ആമ്പൽ മൂലക്കുരുവിനും വെള്ളപോക്കിനും ഔഷധം

 അതിസാരം ,ഛർദ്ദി , അർശസ്സ്‌ ,വാതരോഗങ്ങൾ , രക്തദോഷം ,രക്തസ്രാവം ,ശരീരം ചുട്ടുനീട്ടൽ ,ജ്വരം ,പിത്തം ,നേത്രരോഗങ്ങൾ ,കൃമി,വിഷാദരോഗം, അസ്ഥിശ്രാവം ,ഓർമ്മശക്തി എന്നീ രോഗങ്ങളുടെ ചികിൽത്സയ്ക്കായി ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ആമ്പൽ .

നീല പൂക്കളുണ്ടാകുന്ന ആമ്പലിൽനെ ഇന്ദീവരം എന്നും മറ്റു നിറത്തിലുള്ളവയെ കുമുദം എന്നും സംസ്‌കൃതത്തിൽ അറിയപ്പെടുന്നു .ഇവ കൂടാതെ രാജീവം ,പുണ്ഡരീകം തുടങ്ങിയ പേരുകളും സംസ്‌കൃതത്തിൽ ആമ്പൽ അറിയപ്പെടുന്നു .ഇംഗ്ലീഷിൽ വാട്ടർ ലില്ലി എന്ന പേരിലും ആമ്പൽ അറിയപ്പെടുന്നു .

Botanical name- Nymphaea nouchali

Family-Nymphaeaceae (Waterlily family)

Synonyms-Nymphaea stellata, Nymphaea cyanea, Nymphaea hookeriana 

ആമ്പൽ,ആമ്പൽ പൂവ്,ആമ്പൽ തൈ,ആമ്പൽ കൃഷി,ആമ്പൽ കുളം,ആമ്പൽ making,ആമ്പൽ നടുന്ന രീതി,ആമ്പൽ നടുന്ന വിധം,മലപ്പുറം ആമ്പൽ പാടം,ആമ്പൽ തൈകൾ ഉണ്ടാക്കുന്ന വിധം,ചെറുമുക്ക് ആമ്പൽ പാടത്തേക്ക്,ആമ്പൽ ഇലയിൽ നിന്ന് നടുന്ന വിധം,ആമ്പൽ പാടം മലപ്പുറം ചെറുമുക്ക്,ആമ്പൽ_നടാം,ആമ്പല്‍,ആമ്പൽപരിപാലനം,വീട്ടിൽ ആമ്പൽ കുളം ഒരുക്കാം #waterlilly #lotus #shorts #ponds #nature #rain #shortsvideo #landscape,waterlily farming,waterlily planting,waterlily malayalam,waterlily varieties

കാണപ്പെടുന്ന സ്ഥലങ്ങൾ .

കുളങ്ങളിലും തടാകങ്ങളിലും വളരുന്ന ഒരു ജലസസ്യമാണ് ആമ്പൽ .ഇന്ത്യയിൽ എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു .ബംഗ്ലാദേശിന്റേയും ശ്രീലങ്കയുടേയും ദേശീയപുഷ്പമാണ്‌ ആമ്പൽ . ഇപ്പോൾമിക്ക വീടുകളിലും ടാങ്കുകളിൽ ആമ്പൽ വളർത്താറുണ്ട് .

സസ്യവിവരണം .

താമരയോട് സമാനമായ സാഹചര്യങ്ങളില്‍ ജലാശയത്തിൽ മാത്രം വളരുന്ന ഒരു ഏകവാർഷിക സസ്യമാണ് ആമ്പൽ .ജലത്തിനടിയിലെ ചെളിയിൽ വേരുറപ്പിച്ചാണ് ഈ സസ്യം വളരുന്നത് . ആമ്പലിന്റെ കിഴങ്ങിൽ നിന്നും തണ്ട് വളർന്ന് ഇലയോടൊപ്പം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു .

ഓരോ ഇലകൾക്കും വിഭിന്ന വലിപ്പമാണുള്ളത് .ഇലകളുടെ ആകൃതി വൃത്താകാരമോ ദീർഘവൃത്താകാരമോ ആയിരിക്കും .ഇലകൾക്ക് 10 -30 സെ.മി  നീളവും 5 -20 സെ.മി വീതിയും കാണും .ഇലകളുടെ അടിഭാഗത്ത് രോമങ്ങൾ കാണപ്പെടുന്നു .എന്നാൽ ഇലയുടെ ഉപരിതലം നല്ല മിനുസമുള്ളതാണ് .

