വേങ്ങാക്കാതൽ പൊണ്ണത്തടി കുറയ്ക്കാൻ ഔഷധം

 പ്രമേഹം ,അമിതവണ്ണം ,വയറിളക്കം ,സോറിയാസിസ് ,വെള്ളപ്പാണ്ട് ,എക്സിമ തുടങ്ങിയവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധവൃക്ഷമാണ് വേങ്ങ .കേരളത്തിൽ ഇതിനെ മലവേങ്ങ ,കറവേങ്ങ ,മലംതകര എന്നീ പേരുകളിലും അറിയപ്പെടുന്നു . സംസ്‌കൃതത്തിൽ അസനഃ , ബന്ധുകഃ, പീതസാലഃ,പീതകം ,ബന്ധുകപുഷ്പണ്ടഃ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ "കിനോ ട്രീ" എന്ന പേരിലും അറിയപ്പെടുന്നു .

Botanical Name: Pterocarpus Marsupium    

Family: Fabaceae (Pea Family)

Synonyms : Lingoum Marsupium , Pterocarpus Bilobus

venga,venga uses,venga uses malayalam,vatha rogam,venga ayurvedic planat,benefits of venga,raktha vatham,venga uses ayurvedam,ama vatham,kaadhal oru,venaam macha,venga ayurvedic palant uses malayalam,kaalangathale,vengakkathal uses malayalam,kadal raasa naan,vangakadal,vegakkathal uses ayurvedam,swarnalatha,singer swarnalatha,oyaama kaathiruppen,thadi kurakkan,karimangalyam,madhav;malathy,vengayude upayogangal,breathing,thalaivaa


കാണപ്പെടുന്ന സ്ഥലങ്ങൾ .

മധ്യന്ത്യയിലും ദക്ഷിണേന്ത്യയിലുമുള്ള അർദ്ധനിത്യഹരിത വനങ്ങളിലും ഇലപൊഴിയും ഈർപ്പ വനങ്ങളിലും വേങ്ങ വളരുന്നു .ഇന്ത്യ കൂടാതെ നേപ്പാൾ ,ശ്രീലങ്ക എന്നിവിടങ്ങളിലും വേങ്ങ വളരുന്നു .

രൂപവിവരണം .

30 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൻമരം .മരപ്പട്ട നല്ല കട്ടിയുള്ളതും ചാരനിറത്തോടു കൂടിയതുമാണ് .മുറിവുണ്ടാക്കിയാൽ ചുവന്ന നിറത്തിലുള്ള കറ ലഭിക്കും .അതിനാലാണ് കറ വേങ്ങ എന്ന പേര് വരാൻ കാരണം .അനുപർണങ്ങളുള്ള  ഇലകളുടെ വിന്യാസം ഏകാന്തരം .ഇലകൾക്ക് ശരാശരി 14 സെ.മി നീളവും 7 സെ.മി വീതിയുമുണ്ടാകും .ആയതാകൃതിയുള്ള ഇവയുടെ തളിരലകൾക്ക് ആകർഷകമായ പച്ചയോ തവിട്ടു നിറമോ ആയിരിക്കും .

വേങ്ങയുടെ പൂക്കൾക്ക് മഞ്ഞനിറമാണ് .ജൂലായ് -സെപ്റ്റംബർ മാസത്തിലാണ് പൂക്കാലം .പൂക്കൾ ശാഖാഗ്രങ്ങളിൽ കുലകളായി ഉണ്ടാകുന്നു .പൂക്കൾക്ക് സുഗന്ധമുണ്ട് .ദ്വിലിംഗ സമ്മിത പുഷ്പങ്ങൾ .ദളങ്ങളും ബാഹ്യദളങ്ങളും 5 വീതമുണ്ട് .ശലഭാകൃതിയുള്ള ദളപുടം ഇതിന്റെ പ്രത്യേകതയാണ് .10 കേസരങ്ങൾ 2 കറ്റകളായി വിഭജിച്ചിരിക്കും .ഫലം വൃത്താകൃതി ഉള്ളവയാണ് .കാറ്റും ജലവും വഴിയാണ് ഇവയുടെ വിത്തുവിതരണം നടക്കുന്നത് 

വേങ്ങയുടെ തടിക്ക് വെള്ളയും കാതലുമുണ്ട് .വെള്ളയ്ക്ക് മഞ്ഞ കലർന്ന വെള്ളനിറവും .കാതലിന് ചുവപ്പുകലർന്ന കറുത്ത നിറവുമാണ് .നല്ല ഈടും ബലവും ഉറപ്പുമുള്ള തടിയാണ് വേങ്ങയുടേത് .അതിനാൽ ഫർണിച്ചർ നിർമ്മാണത്തിന് വേങ്ങയുടെ തടി ഉപയോഗിക്കുന്നു .

