ഈന്തപ്പന | ഈന്തപ്പഴം ഔഷധഗുണങ്ങൾ

ഈന്തപ്പഴം,ഈന്തപ്പഴം ഗുണങ്ങൾ,ഈത്തപ്പഴം ഗുണങ്ങൾ,ഈന്തപ്പഴം ഗുണങ്ങള്,ഈത്തപ്പഴം,ഈന്തപ്പഴം ഗുണങ്ങള്‍,ഈന്തപ്പഴം ഗുണങ്ങൾ അറിയുക,ഈത്തപ്പഴം ഗുണങ്ങള്,ഉണക്ക ഈത്തപ്പഴം ഗുണങ്ങൾ,ഈന്തപ്പഴം ആരോഗ്യ ഗുണങ്ങളുടെ കലവറ,ഈന്തപ്പഴം മലയാളം,ഈന്തപ്പഴം ആരോഗ്യം,ഈന്തപ്പഴം കഴിച്ചാല്‍,ഏത്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ,രാവിലെ ഈന്തപ്പഴം കഴിച്ചാല്‍,ഈന്തപ്പഴം സ്ഥിരമായി കഴിക്കാൻ,ദിവസവും കിടക്കും മുൻപ് 3 ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ,ഈത്തപ്പഴം അച്ചാര്,ഗുണങ്ങൾ,#ഉണക്കമുന്തിരി_ഗുണങ്ങള്,date palm,palm,date palms,how to grow date palm,date palm tree,pygmy date palm,dates,dates palm,dates palm farm,date palm trees,palms,how to water pygmy date palm,date palm tree growing,dates palm cultivation,palm tree,how to grow date palms,palm trees,palm cultivation,date palm growing,date palm from seed,date palm seedling,flower of date palm,how to grow a date palm,dates palm farming,dates palm planting,how to grow date palm from seed


മരുഭൂമികളിൽ സാധാരണ കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് ഈന്തപ്പന .മലയാളത്തിൽ ഈത്തപ്പന, ഈത്ത ,ഈന്ത തുടങ്ങിയ പേരുകളിലും അറിയപ്പെടും .

  • Binomial name : Phoenix dactylifera
  • Family : Arecaceae
  • Synonyms : Palma dactylifera ,Phoenix iberica 
  • Common name : Date palm
  • Malayalam name : Eethappana, Eetha ,Eentha , Eenthappana
  • Tamil name : Echa Maram ,Pericham Kai
  • Hindi name :  Khajur ,Chuara ,Pindkhajor
  • Knnada name : Eechala mara
  • Telugu name : Kharjuram
  • Marati name : Khajur
  • Gujarati name : kharek,kharika,khajuri
  • Bengali name : Sohara
  • Punjabi name : Khajur 

ആവാസമേഖല .

മരുഭൂമികളിലാണ് ഈന്തപ്പന സാധാരണ വളരുന്നത്. മരുഭൂമിയിലെ കനിയെന്നാണ് ഇവയെ പൊതുവെ വിശേഷിപ്പിക്കുന്നത് . ഈന്തപ്പനയുടെ ജന്മദേശം ആഫ്രിക്കയാണ് .ഇന്ത്യ ,ശ്രീലങ്ക ,പാകിസ്ഥാൻ ,നേപ്പാൾ ,ആഫ്രിക്ക ,സിറിയ ,ദക്ഷിണ പശ്ചിമേഷ്യ , ഈജിപ്ത്,സൗദി അറേബ്യ, ഇറാൻ ,അൾജീരിയ , ഇറാഖ് ,സുഡാൻ ,ഒമാൻ ,യുണൈറ്റഡ് അറബ് എമിറേറ്റ്സ് , ടുണീഷ്യ എന്നിവിടങ്ങളിൽ ഈന്തപ്പന വളരുന്നു.