ആമ്പൽ പൂവ് ഒറ്റയായി ഉണ്ടാകുന്നു .വെള്ള ,നീല ,ചുവപ്പ് എന്നിങ്ങനെ പല നിറങ്ങളിൽ ആമ്പൽ പൂ കാണപ്പെടുന്നു .പൂക്കൾക്ക് നേരിയ സുഗന്ധമുണ്ടാകും .പുഷ്‌പവൃന്തവും ഇലയുടെ തണ്ടുകൾ പോലെ നീളമുള്ളതും സിലിണ്ടർ ആകൃതിയുള്ളതുമാണ് .ബാഹ്യദളങ്ങളും ദളങ്ങളും അനേകം കാണപ്പെടുന്നു .

ഒരു പുഷ്പത്തിൽ 10 മുതൽ 50 വരെ കേസരതന്തുക്കളും . 10 മുതൽ 30 വരെ ബീജവാഹിതന്തുക്കളും കാണും .ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് ആമ്പൽ സാധാരണ പുഷ്പ്പിക്കുന്നത് .എന്നാൽ ചില സ്ഥലങ്ങളിൽ മിക്കവാറും എല്ലാ മാസവും പൂ കാണപ്പെടാറുണ്ട് .

നാടൻ ആമ്പൽ സാധാരണ ചുവപ്പും ,ഇളം നീലയും ,വെള്ളയുമാണ് കാണപ്പെടുന്നത് . എന്നാൽ ഇപ്പോൾ വ്യത്യസ്ത  നിറങ്ങളിൽ പൂക്കളുണ്ടാകുന്ന സങ്കരയിനങ്ങൾ ലഭ്യമാണ് . നാടൻ ഇനങ്ങൾ രാത്രിയിൽ വിരിയുകയും രാവിലെ 10 മണിയോടെ  കൂമ്പുകയും ചെയ്യും. സങ്കരയിനങ്ങൾ പകലാണ്‌ വിരിയുന്നത് .

ആമ്പലിന്റെ വിത്തിന് പോഷകമൂല്യമുള്ളതിനാൽ ആഹാരമായും വിത്ത് ഉപയോഗിച്ചുവരുന്നു .ഉത്തരേന്ത്യയിൽ ധാനി എന്നും .തമിഴ്‌നാട്ടിൽ മല്ലനിപത്മം എന്ന പേരിലും ഇതിന്റെ വിത്ത് അറിയപ്പെടുന്നു .

രാസഘടകങ്ങൾ .

ആമ്പൽച്ചെടിയുടെ എല്ലാ ഭാഗത്തും നുഫാറിൻ  എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു . ആമ്പൽച്ചെടിയുടെ ഉണങ്ങിയ വേരിലും ,കിഴങ്ങിലും നിംഫീൻ എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. ആമ്പൽപ്പൂവിൽ നിംഫാലിൻ എന്ന ഗ്ലൈക്കോസൈഡ് അടങ്ങിയിരിക്കുന്നു .ഇതിന് ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട് .

രസാദി ഗുണങ്ങൾ .

രസം : മധുരം,കഷായം 

അനുരസം : ലവണം 

ഗുണം : ഗുരു 

വീര്യം : ശീതം .

വിപാകം : മധുരം

പ്രാദേശിക നാമങ്ങൾ .

Common name-Blue water lily, Blue lotus of India,Candock , water lilly

Malayalam-Aambal  

Tamil-Alli, Karu-Neytal, Neytal Malar, Nilampal 

Hindi-Neelkamal, Neelotpal 

Telugu-Alli Kada, Alli Tamara, Indeevaramu

Kannada-Komale, Naidile , Neela Thaavare 

Bengali-Kumuda, Sada Shapala 

Marathi-Kumud, Upalya Kamal .

Gujarati-Neel Kamal

ആമ്പൽ ഔഷധഗുണങ്ങൾ .

പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി ആമ്പൽ വിവിധ ഇനങ്ങളുണ്ട് .ഇവയ്ക്ക് എല്ലാത്തിനും ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും വെള്ള ആമ്പലിനാണ് കൂടുതൽ ഔഷധഗുണങ്ങളുള്ളത് .രക്തപിത്ത വികാരങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ശീതവീര്യ പ്രധാനൗഷധ സസ്യമാണ് ആമ്പൽ .

