നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്ന നിലത്തു പറ്റിപിടിച്ചു വളരുന്ന ഒരു സസ്യമാണ് പുളിയാറല്‍ അല്ലങ്കിൽ പുളിയാറില.പേരു സൂചിപ്പിക്കുന്ന പോലെ എല്ലാ . ഭാഗങ്ങളിലും പുളിരസത്തോടു കൂടിയ ഒരു ഔഷധസസ്യമാണ് പുളിയാറില.ഇതിന്റെ ഇലകൾക്ക് ആറ് ഇതളുകളുണ്ട് അതുകൊണ്ടു തന്നെ തിരിച്ചറിയാൻ എളുപ്പമായിരിക്കും .ഒരു ഏകവർഷി ഔഷധിയാണ് പുളിയാറില.ഈർപ്പമുള്ള പ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്നു .കാൽസ്യം,ഇരുമ്പ്,ജീവക ങ്ങളായ ബി,സി, കെ, പൊട്ടാസ്യം ഓക്സലേറ്റ് എന്നിവ ഇതിൽ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു അതുകൊണ്ടു തന്നെ ഒട്ടനവധി ആരോഗ്യഗുണങ്ങളാണ് ഇത് ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് കിട്ടുന്നത് പുളിയാറില പച്ചയ്‌ക്കോ ചമ്മന്തി അരച്ചോ ,പുളിശ്ശേരി വച്ചോ കഴിക്കാവുന്നതാണ് പുളിയാറില സമൂലമായി ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു
കുടുംബം : Oxalidaceae
ശാസ്ത്രനാമം : Oxalis corniculata
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : indian sorrel
സംസ്‌കൃതം : അമ്ലികാ ,അമ്ലരുഹാ ,ചാർഗെരി
ഹിന്ദി : അമൃൽ
തെലുങ്ക് : പുളിചിണ്ടകു
തമിഴ് : പുളിയാറയ്
ബംഗാളി : അമൃൽശാഖ
രസാദിഗുണങ്ങൾ
രസം :അമ്ലം, കഷായം
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :അമ്ലം
ഔഷധഗുണങ്ങൾ
കഫ വാത രോഗങ്ങൾ ശമിപ്പിക്കുന്നു ,ദഹനശക്തി വർദ്ധിപ്പിക്കുന്നു ഗ്രഹണി ,അതിസാരം ,അർശ്ശസ് ,രക്താർശ്ശസ് ,കുഷ്ടം എന്നിവ ശമിപ്പിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
പുളിയാറിലയുടെ തണ്ടും ,ഇലയും 10 ഗ്രാം മോരിൽ തിളപ്പിച്ച് ദിവസം രണ്ടുനേരം വീതം കഴിച്ചാൽ രക്താർശ്ശസ് ശമിക്കും
പുളിയാറില അരച്ച് ഇളനീരിലൊ ,ഉള്ളി നീരിലോ ചലിച്ചു അരിമ്പാറയുടെ മുകളിൽ പതിവായി പുരട്ടിയാൽ അരിമ്പാറ മാറും
പുളിയാറില അരച്ച് നെറ്റിയിൽ പുരട്ടിയാൽ എല്ലാത്തരം തലവേദനയ്ക്കും ശമനംകിട്ടും
പുളിയാറില പതിവായി കഴിച്ചാൽ അൾസർ മാറും
പുളിയാറില സമൂലം കഷായം വച്ച് കഴിച്ചാൽ പനി മാറും
പുളിയാറിയുടെ നീര് വെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന പരു പോലെയുള്ള കുരുക്കൾ പൊട്ടി വേഗന് സുഖപ്പെടും
പുളിയാറിയുടെ നീര്ഇളനീരിൽ ചേർത്ത് പതിവായി കഴിച്ചാൽ ആർശ്ശസ് മാറും
പുളിയാറില കറിവച്ച് ചോറിനൊപ്പം കഴിച്ചാൽ ഹനക്കേട്, വയറുകടി, വയറിളക്കം എന്നീ രോഗങ്ങൾ ശമിക്കും
ആഹാരം കഴിച്ചാലുടൻ ടോയ്ലറ്റിൽ പോകണമെന്നുള്ള ശീലമുള്ളവർക്ക് പുളിയാറില ഇട്ടു പൊടിയരി കഞ്ഞി കുടിക്കുന്നത് ഗുണകരമാണ്
ഹാങ്ങിങ് പ്ലാന്റായി വളർത്താൻ പറ്റിയ ഒരു ചെടിക്കൂടിയാണ് പുളിയാറില