ഇന്ത്യയിൽ രാജസ്ഥാൻ ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഈന്തപ്പന കൃഷി ചെയ്യപ്പെടുന്നുണ്ടങ്കിലും മറ്റു രാജ്യങ്ങളിലെ പോലെ അത്ര ഫലപ്രാപ്തിയല്ല  .കേരളത്തിൽ അപൂർവമായി ചില വീടുകളിൽ നട്ടുവളർത്തുന്നു .തമിഴ്‌നാട്ടിൽ ഈന്തപ്പന കൃഷി ചെയ്യുന്നുണ്ട് .ഒരു പ്രവാസി മലയാളിയാണ് 8 ഏക്കർ സ്ഥലത്ത് പരീക്ഷണ അടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത് .അത് വിജയിക്കുകയും ചെയ്തു .തമിഴ്‌നാട്ടിൽ നന്നായി ഇന്തപ്പന വളരുകയും കായ്ക്കുകയും ചെയ്യുമെന്ന് പ്രവാസി മലയാളി തെളിയിച്ചു .

ലോകത്തിൽ ഏറ്റവും കൂടുതൽ ഈന്തപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം ഈജിപ്ത് ആണ് . രണ്ടാമതായി സൗദി അറേബ്യയാണ് .ഇതിൽ ഏറ്റവും നല്ല ഈന്തപ്പഴംസൗദി അറേബ്യയുടേതാണ് .


രൂപവിവരണം .

തെങ്ങിന്റെയും ,പനയുടെയും രൂപസാദൃശ്യമുള്ള ഒരു മരമാണ് ഈന്തപ്പന . 25-30 മീറ്റർ ഉയരത്തിൽ വരെ വളരുന്ന വൃത്തസ്തംഭാകൃതിയിലുള്ള ഒരു വൃക്ഷമാണ് ഈന്തപ്പന . തടിയിൽ 60 സെ.മി  ഉയരത്തിൽ വരെ പറ്റുവേരുകൾ കൊണ്ട് പൊതിഞ്ഞിരിക്കും . തെങ്ങിനെപ്പോലെ ഇതിന്റെ ഓലകൾ  പൊഴിഞ്ഞു പോകില്ല .ഇത് തടിയിൽ തന്നെ അവശേഷിക്കും .കൃഷിചെയ്യുന്നവർ ഇത് മുറിച്ചുമാറ്റുകയാണ് പതിവ് .ഓലകൾക്ക് 5 -7 മീറ്റർ നീളമുണ്ടാകും . ഈന്തപ്പന ആൺ ,പെൺ മരങ്ങളുണ്ട് .ആൺ ഈന്തപ്പനകൾ പൂക്കുക മാത്രമേയുള്ളു ഇവയിൽ കായകൾ ഉണ്ടാകാറില്ല . വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ കൃത്രിമ  പരാഗണം നടത്തുകയാണ് പതിവ് . ആൺ ഇന്തപ്പനയിലെ പൂങ്കുലകൾ വെട്ടിയെടുത്ത് പെൺ പനയിലെ പൂങ്കുലകളിൽ വച്ചു കെട്ടുകയാണ് ചെയ്യുന്നത് .ഈ സമയങ്ങളിൽ അറബി നാടുകളിൽ ആൺ പനയുടെ പൂക്കൾ വഴിയോരങ്ങളിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം .

ജനുവരി മാസത്തിലാണ് ഈന്തപ്പനകൾ പൂക്കുന്നത് .പൂക്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത് .പെൺപൂക്കളേക്കാൾ ചെറുതാണ് ആൺ പൂക്കൾ .ജൂൺ-ജൂലൈ മാസത്തിൽ ഇതിന്റെ കായകൾ പഴുക്കാൻ തുടങ്ങും .ഈ മാസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് കൂടുന്നത് .ഒരു കുലയിൽ ആയിരത്തോളം പഴങ്ങളുണ്ടാകും .ഇവയെല്ലാം കൂടി 25 കിലോയിൽ കൂടുതൽ വരും .നല്ലതുപോലെ കായ്ക്കുന്ന ഇന്തപ്പനകളിൽ നിന്നും 150 കിലയോളം ഈന്തപ്പഴം കിട്ടും .

പനയുടെ ചുവട്ടിൽ നിന്നും തൈകൾ പൊട്ടിമുളയ്ക്കും .ഇവ വേർപിരിച്ച് നട്ടാണ് പുതിയ പനക്കൽ കൃഷി ചെയ്യുന്നത് .വിത്തുകൾ കിളിർപ്പിച്ചും തൈകൾ വളർത്താമെങ്കിലും അങ്ങനെയുള്ള പനകളിലെ പഴങ്ങൾക്ക് വലിപ്പക്കുറവും ഗുണവും കുറവാണ് .കൂടാതെ ആൺ ,പെൺ മരങ്ങളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും .പുതിയ പനകൾ നട്ട് 3 -5 കൊല്ലം കൊണ്ട് കായ്ക്കാൻ തുടങ്ങും . 15 വർഷമാകുമ്പോൾ സമൃദ്ധമായി കായകൾ ലഭിക്കും . 200 വർഷം വരെ ഈന്തപ്പനകൾ ഫലങ്ങൾ നൽകാറുണ്ട് .