ശീതവീര്യമായതുകൊണ്ട് രക്തപിത്ത വികാരങ്ങൾ ശമിപ്പിക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന നിംഫാലിൻ എന്ന ഗ്ലൈക്കോസൈഡ് ഹൃദയോത്തേജക വസ്‌തുവായി പ്രവർത്തിക്കുന്നു .ശരീരം ചുട്ടുനീറ്റൽ ,തലചുറ്റൽ ,ഛർദ്ദി ,മോഹാലസ്യം,രക്തശ്രാവം എന്നിവ തടയുന്നു .തണ്ടിന്റെ നീര് സ്ത്രീകളിലെ വെള്ളപോക്ക് ഇല്ലാതാക്കുന്നു .ഇതിന്റെ വിത്തിന് ശുക്ലം വർധിപ്പിക്കാനുള്ള കഴിവുണ്ട് .

ആമ്പലിന്റെ തണ്ട് ചതച്ച് പിഴിഞ്ഞെടുത്ത നീര് 10 ml വീതം പാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ സ്ത്രീകളിലെ അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് മാറിക്കിട്ടും .കൂടാതെ ഇത്‌ എല്ലാവിധ യോനിരോഗങ്ങൾക്കും ഫലപ്രദമാണ് .

തലച്ചോറിനുണ്ടാകുന്ന പഴുപ്പ് മറ്റ് അണുബാധകൾക്കും ആമ്പലിന്റെ തണ്ട് ചതച്ച് പിഴിഞ്ഞെടുത്ത 10-20 ml നീരിൽ കൽക്കണ്ടം ചേർത്ത് പതിവായി കഴിച്ചാൽ ശമനം കിട്ടും .

ആമ്പലിന്റെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ ചന്ദനവും അരച്ചുകലക്കി നെയ്യും അതിന്റെ നാലിരട്ടി പാലും ചേർത്ത് കാച്ചിയെടുക്കുന്ന നെയ്യ് കഴിച്ചാൽ ആന്തരാവയവങ്ങളിൽ നിന്നുമുള്ള എല്ലാ രക്തശ്രാവവും മാറിക്കിട്ടും .

ആമ്പലിന്റെ കിഴങ്ങ് ഉണക്കി പൊടിച്ച് 10 ഗ്രാം വീതം ആട്ടിൻപാലിൽ ചേർത്ത് പതിവായി കഴിച്ചാൽ അർശ്ശസ് പൂർണ്ണമായും മാറും. 

വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികൾ  അരച്ച് കൺപോളകൾക്കു ചുറ്റും പതിവായി  പുരട്ടിയാൽ നിശാന്ധത എന്ന രോഗം മാറും .മങ്ങിയ വെളിച്ചത്തിലും ഇരുട്ടിലും അനുഭവപ്പെടുന്ന കാഴ്ചക്കുറവിനെയാണ് നിശാന്ധത എന്ന് പറയുന്നത് .

ആമ്പലിന്റെ പൂവ് അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന പുകച്ചിൽ മാറിക്കിട്ടും .

വയറിളക്കം ,കുടൽപ്പുണ്ണ് എന്നിവയ്ക്കും ആമ്പലിന്റെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത് ഉത്തമമാണ് .

ആമ്പലിന്റെ വിത്ത് പൊടിച്ച് 3 മുതൽ 6 ഗ്രാം വരെ ദിവസവും പാലിൽ ചേർത്ത് കഴിച്ചാൽ ശുക്ലത്തിന്റെ അളവ് വർധിക്കും .ഇങ്ങനെ കഴിക്കുന്നത് വിഷാദരോഗത്തിനും ഉത്തമമാണ് .

ആമ്പലിന്റെ കിഴങ്ങ് ഉണങ്ങി പൊടിച്ച് 3 മുതൽ 6 ഗ്രാം വരെ ദിവസവും കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും .

ആമ്പൽ ചേരുവയുള്ള ഔഷധങ്ങൾ .

Darvyadi kashayam -വെള്ളപോക്ക് ,കനത്ത ആർത്തവ രക്തസ്രാവം,ആർത്തവ വേദന എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Samangadi Churnam -രക്താർശസ്സ് (ബ്ലീഡിംഗ് പൈൽസ്) ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നത് .

Phalkalyan ghrita -സ്ത്രീ -പുരുഷ വന്ധ്യതാ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നത് .

Chandanadi Lauh - വിട്ടുമാറാത്ത പനിയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നത് .

Puga khanda - വയറുവേദന ,ഛർദ്ദി ,തലകറക്കം ,ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു . ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നത് .

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

Previous Post Next Post