ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും കണ്ടുവരുന്ന ഒരു സസ്യമാണ് തുളസി പ്രത്യേകിച്ച് ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്ര പരിസരത്തും ഇവയെ നട്ടുവളർത്താറുണ്ട് തുളസി .രണ്ടുതരത്തിൽ കാണപ്പെടുന്നു .വെള്ള നിറത്തിലും കറുത്ത നിറത്തിലും .വെള്ള നിറത്തിലുള്ള തുളസിയെ രാമതുളസി എന്നും കറുത്ത നിറത്തിലുള്ള തുളസിയെ കൃഷ്ണതുളസി എന്നും അറിയപ്പെടുന്നു .ഹിന്ദുക്കൾ ഇതിനെ ഒരു പുണ്ണ്യ സസ്യമായി കാണുന്നു .ക്ഷേത്രങ്ങളിൽ തീർഥമുണ്ടാക്കാൻ ആവിശ്യം വേണ്ട പുഷ്പമാണ് കൃഷ്ണതുളസി.ശ്ത്രീകൾ തുളസി കതിർ തലയിൽ ചൂടുന്നത് ദീർഘമംഗല്യദായകമാണെന്ന് കരുതപ്പെടുന്നു .വീട്ടുമുറ്റത്തെ വൈദ്യൻ എന്നാണ് തുളസിയെ വിശേഷിപ്പിക്കാറ് .ഇരുണ്ട നീല നിറത്തിലുള്ള തണ്ടുകൾ കൃഷ്ണതുളസിയെ മറ്റുള്ള തുളസികളിൽ നിന്നും വേറിട്ടു നിർത്തുന്നു.കൃഷ്‌ണതുളസിക്കാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് .കൃഷ്‌ണതുളസിയുടെ ഇലകളിലും മറ്റുഭാഗങ്ങളിലും ബാഷ്പീകരണ ശേഷിയുള്ള തൈലങ്ങളാണ് അടങ്ങിയിട്ടുള്ളത് .അവയിൽ പ്രധാനപ്പെട്ടത് ,Eugenol,Methyl Ether,Methyl Chavicol എന്നിവയാണ് .തുളസിയിൽ അടങ്ങിയിരിക്കുന്ന തൈമോൾ ,ഓസ്മിൻ എന്നിവ കീടങ്ങളെ അകറ്റുന്നു .നീലതുളസ്യാദികഷായം ,ശീതജ്വരാദി കഷായം ,എന്നിവയിൽ തുളസി ഒരു ചേരുവയാണ് .ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലയും ,പൂവും ,ചിലപ്പോൾ സമൂലമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു
കുടുംബം : Lamiaceae
ശാസ്ത്രനാമം :Ocimum tenuiflorum
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Holy basil
സംസ്‌കൃതം : മാഞ്ജരി ,സുരസം ,സുരസാ, ദേവദുന്ദുഭി
ഹിന്ദി : തുലസി
തമിഴ് : തുളചി
തെലുങ്ക് : തുളുചി
ബംഗാളി : തുളസി
രസാദിഗുണങ്ങൾ
രസം :കഷായം, കടു, തിക്തം
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു
ഔഷധഗുണങ്ങൾ
പഴുതാര ,പാമ്പ് ,തേൾ ,ചിലന്തി തുടങ്ങിയവയുടെ വിഷത്തിന് ഉത്തമം ,പനി ,പീനസം ,വായ്പുണ്ണ് ,മലേറിയ എന്നിവയ്ക്കും ഉത്തമം,രുചി വർദ്ധിപ്പിക്കുന്നു ,മൂത്രം വർധപ്പിയ്ക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
തുളസിയിലയും ,പനിക്കൂർക്കയുടെ ഇലയും വാട്ടി പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കൊടുത്താൽ ചെറിയ കുട്ടികളിലെ ചുമ ,പനി എന്നിവ മാറും
വരട്ടുമഞ്ഞൾ തുളസിയില നീരിൽ പതിവായി അരച്ച് പുരട്ടിയാൽ വെള്ളപ്പാണ്ട് മാറും
തുളസിയുടെ ഇലയുടെ നീരിൽ കൽക്കണ്ടം ചേർത്ത് കഴിച്ചാൽ ചുമയും ,ജലദോഷവും മാറും
തുളസിയില നീര് ദിവസവും കവിൾ കൊണ്ടാൽ വായ്നാറ്റം ശമിക്കും
തുളസിയുടെ ഇലയുടെ നീരിൽ അതെ അളവിൽ തേനും ചേർത്ത് കഴിച്ചാൽ വസൂരി, ലഘു വസൂരി എന്നിവ ശമിക്കും (Small pox , chicken pox)
തുളസിയിലയുടെ നീരും ,കുരുമുളകുപൊടിയും ,നെയ്യും തുല്യ അളവിൽ കഴിച്ചാൽ വാത രോഗങ്ങൾ ശമിക്കും
തുളസിയില ഇട്ട തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാൽ പീനസവും ,നീരുവീഴ്ചകൊണ്ട് തലയ്ക്ക് അനുഭവപ്പെടുന്ന ഭാരവും മാറും