രാസഘടകങ്ങൾ .

വേങ്ങയുടെ തടിയിലും കറയിലും കിനോടാനിക് അമ്ലം ,ഐസോലിക്വിരിറ്റി ജനിൻ ,ലിക്വിരിറ്റിജനിൻ,ഗാലിക്‌ അമ്ലം ,പെക്റ്റിൻ എന്നിവ അടങ്ങിയിരിക്കുന്നു .

വേങ്ങയുടെ ഔഷധഗുണങ്ങൾ .

ആദ്യത്തെ ആയുർവേദ ഗ്രന്ഥകാരനായ അഗ്നിവേശന്റെ  കാലം മുതൽ പ്രമേഹരോഗത്തിന് ഔഷധമായി വേങ്ങ ഭാരതീയ വൈദ്യ ശാസ്ത്രം ഉപയോഗിച്ചു വരുന്നു .വേങ്ങമരത്തിൽ  നിന്നുമാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത് .പാൻക്രിയാസിലെ  ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിക്കാനുള്ള കഴിവ് വേങ്ങയുടെ ഔഷധ ഗുണങ്ങൾക്ക് സാധിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുണ്ട് .

വേങ്ങാക്കാതൽ (തടി ) രക്തം ശുദ്ധികരിക്കും ,പ്രമേഹം ശമിപ്പിക്കും .തടി കുറയ്ക്കും ,രക്തശ്രാവം തടയും .വേദന കുറയ്ക്കും .വിരയെ നശിപ്പിക്കും .അധിക മൂത്രം പോക്ക് തടയും .ചർമ്മരോഗങ്ങൾ ,വെള്ളപ്പാണ്ട് ,സോറിയാസിസ് ,ചർമ്മത്തിലുണ്ടാകുന്ന ചുവന്ന തടിപ്പുകൾ ,കുഷ്‌ഠം ,കരപ്പൻ,  മൂത്രത്തിലൂടെ രക്തം പോക്ക് ,മലദ്വാരത്തിന്റെ വീക്കം ,കഫം ,പിത്തം ,മന്ത് ,വീക്കം ,ഒടിവ് ,ചതവ് ,വയറിളക്കം ,പല്ലുവേദന ,സന്ധിവാത വേദന ,ചുമ ,ആസ്മ ,അകാലനര,നേത്രരോഗങ്ങൾ  ,എന്നിവയ്‌ക്കെല്ലാം വേങ്ങാക്കാതൽ നല്ലതാണ് .

വേങ്ങയുടെ പൂവ് രുചി വർധിപ്പിക്കും .പനി ശമിപ്പിക്കും ,വേങ്ങയുടെ തൊലി മലിനജലം ശുദ്ധമാക്കും .വേങ്ങയുടെ കറ വ്രണങ്ങൾക്കും ,മലബന്ധത്തിനും ,മൂലക്കുരുവിനും ,ഉദരരോഗങ്ങൾക്കും വെള്ളപോക്കിനും ,കാഴ്ച്ചശക്തി വർധിപ്പിക്കുന്നതിനും ,യൗവനം നിലനിർത്തുന്നതിനും നല്ലതാണ് .

വേങ്ങ ചേരുവയുള്ള ഔഷധങ്ങൾ .

മഹാമഞ്ജിഷ്ഠാദി കഷായം - Mahamanjishtadi Kashayam.

ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് മഹാമഞ്ജിഷ്ഠാദി കഷായം.ഇത് രക്തം ശുദ്ധികരിക്കുകയും എല്ലാവിധ ത്വക്ക് രോഗങ്ങളെയും ശമിപ്പിക്കുകയും ചെയ്യും .കരപ്പൻ ,സിഫിലിസ് ,സോറിയാസിസ് ,ഉണങ്ങാത്ത വ്രണങ്ങൾ ,കുഷ്‌ഠം ,ശരീരത്തിലുണ്ടാകുന്ന കുരുക്കൾ എന്നിവയ്ക്ക് മഹാമഞ്ജിഷ്ഠാദി കഷായം ഫലപ്രദമായി ഉപയോഗിച്ചു വരുന്നു .ഇവയ്ക്കു പുറമെ സന്ധിവാതം ,നേത്രരോഗങ്ങൾ ,അമിതവണ്ണം ,ഉയർന്ന കൊളസ്‌ട്രോൾ എന്നിവയുടെ ചികിൽത്സയിലും മഹാമഞ്ജിഷ്ഠാദി കഷായം ഉപയോഗിക്കുന്നു .