രാസഘടകങ്ങൾ .

ഈന്തപ്പഴത്തിൽ 70 % പഞ്ചസാര , .5 %പ്രോട്ടീൻ 0 .4 % കൊഴുപ്പ് , 3 .9 % നാര് 0 .12 % കാൽസിയം എന്നിവ അടങ്ങിയിരിക്കുന്നു .കൂടാതെ ഇരുമ്പ് ,തയാമിൻ ,കരോട്ടിൻ ,അസ്‌കോർബിക്  അമ്ലം റൈബോഫ്ളാവിൻ എന്നിവയും അടങ്ങിയിരിക്കുന്നു .

ഈന്തപ്പനയുടെ ഉപയോഗങ്ങൾ .

മിക്കവാറും തെങ്ങിന്റെ എല്ലാ ഉപയോഗങ്ങളും ഈന്തപ്പനയ്ക്കുമുണ്ട് . ഈന്തപ്പനയുടെ തടി വിദേശരാജ്യങ്ങളിൽ ഗ്രഹനിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നുണ്ട് .ഇതിന്റെ ഇലയുടെ മധ്യസിരകൾ കൊട്ടപോലെയുള്ള ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു .കൂടാതെ നല്ലൊരു ഔഷധവൃക്ഷം കൂടിയാണ് ഈന്തപ്പന .

ഈന്തപ്പഴത്തിന്റെ ഔഷധഗുണങ്ങൾ .

 ഈന്തപ്പഴം ധാതുപുഷ്ടിയും ,ശരീരബലവും, ഓജസും,ബുദ്ധിയും വർദ്ധിപ്പിക്കും, ശ്വാസകോശം ശുദ്ധീകരിക്കും,വാതം കാസം ,ക്ഷയം ജ്വരം, ഹൃദ്രോഗം, മുതലായവ ശമിപ്പിക്കും,സ്ത്രീ പുരുഷൻമാരുടെ ഉൽപാദനേന്ദ്രിയങ്ങളിലെ തകരാറുകൾ പരിഹരിക്കും,പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിപ്പിക്കും .നേത്രരോഗങ്ങൾ ,അർശസ്സ് മൂലമുണ്ടാകുന്ന ഗുദവേദനാനിര് ,വയറുകടി എന്നിവ ശമിപ്പിക്കും .

ചില ഔഷധപ്രയോഗങ്ങൾ .


പുരുഷന്മാരിലെ ലൈംകീകശക്തി വർദ്ധിപ്പിക്കാൻ .

അധികം പഴകാത്ത ഈത്തപ്പഴം ഒരു കിലോ  കഴുകി കുരു നീക്കി  ഓട്ടു പാത്രത്തിൽ ഇട്ട്  200 മില്ലി നെയ്യൊഴിച്ച് വഴറ്റുക. കുറച്ചു കഴിയുമ്പോൾ  അത് കുഴമ്പു പോലെ ആകും . അതിൽ കശുവണ്ടി ബദാം ആക്രോട്ട് എന്നിവ  പൊടിച്ചു  ചേർക്കുക. ശേഷം  മുന്തിരിയും തേനും ചേർത് ഇളക്കി യോജിപ്പിച്ച് ഭരണിയിലാക്കി സൂക്ഷിച്ച് രണ്ടു സ്പൂൺ വീതംദിവസവും കഴിച്ചാൽ പുരുഷന്മാരുടെ പുഷ്ടിയും ബലവും ലൈഗികശേഷിയും വർദ്ധിപ്പിക്കും.

ഗർഭോൽപാദനം ഉണ്ടാകാൻ.

കുരു കളഞ്ഞ ഈന്തപ്പഴവും ,അമുക്കുരം പൊടിയും ,മല്ലിയിലയും ചേർത്ത് കുറുക്കി കിടക്കാൻ നേരം കഴിച്ചാൽ സ്ത്രീകളിൽ  ഗർഭോൽപാദനം ഉണ്ടാകാൻ സഹായിക്കും.

