃ ,രസാലഃ
ഹിന്ദി :ആമ്
തമിഴ് : മാംപളം
തെലുങ്ക് : മാമിടി
ബംഗാളി : ആമ്ര
രസാദിഗുണങ്ങൾ
അപക്വഫലം (പച്ച മാങ്ങാ )
രസം : അമ്ലം , കഷായം
ഗുണം : ലഘു,രൂക്ഷം ,
വീര്യം : ഉഷ്ണം
വിപാകം : കടു
പക്വഫലം (മാമ്പഴം )
രസം : മധുരം
ഗുണം : സ്നിഗ്ധം ,ഗുരു
വീര്യം : ശീതം
വിപാകം : മധുരം
രാസഘടകങ്ങൾ
പച്ചമാങ്ങയിൽ സിട്രിക് അമ്ലം ,ടാർടാറിക്ക് അമ്ലം ,സെല്ലുലോസ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു .മാമ്പഴത്തിൽ ബെൻസോൾ ,ഗാലിക് അമ്‌ളം ടാനിൻ ,വിറ്റാമിൻ A B Cകുഴുപ്പ് ,പഞ്ചസാര തുടങ്ങിയ അടങ്ങിയിരിക്കുന്നു
രസാദിഗുണങ്ങൾ
പഴുത്ത മാങ്ങ ചവര്‍പ്പുരസത്തോടുകൂടിയും മധുരവുമായിരിക്കും,വാതം ശമിപ്പിക്കുന്നു , ശരീരത്തെ തടിപ്പിക്കുന്നു , ശുക്ലത്തെയും കഫത്തെയും വർദ്ധിപ്പിക്കും ,നിറത്തേയും രുചിയേയും രക്തത്തേയും മാംസബലത്തേയും ഉണ്ടാക്കും, പച്ച മാങ്ങാ പിത്തവും വാതവുംവർദ്ധിപ്പിക്കുന്നു അതിസാരം ,വയറുകടി എന്നിവ ശമിപ്പിക്കുന്നു
ചല ഔഷധപ്രയോഗങ്ങൾ
പഴുത്ത മാവില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരവേദനയും ശരീരക്ഷീണവും മാറും
മാവിന്റെ പൂവ് ,കുന്നിവേര് ,തിഫല ,മരുതിൻ പട്ട എന്നിവ 10 ഗ്രാം വീതം അരച്ച് കറ്റാർവാഴയുടെ നീരും ചേർത്ത് ഇളക്കി എണ്ണ കാച്ചി തലയിൽ തേയ്ച്ചാൽ നരച്ച മുടി കറക്കും
കണ്ണിമാങ്ങാ കരയോടുകൂടി ചെറുനാങ്ങയുടെ നീരും ചേർത്ത് അരച്ച് പുറമെ പുരട്ടിയാൽ പുഴുക്കടി വട്ടച്ചൊറി എന്നിവ മാറും
മാവില ചതച്ച നീര് ചെറുതായി ചൂടാക്കി ചെവിയിൽ ഒന്നോ രണ്ടോ തുള്ളി ഒഴിച്ചാൽ ചെവി വേദന മാറും
മാവിന്‍ന്റെ തളിരില ഒരു രാത്രി വെള്ളത്തിലിട്ടുവെച്ച് പിറ്റേന്ന് ഞെരടിപിഴിഞ്ഞ വെള്ളം വെറുംവയറ്റില്‍ കുടിച്ചാൽ പ്രമേഹം മരുന്നില്ലാതെ നിയന്ത്രിക്കാൻ സാധിക്കും
മാവിന്റെ തൊലിയോ ഇലയുടെ ഞെട്ടോ ചവച്ചരച്ചിരുന്നാല്‍ വായ്നാറ്റം. മോണ പഴുപ്പ് മോണയിൽ നിന്നും രകതം വരുക തുടങ്ങിയവ മാറിക്കിട്ടും
മാങ്ങയണ്ടി അരച്ച് മാറത്ത് തേയ്ച്ചാൽ ഛര്‍ദ്ദിമാറും
മാവി ന്റെ തളിരില അരച്ച് ചെറുനാരങ്ങ നീരു ചേർത്തു കഴിച്ചാൽ അരുചി മാറികിട്ടും,
പച്ചമാങ്ങ അരച്ച് മോരില്‍ ചേർത്തു ആവശ്യത്തിന് ഉപ്പും ചേർത്തു കഴിച്ചാൽ അമിതമായ ക്ഷീണംമാറിക്കിട്ടും