കുറച്ച് തുളസിയിലയും ഒരു ചുവന്നുള്ളിയും ,ഒരു നുള്ള് ജീരകവും കുറച്ച് കല്ലുപ്പും ഒരു തുണിയിൽ കിഴികെട്ടി നന്നായി കശക്കി മൂക്കിൽ നസ്യം ചെയ്‌താൽ ശിരസ്സിൽ കെട്ടികിടക്കുന്ന കഫം മുഴുവൻ ഇളകി പോകും
തുളസിയില ഇട്ട് മൂപ്പിച്ച എണ്ണ തലയിൽ തേയ്ച്ചാൽ തുമ്മൽ മാറും
കുട്ടികളിലുണ്ടാകുന്ന എക്കിൾ മാറാൻ തുളസിയില നീര് കൊടുത്താൽ മതി
കരിക്കിൻ വെള്ളത്തിൽ തുളസിയില നീര് ചേർത്ത് പതിവായി കഴിച്ചാൽ അലർജി ശമിക്കും
തുളസിയുടെ വേര് കഷായം വച്ച് കഴിച്ചാൽ ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ശീലം മാറും
തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുട്ടികൾക്ക് കൊടുത്താൽ കുട്ടികളിലെ ചുമ മാറാൻ നല്ലതാണ്
പഴുതാര ,തേൾ ,ചിലന്തി തുടങ്ങിയ വിഷജന്തുക്കൾ കടിച്ചാൽ തുളസിയിലയും ,തുളസിയുടെ പൂവും ,തഴുതാമയും ,പച്ചമഞ്ഞളും ഒരേ അളവിൽ അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുകയും ,അഞ്ചോ ആറോ ഗ്രാം വീതം ദിവസം 3 നേരം ഉള്ളിൽ കഴിക്കുകയും ചെയ്താൽ വിഷം പൂണ്ണമായും ശമിക്കും (ഒരാഴ്ച തുടർച്ചയായി കഴിക്കണം )
തുളസിയുടെ വേര് അരച്ച് ചൂടു വെള്ളത്തിൽ കലക്കി കുടിച്ചാൽ കൃമിശല്യം വിട്ടുമാറും
തുളസിയിലയുടെ നീര് ഒരു സ്പൂൺ വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ ,മഞ്ഞപിത്തം ,മലേറിയ ,വയറുകടി എന്നിവ മാറും
തുളസിയിലയും കുരുമുളകും ഒരേ അളവിൽ അരച്ച് പല്ലുവേദനയുള്ള ഭാഗത്ത് മോണയിൽ പുരട്ടിയാൽ പല്ലുവേദന മാറും / ഇത് ടൂത്ത് പേസ്റ്റായി ഉപയോഗിച്ചാലും മതി
തുളസിയില ഇട്ട് കാച്ചിയ എണ്ണ തലയിൽ പതിവായി തേയ്ച്ചാൽ വിട്ടുമാറാത്ത ജലദോഷം മാറും
തുളസിയില തണലിൽ ഉണക്കിപ്പൊടിച്ച് മൂക്കിപ്പൊടി പോലെ മൂക്കിൽ വലിച്ചാൽ പീനസം ,മൂക്കടപ്പ് എന്നിവ മാറും
തലയിണയ്ക്കരികെ തുളസിയില ഇട്ട് ഉറങ്ങിയാൽ തലയിലെ പേൻ ശല്യം ഇല്ലാതാകും ,സ്ത്രീകളാണെങ്കിൽ തുളിസിയില പതിവായി തലയിൽ തിരുകിയാൽ മതി
തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ പാലും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ശരീരക്ഷീണം വിട്ടുമാറും
വായിൽ മുറിവുണ്ടായാൽ തുളസിയില വായിലിട്ടു ചവച്ചാൽ മതി
തുളസിയിലയുടെ നീരും ,ഇഞ്ചി നീരും ,തേനും തുല്യ അളവിൽ കലർത്തി കഴിച്ചാൽ ചുമയും കഫക്കെട്ടും മാറും
കൺപോളകളിലുണ്ടാകുന്ന നീരിന് തുളസിയിലയുടെ നീര് പുരട്ടിയാൽ മതിയാകും
തുളസിയിലയുടെ നീരിൽ കൊട്ടം ,ചന്ദനം എന്നിവ അരച്ച് വെളിച്ചെണ്ണ കാച്ചി തലയിൽ തേയ്ച്ചാൽ തലനീരിറക്കം മാറും
10 തുളസിയിലയും ഒരു ചുവന്നുള്ളിയും ചതച്ച് അര ഔൺസ് വെളിച്ചെണ്ണയിൽ മൂപ്പിച്ച് രണ്ടോ മൂന്നോ കുരുമുളകും ചേർക്കുക കുരുമുളക് പൊട്ടി കഴിയുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി ചെറിയ ചൂടോടെ ഈ എണ്ണ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന മാറും
തുളസിയിലയും ജീരകവും കൂടി അരച്ച് എണ്ണ കാച്ചി തലയിൽ തേയ്ച്ചാൽ ജലദോഷം പെട്ടന്ന് മാറാൻ സഹായിക്കും