പുരുഷന്മാരുടെ താടിമീശ വളരാൻ .

ഈത്തപ്പഴത്തിന്റെ കുരുവും ബദാം പരിപ്പും തുല്യ അളവിൽ കരിച്ച്‌  അരച്ച് പനിനീരിൽ ചാലിച്ചു മുഖത്തു പതിവായി പുരട്ടിയാൽ പുരുഷന്മാർക്ക് താടിമീശ  വളരാൻ  സഹായിക്കും.

മദ്യത്തിന്റെ ലഹരി മാറാൻ .

ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ വെള്ളം കുടിച്ചാൽ മദ്യപിച്ചത് മൂലമുള്ള ഛർദ്ദി ,തലവേദന ,ശരീരക്ഷീണം മുതലായവ മാറിക്കിട്ടും .

കണ്ണിലെ കൃഷ്ണമണിയിലുണ്ടാകുന്ന വെളുപ്പ് നിറം മാറാൻ. 

ഈന്തപ്പഴത്തിന്റെ കുരു അരച്ചു കലക്കിയ വെള്ളം കൊണ്ട് കണ്ണു കഴുകിയാൽ കൃഷ്ണമണിയിലുണ്ടാകുന്ന വെളുപ്പ് നിറം മാറിക്കിട്ടും.

മെലിഞ്ഞവർ തടിക്കാൻ .

ദിവസവും ഉച്ചഭക്ഷണത്തിന് ശേഷവും അത്താഴത്തിന് ശേഷവും ഈന്തപ്പഴം കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

അർശസ്സ്.

ഈന്തക്കുരു പുകച്ചു കത്തിച്ച് പുകയേൽപ്പിച്ചാൽ അർശ്ശസ്സും അർശസ്സ് മൂലമുണ്ടാകുന്ന ഗുദവേദനാനിരും  മാറിക്കിട്ടും .

ഗ്യാസ് ട്രബിൾ മാറാൻ .

ഈന്തപ്പഴം ദിവസവും കഴിച്ചാൽ വായുകോപം അഥവാ ഗ്യാസ്ട്രബിൾ മാറിക്കിട്ടും .

ശ്വാസകോശം ശുദ്ധികരിക്കാൻ .

ഈന്തപ്പഴവും തേനും ഒരേ അളവിൽ തുല്ല്യമായി കുറച്ചു ദിവസം പതിവായി  കഴിച്ചാൽ ശ്വാസകോശം ശുദ്ധികരിക്കപ്പെടും .

ബീജക്കുറവ് പരിഹരിക്കാൻ .

രാത്രിയിൽ കിടക്കാൻ നേരം പതിവായി ഈന്തപ്പഴം കഴിച്ച് പുറമെ പാലും കുടിച്ചാൽ ബീജക്കുറവ് പരിഹരിക്കപ്പെടും .

മലബന്ധം മാറാൻ .

മൂന്നോ ,നാലോ ഈന്തപ്പഴം രാത്രിയിൽ  വെള്ളത്തിൽ കുതിർത്ത് രാവിലെ പിഴഞ്ഞരിച്ച വെള്ളം കുടിച്ചാൽ അലബന്ധം മാറിക്കിട്ടും .

വിളർച്ച മാറാൻ (അനീമിയ)

ഈന്തപ്പഴം പതിവായി കഴിച്ചാൽ വിളർച്ച മാറിക്കിട്ടും .

ലൈംഗീക താല്പര്യം വർദ്ധിക്കാൻ .

ഈന്തപ്പഴത്തിന്റെ പൂമ്പൊടി ഒരു ടീസ്പൂൺ പാലിലോ തേനിലോ ചേർത്ത് പതിവായി കഴിച്ചാൽ ലൈംഗീക താല്പര്യം വർദ്ധിക്കുകയും ശീഘ്രസ്‌ഖലനം മാറിക്കിട്ടുകയും ചെയ്യും .അറിബി നാടുകളിൽ പൂമ്പൊടി കടകളിൽ വാങ്ങാൻ കിട്ടും .

തലവേദന മാറാൻ .

ഈന്തപ്പഴത്തിന്റെ കുരു അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറിക്കിട്ടും .

Previous Post Next Post