അയസ്‌കൃതി-Ayaskriti

ത്വക്ക് രോഗങ്ങൾ ,വിളർച്ച ,അമിതവണ്ണം എന്നിവയുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് അയസ്‌കൃതി, ഇതിൽ ഇരിമ്പ് ഒരു പ്രധാന ഘടകമായി അടങ്ങിയിരിക്കുന്നു ,അയസ്‌ എന്നത് സംസ്‌കൃതത്തിൽ ഇരുമ്പ് എന്നാണ് .

അസനമഞ്ജിഷ്ഠാദി തൈലം - Asanamanjishtadi Thailam.

തലവേദന ,ഉറക്കക്കുറവ് ,കണ്ണുവേദന എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് അസനമഞ്ജിഷ്ഠാദി തൈലം. ഇത് എള്ളെണ്ണയിൽ തയാറാക്കുന്നതിനെ അസനമഞ്ജിഷ്ഠാദി തൈലം എന്നും വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ അസനമഞ്ജിഷ്ഠാദി കേര തൈലം എന്നും അറിയപ്പെടുന്നു .

അസനവില്വാദി തൈലം - Asanavilwadi Thailam.

കർണ്ണരോഗങ്ങൾ ,നേത്രരോഗങ്ങൾ ,ശിരോരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് അസനവില്വാദി തൈലം . കേൾവിക്കുറവ് ,ചെവിയിലെ മൂളിച്ച ,ചെവിവേദന ,കണ്ണുവേദന ,കണ്ണിലെ മറ്റു അണുബാധ ,തലവേദന ,തലകറക്കം എന്നിവയുടെ ചികിൽത്സയിൽ അസനവില്വാദി തൈലം ഉപയോഗിക്കുന്നു .

നരസിംഹ രസായനം - Narasimha Rasayanam .

ശരീരഭാരം കുറഞ്ഞ അവസ്ഥയിൽ ശരീരഭാരം കൂട്ടാനും ,ബലഹീനത ,പേശികളുടെ ബലക്കുറവ് ,ബുദ്ധിവികാസം ,മുടിയുടെ വളർച്ച കൂട്ടാനും, പുരുഷൻ മാരിൽ താടി വളരാനും ,മസിലുകളുടെ വികാസത്തിനും നരസിംഹരസായനം ഉപയോഗിക്കുന്നു.

നീലോൽപ്പാലാദി തൈലം - Neelolpaladi Thailam .

മുടികൊഴിച്ചിൽ ,അകാലനര ,മുടിയുടെ അറ്റം പിളരൽ തുടങ്ങിയവ ഇല്ലാതാക്കി മുടി സമൃദ്ധമായി വളരുവാൻ നീലോൽപ്പാലാദി തൈലം ഫലപ്രദമാണ് .വേങ്ങ ഈ തൈലത്തിൽ  ഒരു ചേരുവയാണങ്കിലും ഇതിലെ പ്രധാന ഘടകം നീലയമരിയാണ്‌ .അതിനാലാണ് നീലോൽപ്പാലാദി തൈലം എന്ന പേര് .

ത്രിഫലാദി തൈലം - Triphaladi Thailam.

മുടികൊഴിച്ചിൽ ,മുടി നരയ്ക്കൽ ,മുടിയുടെ അറ്റം പിളരൽ ,തലവേദന,സൈനസൈറ്റിസ് ,മൂക്കൊലിപ്പ് ,തുമ്മൽ  എന്നിവയുടെ ചികിൽത്സയിൽ ത്രിഫലാദി തൈലം ഫലപ്രദമായി ഉപയോഗിച്ചു വരുന്നു , ഇവ കൂടാതെ തൊണ്ട ,ചെവി ,കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളുടെയും ചികിൽത്സയിൽ ത്രിഫലാദി തൈലം ഉപയോഗിക്കുന്നു .

ദശമൂലാരിഷ്ടം - Dasamoolarishtam.

ദഹനസംബന്ധമായ പ്രശ്നങ്ങൾ ,വിളർച്ച ,പനി ,ചുമ ,ജലദോഷം .പ്രസവാനന്തര ശുശ്രൂഷ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ആയുർവേദത്തിലെ വളരെ പ്രശസ്തമായ ഒരു ഔഷധമാണ്  ദശമൂലാരിഷ്ടം.

ചന്ദനാസവം - Chandanasavam.

