മുറുക്കുന്നവുരുടെ ഒരു സന്തതസഹചാരിയാണ് വെറ്റില .അതിപുരാതന കാലം മുതൽക്കേ ഇന്ത്യയിൽ ഉടനീളം കൃഷി ചെയ്യപ്പെടുന്നു .വിവാഹ ചടങ്ങുകളിലും പൂജാ കർമ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില .വിഷവൈദ്യത്തിലും വെറ്റിലയ്ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട് .പാമ്പു കടിയേറ്റു രോഗിയെ കൊണ്ടുവന്നാൽ വിഷഹാരി ലേഹ്യം വെറ്റിലയിൽ പൊതിഞ്ഞാണ് കൊടുക്കുന്നത് .ഇതിന്റെ രുചിഅറിഞ്ഞു ഏതുതരം പാമ്പാണ് കടിച്ചതെന്നു മനസിലാക്കാൻ കഴിയും .എരിവാണ് രോഗിക്ക് അനുഭവപ്പെടുന്നതെങ്കിൽ കടിച്ചത് മൂർഖൻ ആണന്നു മനസിലാക്കാം .പുളിരസമാണ് രോഗിക്ക് അനുഭവപ്പെടുന്നതെങ്കിൽകടിച്ചത് കടിച്ചത് അണലിയാണന്നു മനസിലാക്കാം .മധുരമാണ് രോഗിക്ക് അനുഭവപ്പെടുന്നതെങ്കിൽ കടിച്ചത് കടിച്ചത് വെള്ളിക്കെട്ടൻ ആണന്നു മനസ്സിലാക്കാം കയ്പ്പാണ് രോഗിക്ക് അനുഭവപ്പെടുന്നതെങ്കിൽ വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നു മനസിലാക്കാം .
വെറ്റില പറിച്ച ഉടനെ ഉപയോഗിക്കരുത് അതുപോലെ ഇളം കൊടിയിലെ വെറ്റില ഉപയോഗിക്കരുത് .കൊടിക്ക് പഴക്കം കൂടുന്തോറുമാണ് വെറ്റിലയുടെ മഹിമ വർധിക്കുന്നത് .50 വര്ഷം പഴക്കമുള്ള കൊടിയിലെ വെറ്റിലയ്ക്ക് മഹത്വം വളരെ കൂടുതലാണെന്നു ആചാര്യന്മാർ പറയുന്നു
വെറ്റില തോട്ടം വീട്ടിൽ നട്ടുപിടിപ്പിച്ചാൽ ആ കുടുംബത്തിന് നിത്യ ചെലവിനുള്ള പണം ആ തോട്ടത്തിൽ നിന്നും കിട്ടുമെന്നാണ് പഴമക്കാർ പറയുന്നത് .ഇതിന്റെ വേരും ഇലയും ഔഷധങ്ങക്കായി ഉപയോഗിക്കുന്നു .താംബൂലഭസ്മം വെറ്റില പ്രധാനായി ചേർത്തുണ്ടാക്കുന്ന ഔഷധമാണ്
കുടുംബം :Piperaceae
ശാസ്ത്രനാമം :Piper betle
മറ്റുഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Betel leaf
സംസ്‌കൃതം : താംബൂലം ,താംബൂലവല്ലിക ,താംബൂലവല്ലി
ഹിന്ദി :പാൻ
ബംഗാളി :പാൻ
തമിഴ് :വെറ്റിലയ്
തെലുങ്ക് :തമലപാകു
ഔഷധഗുണങ്ങൾ
വാത കഫരോഗങ്ങൾ ശമിപ്പിക്കുന്നു ,ഇതിന്റെ വേര് സ്ത്രീകളിൽ ഗർഭനിരോധനത്തിന് സഹായിക്കുമെന്ന് പറയപ്പെടുന്നു ,വായ്നാറ്റം ഇല്ലാതാക്കുന്നു ,ദഹനപ്രക്രിയ സുഗമമാക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
വെറ്റില അരച്ച് ഒരു ഗ്രാം വീതം ചൂടുവെള്ളത്തിൽ കലക്കി പതിവായി കുടിച്ചാൽ മന്തുരോഗം ശമിക്കും
കച്ചോലത്തിന്റെ കിഴങ്ങ് ഉണങ്ങിയതും വെറ്റിലയും കൂടി ചവച്ചിറക്കിയാൽ ശ്വാസകാസരോഗങ്ങൾ ശമിക്കും
വെറ്റില വായിലിട്ടു ചവച്ചു തുപ്പിയാൽ നാവിനു രുചി അറിയാനുള്ള കഴിവ് വർദ്ധിക്കും
5 മില്ലി വെറ്റില നീര് ചെറുതേനിൽ ചേർത്ത് പതിവായി കഴിച്ചാൽ ശ്വാസകോശ രോഗങ്ങൾ മാറും
ശരീരത്തിൽ പൊള്ളലുണ്ടായാൽ വെറ്റില അരച്ചു പുറമെ പുരട്ടുന്നത് വളരെ നല്ലതാണ്
നാലുലിറ്റർ വെറ്റില നീരിൽ ഒരു ലിറ്റർ എള്ളണ്ണയും ചേർത്ത് 60 ഗ്രാം ഇളം പാക്കും വെറ്റിലയും കൂടി അരച്ചു ചേർത്ത് മണൽ പരുവത്തിൽ കാച്ചിയെടുത്ത എണ്ണ പൊള്ളലു കൊണ്ടുണ്ടായ വ്രണത്തിനു മുകളിൽ പുരട്ടിയാൽ പൊള്ളിയ അടയാളം പോലും അവിടെ കാണില്ല