ദഹനപ്രശ്‌നങ്ങൾ ,മൂത്രാശയരോഗങ്ങൾ ,ശ്വാസകോശരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ചന്ദനാസവം സാധാരണയായി ഉപയോഗിക്കുന്നു .മൂത്രച്ചൂടിച്ചിൽ ,മൂത്രനാളിയിലെ അണുബാധ, വെള്ളപോക്ക് ,മൂത്രത്തിൽ കല്ല് തുടങ്ങിയ അവസ്ഥകളിലും .ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളിലും .ദഹനക്കേട് ,ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്കും ചന്ദനാസവം ഉപയോഗിക്കുന്നു .അമിത വിയർപ്പ് ,ശരീരം ചുട്ടുനീറ്റൽ തുടങ്ങിയ ഉഷ്ണരോഗങ്ങളുടെ ചികിൽത്സയിലും  ഈ ഔഷധം ഉപയോഗിക്കുന്നു.ഇത് പുരുഷന്മാരിലെ പ്രത്യുത്പാദന ശേഷി മെച്ചപ്പെടുത്തുന്നു .ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ ചന്ദനാസവം ഒരു ജനറൽ ടോണിക്കായും ഉപയോഗിക്കുന്നു .

ഏലാദി ഘൃതം -Eladi Ghritam.

പഞ്ചകർമ്മ ചികിത്സയിലും ,ആരോഗ്യക്കുറവ് ,വിളർച്ച ,പ്രമേഹം ,വയറുവേദന,നേത്രരോഗങ്ങൾ  എന്നിവയുടെ ചികിൽത്സയിലും ഏലാദി ഘൃതം ഉപയോഗിക്കുന്നു .

ചന്ദനാദി വർത്തി- Chandanadi Varthi.

നേത്രരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ചന്ദനാദി വർത്തി. കണ്ണിലെ ചൊറിച്ചിൽ ,ചുവപ്പ് ,വീക്കം ,പഴുപ്പ് തുടങ്ങിയവയുടെ ചികിൽത്സയ്ക്ക് ചന്ദനാദി വർത്തി ഉപയോഗിക്കുന്നു .ചന്ദനാദി വതി ,ചന്ദനാദി വർത്തി ഗുളിക എന്നീ പേരുകളിലും ഈ ഔഷധം അറിയപ്പെടുന്നു .തേനിലോ മുലപ്പാലിലോ ചാലിച്ച് ബാഹ്യമായി ഉപയോഗിക്കാൻ മാത്രമാണ് ഈ ഔഷധം ഉപയോഗിക്കുന്നത് .

ഗോപാങ്കനാദി കഷായം -Gopanganadi Kashayam.

പിത്തജ്വരത്തിന്റെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ്‌ ഗോപാങ്കനാദി കഷായം.അമിതമായിയുള്ള ദാഹവും അമിതമായിയുള്ള പുകച്ചിലും  ലക്ഷണങ്ങളായുള്ള പിത്തജ്വരത്തിന്റെ ചികിൽത്സയിലാണ് ഗോപാങ്കനാദി കഷായം പ്രധാനമായും ഉപയോഗിക്കുന്നത് .കൂടാതെ മൂക്കിലൂടെയുള്ള രക്തശ്രാവം ,അമിത ആർത്തവം ,വകുടൽപ്പുണ്ണ്  ,ആമാശയ വീക്കം എന്നിവയുടെ ചികിൽത്സയിലും ഗോപാങ്കനാദി കഷായം ഉപയോഗിക്കുന്നു .

പ്രാദേശിക നാമങ്ങൾ .

English Name - Indian Kino Tree, Malabar Kino Tree

Malayalam Name - Venga

Tamil Name - Vegai

Kannada Name - Bange Mara

Telugu Name - Vegisa

Hindi Name - Vijayasara, Vijaysar

Bengali Name - Peetashal, Piyasal

Marathi Name - Vivala, Bibala

Gujarati Name - Biyo 


ഔഷധയോഗ്യഭാഗങ്ങൾ .

തടിയുടെ കാതൽ ,കറ ,തൊലി.

രസാദി ഗുണങ്ങൾ .

രസം :കഷായം ,തിക്തം

ഗുണം :ലഘു,രൂക്ഷം

വീര്യം :ശീതം 

വിപാകം :കടു

വേങ്ങയുടെ ചില ഔഷധപ്രയോഗങ്ങൾ .

5 ഗ്രാം വേങ്ങാക്കാതൽ ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററാക്കി വറ്റിച്ച് ദാഹശമനി പോലെ ദിവസം പലപ്രാവിശ്യമായി ഈ വെള്ളം മുഴുവൻ കുടിക്കണം .ഇപ്രകാരം 4 -5 മാസം തുടർച്ചയായി ഉപയോഗിച്ചാൽ അമിത വണ്ണം കുറയും .വേങ്ങാകാതൽ കഷായം വച്ച് തേൻ ചേർത്ത് പതിവായി കഴിക്കുന്നതും പൊണ്ണത്തടി കുറയ്ക്കാൻ നല്ലതാണ് .വേങ്ങയുടെ തൊലി വെള്ളം തിളപ്പിച്ച് ദാഹശമനിയായി ഉപയോഗിക്കുന്നതും പൊണ്ണത്തടി കുറയ്ക്കാൻ നല്ലതാണ് .

വേങ്ങയുടെ തൊലിയിൽ മുറിവുണ്ടാക്കുമ്പോൾ കിട്ടുന്ന കറ ഉണക്കിപ്പൊടിച്ച് ഓരോ നുള്ള് വീതം പാലിൽ ചേർത്ത് കഴിക്കുന്നത് മൂലക്കുരു ,വെള്ളപോക്ക് ,മലബന്ധം എന്നിവയ്ക്ക് നല്ലതാണ് .കൂടാതെ രക്തശുദ്ധിക്കും നല്ലതാണ് .ഈ പൊടി വ്രണങ്ങളിൽ വിതറിയാൽ എത്ര പഴകിയ വ്രണങ്ങളും പെട്ടന്ന് സുഖപ്പെടും .

വേങ്ങയുടെ കറ രസായന ദ്രവ്യമാണ് .ഇത് ഉണക്കിപ്പൊടിച്ചു പഞ്ചസാരയും ,നെയ്യും ത്രിഫലപ്പൊടിയും ചേർത്ത് കഴിക്കുന്നത് നിത്യയൗവനം നിലനിർത്താൻ നല്ലതാണ് .

വേങ്ങാക്കാതൽ ഒരു ചെറിയ കഷണം വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുന്നത് പ്രമേഹ രോഗശമനത്തിന് നല്ലതാണ് .വേങ്ങയുടെ തടികൊണ്ട് ഉണ്ടാക്കിയ ഗ്ലാസിൽ വെള്ളം നിറച്ച് പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുന്നതും പ്രമേഹത്തിന് നല്ലതാണ് .ഇപ്രകാരം കുറച്ചുനാൾ പതിവായി ആവർത്തിച്ചാൽ പ്രമേഹം ശമിക്കും .വേങ്ങാക്കാതൽ പൊടിച്ചത് ഒരു സ്പൂൺ പൊടി 2 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് ഒരു കപ്പാക്കി വറ്റിച്ച് അരിച്ച് ദിവസവും കഴിക്കുന്നതും പ്രമേഹ രോഗശമനത്തിന് നല്ലതാണ് .

വേങ്ങയുടെ കറ ഉണക്കിപ്പൊടിച്ചത് വെള്ളത്തിൽ കലക്കി അരിച്ച് കണ്ണിലൊഴിക്കുന്നത് കാഴ്ച്ചശക്തി വർധിപ്പിക്കാൻ നല്ലതാണ് .ഈ പൊടികൊണ്ട് പല്ലുതേച്ചാൽ മോണപഴുപ്പ് മാറിക്കിട്ടും .

വേങ്ങാക്കാതൽ ,കരിങ്ങാലിക്കാതൽ എന്നിവ ഒരേ അളവിൽ കഷായം വച്ച് പാലും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പീനസം മാറിക്കിട്ടും .

വേങ്ങയുടെ ഇല അരച്ച് ചെറുതായി ചൂടാക്കി പുറമെ പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ നല്ലതാണ് .ചൊറി ,ചിരങ്ങ് എന്നിവയ്ക്കും വേങ്ങയുടെ ഇല അരച്ച് പുരട്ടുന്നത് നല്ലതാണ് .വേങ്ങയുടെ തൊലി അരച്ചു പുരട്ടുന്നതും ചൊറി ,ചിരങ്ങ് എന്നിവയ്ക്ക് നല്ലതാണ് .

വേങ്ങാക്കാതൽ പൊടിച്ചത് 6 മുതൽ 12 ഗ്രാം വരെ ദിവസം രണ്ടുനേരം എന്ന കണക്കിൽ മൂന്ന് ദിവസം തുടർച്ചയായി കഴിച്ചാൽ അകാലത്തിൽ നിന്നുപോയ ആർത്തവം വീണ്ടും ഉണ്ടാകും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post